പണ്ടുകാലത്ത് വാര്‍ധക്യ സഹജമായ അനേകം പ്രശ്നങ്ങളില്‍ ഒന്ന് മാത്രമായിട്ടായിരുന്നു കേള്ക്കിക്കുറവ് അനുഭവപ്പെട്ടിരുന്നത് എന്നാല്‍ ഇന്ന് അതല്ല അവസ്ഥ, ജനിതമായ പല പ്രശ്നങ്ങളും കേള്‍വിക്കുറവിന് കാരണമാകുന്നു. അതിനാല്‍ തന്നെ പലകുട്ടികളും കേള്വിപ്രശ്നങ്ങളുമായാണ് ജനിച്ചു വീഴുന്നത്. കേള്‍വി പ്രശ്നം ഉള്ളവര്‍ക്ക് സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു . ഇത്തരത്തിലുള്ള കേള്വിപ്രശ്നന്നങ്ങള്ക്ക് ശാശ്വത പരിഹാരമാകുകയാണ് ക്ലാരിടോണ്
ഒന്നര വയസ്സ് പ്രായമായിട്ടും മകന് വര്‍ത്തമാനം പറയാന്‍ തുടങ്ങാതെ ഇരുന്നപ്പോഴാണ്കൊച്ചി സ്വദേശി ഹരി ഡോക്റ്ററെ സമീപിച്ചത്. കുട്ടിക്ക് ജന്മനാ കേള്‍വിപ്രശ്നം ഉണ്ട് എന്നായിരുന്നു പരിശോധനാഫലം. ശബ്ദതരംഗങ്ങളെ ആഗിരണം ചെയ്യുന്നതിനും തലച്ചോറിലേക്ക് ആശയം കൈമാറ്റം ചെയ്യുന്നതിനും ഉള്ള കഴിവ് ആ കുഞ്ഞിന് ഉണ്ടായിരുന്നില്ല. അതിന്റെ ഫലമായി കുഞ്ഞിന് കേള്‍വിശക്തി ഇല്ലാതെ പോയി. ജന്മനാ കേള്വിയില്ലാത്തയാവര് സംസാരിക്കുന്നത് എങ്ങനെയാണ്? കുഞ്ഞിന്റെ കേള്വിപ്രശ്നത്തിന് പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ സംസാരശേഷി തിരിച്ചു കിട്ടു എന്ന് മനസിലാക്കിയ ഹരിക്ക് സഹായമായത് നഗരത്തില്‍ പ്രശസ്തമായ ഒരു ഹീയറിംഗ് എയ്ഡ് സെന്ററാണ്.
ചെവിയില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഒരു ചെറിയ ഉപകരണത്തിന്റെ സഹായത്തോടെ കുഞ്ഞിന്റെ കേള്‍വിപ്രശ്നം പരിഹരിച്ചു. മാത്രമല്ല, സംസാരശേഷി വീണ്ടെടുക്കുന്നതിനായി സ്പീച്ച് തെറാപ്പിയും നടത്തി. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കുഞ്ഞു സംസാരിച്ചു തുടങ്ങി. ഇത്തരത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് കൊച്ചി ആസ്ഥാനമായ ക്ലാരിടോണ് ഹിയറിംഗ് എയ്ഡ് സെന്റര്‍ എന്ന ഈ സ്ഥാപനം പുതുജീവന്‍ നല്‍കിയിരിക്കുന്നത്.
കേള്‍വി സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള പരിഹാരമാണ് ക്ലാരിടോണ്. പ്രായഭേദമന്യേ എല്ലാവര്ക്കും ഇവിടെ നിന്നും മികച്ച ചികിത്സ ലഭിക്കുന്നു. നേരിട്ട് ഡോക്റ്റര്‍മാരുടെ സേവനം ലഭ്യമാക്കുകല്ല ക്ലാരിടോണ് ചെയ്യുന്നത്. മറിച്ച് കേള്‍വി ശരിയാക്കുന്നതിനുള്ള ഉപകരണങ്ങളുടെ വിപണനനമാണ്. ഇതിനായി കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളുമായും ഇഎന്‍ടി ക്ലിനിക്കുകളുമായും സ്ഥാപനത്തിന് ബന്ധമുണ്ട്. ഡോക്റ്റര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് വിവിധങ്ങളായ ശ്രവണ സഹായികള്‍ ഘടിപ്പിക്കുന്നത്.
നാല് മാസം പ്രായമുള്ള കുഞ്ഞിനെ മുതല്‍ വൃദ്ധരെ വരെ ശ്രവണശേഷി പരിശോധനയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി ഇവിടെ എത്തിക്കുന്നു. കമ്പ്യൂട്ടറൈസ്ഡ് ടെക്നോളജിയുടെ സഹായത്തോടെയാണ് ഇവിടെ കേള്‍വി പരിശോധനകള്‍ നടത്തുന്നത്. ഓരോ വ്യക്തിക്കും ഉതകുന്ന രീതിയിലുള്ള കസ്റ്റമൈസ്ഡ് ഹിയറിംഗ് എയ്ഡ് ആണ് ഇവിടെ നിന്നും നല്‍കുന്നത്.ലോകത്തെ മുന്‍നിര ഹിയറിംഗ് എയ്ഡ് നിര്‍മാതാക്കളുടെ ബന്ധമുള്ള സ്ഥാപനത്തില്‍ നിന്നും വിലക്കപ്പെടുന്നതത്രെയും ഇന്നത്ത നിലവാരമുള്ള ശ്രവണ ഉപകരണങ്ങളാണ്.
