കഴുത്തറുപ്പന്‍ കരം പൈതൃകകച്ചവടകേന്ദ്രങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

കഴുത്തറുപ്പന്‍ കരം പൈതൃകകച്ചവടകേന്ദ്രങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

ബ്രിട്ടണിലെ നികുതിവര്‍ധനയത്തെ തുടര്‍ന്ന് അഞ്ചു ലക്ഷം കടകളെങ്കിലും കച്ചവടം നിര്‍ത്തി പിന്‍വലിയേണ്ട സാഹചര്യമാണുള്ളത്. നൂറ്റാണ്ടു പിന്നിട്ട പൈതൃകകേന്ദ്രങ്ങള്‍ അരങ്ങൊഴിയുന്നത് ടൂറിസം വരുമാനനഷ്ടമടക്കമുള്ള ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും

 

ഡെവണിലെ ജുറാസിക് തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് സിഡ്മൗത്ത്. ചുവന്ന ചരല്‍ക്കല്ലുകളുടെ പശ്ചാത്തലത്തില്‍ നീണ്ടു പരന്ന കടല്‍ത്തീരവും വ്യാപാരസ്ഥാപനങ്ങളുടെ നീണ്ട നിരയും ആയിരക്കണക്കിന് വിനോദസഞ്ചാരികളെയാണു വര്‍ഷം തോറും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ നൂറ്റാണ്ടു പഴക്കമുള്ള ഇവിടത്തെ കടകള്‍ അടച്ചുപൂട്ടുകയാണ്. ചരിത്രപ്രാധാന്യമുള്ള പ്രദേശം പതിയെ, ഒരു പ്രേതനഗരമാക്കി മാറുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ വര്‍ഷം തന്നെ, മൂന്ന് പൈതൃകസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ കച്ചവടം മതിയാക്കുകയാണെന്നു പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്. അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നതായി മറ്റു പലരും പറയുന്നു. കാര്‍പാര്‍ക്കിംഗ് പ്രശ്നങ്ങളും ഓണ്‍ലൈന്‍ വിപണയില്‍ നിന്നുമുള്ള മത്സരങ്ങളും നേരിടുന്നുണ്ടെങ്കിലും അവയേക്കാളേറെ വലയ്ക്കുന്നത് നികുതി നിരക്കുകളാണെന്ന് കടയുടമകള്‍ പറയുന്നു. ഒന്നര വര്‍ഷം മുമ്പ് പുതുക്കിയ കെട്ടിടനികുതിയെ തുടര്‍ന്ന് കടകള്‍, ഭക്ഷണശാലകള്‍, പബ്ബുകള്‍ എന്നിവയടക്കം അഞ്ചു ലക്ഷത്തോളം സ്ഥാപനങ്ങള്‍ നിലനില്‍പ്പുഭീഷണി നേരിടുകയാണ്.

പൊതുജനങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍, 435 ദശലക്ഷം പൗണ്ടിന്റെ കടാശ്വാസ പദ്ധതി അനുവദിച്ചു. എന്നാല്‍, പല ബിസിനസുകാര്‍ക്കും ഇത് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. തങ്ങളുടെ സംരക്ഷണത്തിന് ഈ തുക മതിയാകില്ലെന്നും അവര്‍ പറയുന്നു. അതേസമയം, മിക്ക കടകള്‍ക്കും നികുതിവര്‍ധനവു മൂലം സ്ലാബില്‍ വ്യത്യാസമുണ്ടാകുകയോ ചെലവില്‍ വര്‍ധനവുണ്ടാകുകയോ ചെയ്തിട്ടില്ലെന്നാണു സര്‍ക്കാര്‍ വാദം. എന്നാല്‍, ഇക്കാലയളവില്‍ 8000-ത്തിലേറെ കടകള്‍ അടച്ചുപൂട്ടിയതായി കണക്കാക്കപ്പെടുന്നു.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എട്ടില്‍ ഒരു ഷോപ്പ് അടച്ചുപൂട്ടി പോയിരിക്കുന്നു. നികുതി പ്രശ്നം രൂക്ഷമായി ബാധിച്ച ഹൈസ്ട്രീറ്റ് വ്യാപാരികള്‍ സ്വതന്ത്രസ്ഥാപനങ്ങള്‍ തികച്ചും തകര്‍ന്നിരിക്കുകയാണെന്ന് പരാതിപ്പെടുന്നു. പുതിയ നികുതിനിര്‍ദേശത്തിനെതിരേ വ്യാപകപ്രചാരണവും അവര്‍ നടത്തുന്നുണ്ട്. മൂന്നിലൊന്നു ഷോപ്പുടമകളും കട പൂട്ടിപ്പോകാന്‍ താല്‍പര്യപ്പെടുന്നു. ഓണ്‍ലൈനായി കച്ചവടം മാറ്റുന്നതിനെപ്പറ്റി പലരും ഗൗരവമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

