വിദ്യാഭ്യാസമേഖലയെ സ്മാര്‍ട്ടാക്കാന്‍ ഗീതാഞ്ജലിയുടെ ‘ഫാസ്റ്റുഡന്റ്’

വിദ്യാഭ്യാസമേഖലയെ സ്മാര്‍ട്ടാക്കാന്‍ ഗീതാഞ്ജലിയുടെ ‘ഫാസ്റ്റുഡന്റ്’

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നാം അതിവേഗത്തില്‍  മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ മേഖലകളില്‍ ഉണ്ടാകുന്ന മാറ്റം വിദ്യാഭ്യാസമേഖലയില്‍ പ്രതിഫലിക്കുന്നില്ല. ഫലമോ, പ്രൊഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഇന്‍ഡസ്ട്രി റെഡി അല്ലാത്ത അവസ്ഥയും. കാലങ്ങളായി മാറ്റമില്ലാതെ പോകുന്ന സിലബസ്, പഠന സാഹചര്യങ്ങള്‍ എന്നിവയാണ് ഇതിനു കാരണം. ഈ അവസ്ഥയെ മറികടക്കുന്നതിനായി കഌസ്മുറിക്ക് പുറത്ത് പഠനത്തിന് വേണ്ട സാങ്കേതിക പിന്തുണ ഒരുക്കിയിരിക്കുകയാണ് ഫാസ്റ്റുഡന്റ് എന്ന വെബ്‌സൈറ്റിലൂടെ സംരംഭകയായ ഗീതാഞ്ജലി ഖന്ന. ഇവിടെ അറിവുള്‍പ്പെടെ പഠനവുമായി ബന്ധപ്പെട്ട എന്തും ലഭ്യമാണ്

ലോകം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പ്രകടമായ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്.ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും വരെ എത്തത്തക്ക രീതിയില്‍ സാങ്കേതിക വിദ്യ വികാസം പ്രാപിച്ചു കഴിഞ്ഞു. എന്നാല്‍ സാങ്കേതിക രംഗത്തെ ഈ മുന്നേറ്റം ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയില്‍ അത്രതന്നെ പ്രകടമല്ല. പാഠപുസ്തകങ്ങളില്‍ അച്ചടിച്ചു വച്ചിരിക്കുന്ന കാര്യങ്ങള്‍ പഠിച്ചെടുത്ത് ഉത്തരക്കടലാസില്‍ പകര്‍ത്തി വയ്ക്കുന്ന രീതിയില്‍ നിന്നും ഇപ്പോഴും പ്രകടമായ മാറ്റം വന്നുതുടങ്ങിയിട്ടില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ വ്യവസായികമേഖലയ്ക്ക് കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ കിട്ടുക എന്നത് ശ്രമകരമായ മാറും. പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്തിടത്തോളം കാലം കുട്ടികളുടെ ചിന്ത നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കും. ഈ അവസ്ഥക്ക് മാറ്റം വരുത്തണം എന്ന് ചിന്തിച്ചു തുടങ്ങിയിടത്തു നിന്നുമാണ് ഗീതാഞ്ജലി ഖന്നയുടെ ഫാസ്റ്റുഡന്റ് എന്ന സ്ഥാപനം രൂപം കൊള്ളുന്നത്.

പട്ടാളക്കാരനായ മാതാപിതാക്കളുടെ മകളായി ജനിച്ചതാണ് വിദ്യാഭ്യസമേഖലയെ കൂടുതല്‍ അടുത്തറിയാന്‍ ഗീതാഞ്ജലിയെ സഹായിച്ചത്.മാതാപിതാക്കള്‍ക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുന്നതിനനുസരിച്ച് ഗീതാഞ്ജലിക് പല പല സ്‌കൂളുകളില്‍ മാറി മാറി പഠിക്കേണ്ടതായി വന്നു. 12 വര്‍ഷത്തിനിടക്ക് 8 പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ പഠിക്കാന്‍ ഗീതാഞ്ജലിക്ക് അവസരം ലഭിച്ചു. കേന്ദ്രീയ വിദ്യാലയ മുതല്‍ ആര്‍മി പബ്ലിക് സ്‌കൂള്‍ വരെ അതില്‍ ഉള്‍പ്പെട്ടിരുന്നു.പലയിടങ്ങളിലും പിന്തുടര്‍ന്നിരുന്നത് ടെക്സ്റ്റ് ബുക്ക് വിദ്യാഭ്യാസരീതിയായിരുന്നു.പിന്തുടരുന്ന ടെക്സ്റ്റ് ബുക്കുകള്‍ ആവട്ടെ കാലങ്ങള്‍ പഴക്കമുള്ള സിലബസില്‍ ഉള്ളതും. പഠിക്കുന്ന കാര്യവും യാഥാര്‍ത്യവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലാത്ത അവസ്ഥ. കുട്ടികള്‍ക്ക് കൃത്യ സമയത്ത് ലഭിക്കേണ്ട അറിവുകള്‍ അതേ പ്രായത്തില്‍ തന്നെ നല്‍കാന്‍ ശ്രമിക്കണം. അതിന് ആവശ്യമായ മീഡിയവും കണ്ടെത്തണം. എന്ന ചിന്ത ഗീതാഞ്ജലിക്ക് വന്നത് ഇവിടെ നിന്നുമാണ്.