വ്യക്തമായ പരിശോധന ശേഷം മാത്രം ചികിത്സ
കേള്‍വിക്കുറവ് എന്ന പ്രശ്നവുമായി എത്തുന്നവര്‍ക്ക് എന്താണ് യഥാര്‍ത്ഥ പ്രശ്നം എന്ന് കണ്ടെത്തുന്നതിനായി വിവിധങ്ങളായ പരിശോധനാരീതികളാണ് ഇവിടെ നടത്തുന്നത്. കേള്‍വികുറവ്, മാനസിക പിരിമുറുക്കം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ക്ലെഫ്റ്റ് ലിപ് തുടങ്ങിയ നിരവധി തകരാറുകള്‍ക്കും ഇവിടെ വൈദ്യോപദേശം ലഭ്യമാണ്.വളരെ ആക്റ്റിവ് ആയ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഓഡിയോളജിയില്‍ എത്ര ശതമാനം കേള്‍വിക്കുറവ് ഉണ്ട്, എന്തെല്ലാം വിധ ചികിത്സ നല്‍കാം, ഘടിപ്പിക്കേണ്ട ഉപകരണങ്ങള്‍ ഏതാണ് എന്നതെല്ലാം സംബന്ധിച്ച് വ്യക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.സൗണ്ട് ലാബ്, ഹിയറിംഗ് എയ്ഡ് സര്‍വീസ് ലാബ്, ഇയര്‍ മോള്‍ഡ് ലാബ് തുടങ്ങിയ സെവന്നഗലും ഇവിടെ ലഭ്യമാണ്.
വിവിധങ്ങളായ ശ്രവണോപകരണങ്ങള്‍
വിവിധ തരത്തിലുള്ള , പല വിലയിലുള്ള ശ്രവണ ഉപകരണങ്ങള്‍ കലാരോടോണില് ലഭ്യമാണ്.ചെവിയുടെ പിന്നില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഉപകരണം, ഇത് തന്നെ പല വലുപ്പത്തില്‍ ഉള്ളവ,റിസീവര്‍ ഇന്‍ കനാല്‍, തുടങ്ങി വിവിധങ്ങളായ സ്രവനോപകാരനാണ് ഇവിടെ ലഭ്യമാണ്.പലതും വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തവയാണ്. അതിനാല്‍ പലതരത്തിലുള്ള ഗുണനിലവാര പരിശോധനകളിലൂടെ കടന്നാണ് ഈ ഉപകരണങ്ങള്‍ നിങ്ങളുടെ അരികില്‍ എത്തുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ലോകത്ത് മനുഷ്യന് ഏറ്റവും കൂടുതലായി നഷ്ടപ്പെടുന്ന ഇന്ദ്രീയ ശക്തി കേള്‍വിയാണ്. ലോക ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം (ഏതാണ്ട് 36 കോടി ആളുകള്‍) കേള്‍വി നഷ്ടം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. 2016ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ 50 ലക്ഷം പൗരന്മാര് ബധിരതമൂലം പ്രയാസപ്പെടുന്നുണ്ട്. എങ്കിലും ചികിത്സയില്‍ ഇതിനു താഴ്ന്ന സ്ഥാനമാണ് ലഭിക്കുന്നത്. കാരണം ഇതു കാണുവാന്‍ സാധിക്കുകയില്ല എന്നതുതന്നെ.ഇതിനുള്ള പരിഹാരമാണ് ക്ലാരിടോണ് എന്ന ഈ സ്ഥാപനം നല്കുന്ന സേവനങ്ങള്‍.
കേള്‍വി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചെറിയൊരു മെഡിക്കല്‍ ഇലക്ട്രോണിക് ഉപകരണമാണ് കൊക്ലിയര്‍ ഇംപ്ലാന്റ്. ചെവിക്കുള്ളിലെ കേടായ ഭാഗത്തിനു പകരമായി പ്രവര്‍ത്തിക്കുന്നു. മറ്റു ശ്രവണ ഉപകരണങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുമ്പോള്‍ കൊക്ലിയര്‍ ഇംപ്ലാന്റ് ചെവിയുടെ ഉള്‍വശത്തെ കേടായ സെല്ലുകളെ മറികടന്ന് ശബ്ദസൂചികള്‍ തലച്ചോറിലേക്കു നല്‍കുകയാണ് ചെയ്യുന്നത്. ഇതു കേള്‍വി സുഗമമാക്കുന്നു. ഇതുപോലെ നിരവധി ശ്രവണോപകരണങ്ങളിലൂടെ ക്ലാരിടോണ് ആളുകള്‍ക്ക് സഹായമേകുന്നു. കേരളത്തില്‍ നിരവധിയാളുകള്‍ പ്രായഭേദവ്യത്യാസമന്യേ ഇത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.