ഇവിടെ പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്‍ പ്രമുഖമാണ് 114 വര്‍ഷം പഴക്കമുള്ള ഗോവിയേഴ്സ് എന്ന ചൈനാവെയര്‍ സ്റ്റോര്‍. 1904 മുതല്‍ സിഡ്മൗത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വര്‍ഷാവസാനത്തോടെ അടയ്ക്കാനാണ് ഉടമ തീരുമാനിച്ചിരിക്കുന്നത്. കനത്ത നഷ്ടത്തെ തുടര്‍ന്ന് മുന്നോട്ടുള്ള പോക്ക് ദുഷ്‌കരമാകുമെന്നു മനസിലായതോടെയാണ് കടുത്ത തീരുമാനത്തിലേക്കു പോകാന്‍ തീരുമാനിച്ചത്. ഓണ്‍ലൈനില്‍ മാത്രം പ്രവര്‍ത്തിക്കാനും മെയില്‍-ഓര്‍ഡര്‍ കാറ്റലോഗിലൂടെ ബിസിനസ് നടത്താനുമാണ് അവരുടെ ശ്രമം.

34 വര്‍ഷമായി കട നടത്തുന്ന 60-കാരന്‍ അലന്‍ മോര്‍ഗന്‍, നികുതിവര്‍ദ്ധനവിനെയാണ് അടച്ചുപൂട്ടലിന്റെ മുഖ്യകാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഒരു ആസ്തിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചുമാത്രമല്ല വസ്തുവില അടിസ്ഥാനമാക്കി കൂടിയാണ് സര്‍ക്കാര്‍ നികുതി നിര്‍ണയിക്കുന്നത്. അതിനാല്‍ കട വാടകയ്ക്കു വിട്ടു കൊടുത്താലും നടത്തിക്കൊണ്ടു പോകാന്‍ വലിയ തുക കരമായി ഒടുക്കേണ്ടി വരുന്നു. ഇത് ചെറിയ കടകള്‍ നടത്തുന്നവരെ കാര്യമായി ബാധിക്കും.

ഇത്തരമൊരു കണക്കെടുപ്പ് അശാസ്ത്രീയമാണെന്നും പ്രദേശത്തു സമീപകാലത്തു സ്ഥലവില ഉയര്‍ന്നതിനെ അടിസ്ഥാനമാക്കി മൂല്യനിര്‍ണയം നടത്തിയാല്‍ വരുന്ന വലിയ കരം ചെറുകിട സ്ഥാപനങ്ങള്‍ക്ക് താങ്ങാനാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമീപവര്‍ഷങ്ങളില്‍ വിലവര്‍ദ്ധനയെത്തുടര്‍ന്ന് പ്രദേശത്തെ ചെറുകിട കച്ചവടക്കാര്‍ ഇവിടെ നിന്നു വിറ്റു പോകാന്‍ ഇടയായിട്ടുണ്ട്. അലന് ഈ വര്‍ഷം 9,818 പൗണ്ട് കരം കൊടുക്കേണ്ടി വരുന്നു. 2012- ല്‍ 8,816 പൗണ്ട് അടച്ച സ്ഥാനത്താണിത്.

വളരെയധികം ദുഃഖത്തോടും മാനസിക ബുദ്ധിമുട്ടും നിര്‍ണായകതീരുമാനവേളയില്‍ നേരിട്ടിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഞങ്ങള്‍ സിഡ്മൗത്തിലെ ആദ്യകാല ഷോപ്പുകളില്‍ ഒന്നാണ്. നികുതിയിളവു ലഭിക്കുന്ന ചാരിറ്റി ഷോപ്പുകളെ കുറ്റപ്പെടുത്തുന്നില്ല. 80%- 100% വരെ നികുതിയാണ് അവയ്ക്ക് ഇളവുചെയ്തു കിട്ടുന്നത്. പക്ഷ്, സിഡ്മൗത്ത് ഇപ്പോള്‍ അറിയപ്പെടുന്നതു തന്നെ സൗത്ത് വെസ്റ്റിലെ ചാരിറ്റി ഷോപ്പുകളുടെ തലസ്ഥാനമായാണ്. ഇത് അത്രകണ്ട് അഭിലഷണീയമോ ബിസിനസ് സൗഹൃദമോ ആണെന്നു കരുതുന്നില്ല.