ബിരുദപഠനശേഷമാണ് സ്‌കൂള്‍, കോളെജ് തലത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസരീതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഗീതാഞ്ജലി ചിന്തിച്ചു തുടങ്ങുന്നത്. ഹരിയാന എന്‍ജിനിയറിംഗ് കോളജില്‍ നിന്നും ഒരു എന്‍ജിനിറിംഗ് ബിരുദം നേടിയ ഗീതാഞ്ജലി ആദ്യം വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തില്‍ ഏഴുവര്‍ഷത്തോളം കാലം ജോലി ചെയ്തു. പഠനരംഗത്തേക്ക് ആവശ്യമായ വസ്തുക്കള്‍ പര്‍ച്ചേസ് ചെയ്യുക എന്നതായിരുന്നു ഗീതാഞ്ജലിയുടെ ജോലി. വിദ്യാഭ്യസമേഖലയില്‍ ഇത്രയും വ്യത്യസ്തമായ വസ്തുക്കളുടെ ആവശ്യകത ഉണ്ടെന്ന് ഗീതാഞ്ജലിക്ക് മനസിലായി. ശേഷം ,കുട്ടികള്‍ക്ക് പഠിക്കുന്നതിന് ആവശ്യമായ നോട്ടുകള്‍, പ്രസക്തമായ വിഷയങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍, പഠനോപകരണങ്ങള്‍,സംശയനിവാരണങ്ങള്‍ എന്നിവ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നതിനായി ഒരു വെബ്‌സൈറ്റ് തുടങ്ങുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങി. വിദ്യാഭ്യസത്തിന്റെ ഭാവി ഇനി ഡിജിറ്റലിലാണ് എന്ന ധാരണയാണ് ഇത്തരം നീക്കങ്ങള്‍ക്ക് ഗീതാഞ്ജലിയെ പ്രേരിപ്പിച്ചത്.

ഫാസ്റ്റുഡന്റ് എന്ന ഇ കൊമേഴ്‌സ് സംരംഭം

വിദ്യാഭ്യാസ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഇ കൊമേഴ്‌സ് സംരംഭം എന്ന നിലയിലാണ് ഗീതാഞ്ജലി ഫാസ്റ്റുഡന്റ് എന്ന വെബ്‌സൈറ്റിന് രൂപം നല്‍കുന്നത്. എന്നാല്‍ തുടക്കം അല്‍പം ശ്രമകരമായിരുന്നു. ഇതുവരെ ആരും പ്രയോടിക്കാത്ത ആശയം, ഫണ്ട് കണ്ടെത്തണം ,അതിനേക്കാള്‍ ശ്രമകരമായിരുന്നു പ്രൊഫഷണല്‍ നോണ്‍ പ്രൊഫഷണല്‍ തലങ്ങള്‍ തരം തിരിച്ച് ഓരോ വിഭാഗത്തിനും ആവശ്യമായ പഠനവസ്തുക്കള്‍ , നോട്ടുകള്‍ എന്നിവ സജ്ജീകരിക്കല്‍. എന്നാല്‍ മികച്ച രീതിയില്‍ തന്നെ തന്റെ സംരംഭകയാത്രയുടെ ആദ്യ നാളുകള്‍ പൂര്‍ത്തീകരിക്കാന്‍ ഗീതാഞ്ജലിക്ക് ആയി.

പോര്‍ട്ടല്‍ ലോഞ്ച് ചെയ്ത് സെക്കന്റുകള്‍ക്കുള്ളില്‍ 40,000 രൂപയുടെ ഓര്‍ഡറുകളാണ് ഫാസ്റ്റുഡന്റിന് ലഭിച്ചത്.അമികച്ച തുടക്കമായിരുന്നു. പിനീട് ഇന്ത്യയിലെ 40000 ല്‍ പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗീതാഞ്ജലിയുടെ പോര്‍ട്ടലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ അവര്‍ക്കാവശ്യമായ ഓരോ വസ്തുക്കളും കണ്ടെത്തുന്നതിന് ഫാസ്റ്റുഡന്റിന്റെ സഹായം തേടി. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഏറ്റവും മികച്ച ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് ആയി ഇത് മാറിയത് വളരെ പെട്ടന്നായിരുന്നു.. വളരെ ചെറിയ മുതല്‍മുടക്കില്‍ ആരംഭിച്ച ഫാസ്റ്റുഡന്റ് നിലവില്‍ 14 മില്ല്യണ്‍ ഉപഭോക്തൃ ശൃഖലയുമായി പ്രവര്‍ത്തിച്ചു വരികയാണ്.

ഞാന്‍ ഒരിക്കലും പിന്നിലേക്ക് നോക്കില്ല, മുന്നിലേക്ക് മാത്രമേ നോക്കൂ എന്ന സ്‌റ്റെഫി ഗ്രാഫിന്റെ വാചകങ്ങളാണ് എക്കാലത്തും ഗീതാഞ്ജലി ഖന്നയ്ക്ക് പ്രേരണയായിട്ടുള്ളത്. ഫാസ്റ്റുഡന്റ് പ്രവര്‍ത്തനം ആരംഭിച്ച ശേഷം വിദ്യാര്‍ത്ഥികളില്‍ തന്നെ പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. സംശയനിവാരണങ്ങളിലൂടെ കുട്ടികള്‍ കൂടുതല്‍ കരുത്തരായി മാറി.ഡിജിറ്റല്‍ പാദനോപാധികള്‍ കുട്ടികള്‍ക്ക് കൂടുതല്‍ ഫലപ്രദമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അതിനാല്‍ സംരംഭക എന്ന നിലയില്‍ തന്‍ ഏറെ തൃപ്തയാണ് എന്നും ഗീതാഞ്ജലി പറയുന്നു.

Comments

comments

Categories: FK Special, Slider
Tags: Fastudent