ഹൈ സ്ട്രീറ്റ് മേഖലയിലെ കടകളെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്യുന്നില്ല. ഓണ്‍ലൈന്‍ ബിസിനസുകാരുടെ കാലമാണ് അടുത്തത്. ആമസോണ്‍ പോലെയുള്ള ഭീമന്മാര്‍ ആയിരിക്കില്ലെങ്കില്ലെങ്കിലും അവര്‍ക്ക് അണിയറയില്‍ നിന്നു പ്രവര്‍ത്തിച്ചാല്‍ മതിയാകും. അവര്‍ വന്‍ കരം ഒടുക്കേണ്ടതില്ല. സ്വതന്ത്ര വ്യാപാരികളെ മറികടക്കുവാനും കുറഞ്ഞ വിലയ്ക്ക് അതേ ഇനങ്ങള്‍ വാഗ്ദാനം ചെയ്യുവാനും അവര്‍ക്കു കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാംസവില്‍പ്പനയില്‍ 111 വര്‍ഷം പിന്നിട്ട ഹേയ്മാന്‍സിന്റെ പോയവര്‍ഷത്തെ ലാഭം പൂജ്യമായിരുന്നു. ലാഭം മുഴുവന്‍ തട്ടിയെടുത്തത് ഉയര്‍ന്ന് നികുതിനിരക്കാണെന്ന് ഉടമ സ്റ്റുവാര്‍ട്ട് ഹെയ്മാന്‍ (67) പറയുന്നു.
വര്‍ഷത്തില്‍ 7,800 പൗണ്ട് നികുതിയൊടുക്കേണ്ടിവരുന്നു. അഞ്ചു വര്‍ഷം മുന്‍പ് ഇത് 2,000 പൗണ്ടായിരുന്നുവെന്നോര്‍ക്കണം. അരനൂറ്റാണ്ടു കുടുംബവ്യാപാരത്തില്‍ ചെലവിട്ട അദ്ദേഹം പറയുന്നത് ചര്‍ച്ച് സ്ട്രീറ്റില്‍ സ്വതന്ത്രവ്യാപാരം നടത്തുന്ന ആകെയുള്ള രണ്ടു കകളും തങ്ങളുടേതാണ്. മറ്റുള്ളവയെല്ലാം ചാരിറ്റി ഷോപ്പുകള്‍ ആണ്. കെട്ടിടം സ്വന്തമായിരുന്നില്ലെങ്കില്‍ തങ്ങള്‍ക്ക് ഇതേ പോലെ തുടരാനാകുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നാലു ദശകങ്ങളായി സിഡ്മത്ത് ഗിഫ്റ്റ് എന്ന കട നടത്തുന്ന ജോണ്‍ വൈഷെര്‍ലിയും ഭാര്യ ജിയാനിയും നികുതിവര്‍ധനവിന്റെ വിഷമതകള്‍ നേരിടുന്നവരാണ്. 2015-ല്‍ ഒരു വര്‍ഷത്തേക്ക് 5,950 പൗണ്ട് യിരുന്നു കരമൊടുക്കിയിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 7,738 പൗണ്ടായി ഉയര്‍ന്നിരിക്കുന്നു. ഈ വ്യവസ്ഥിതി മാറ്റേണ്ടതാണെന്ന് ജോണ്‍ ആവശ്യപ്പെടുന്നു. അതിനാല്‍ ആസ്തിമൂല്യത്തേക്കാള്‍ വരുമാനം അടിസ്ഥാനമാക്കിയാകണം നികുതി നിര്‍ണയിക്കേണ്ടത്.

ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ ഭീമന്‍മാര്‍ ഉയര്‍ന്ന നികുതി അടയ്ക്കാതെ രക്ഷപെടുമ്പോള്‍ പാവപ്പെട്ട ഹൈസ് സ്ട്രീറ്റ് ഷോപ്പുകളെ നികുതിവര്‍ദ്ധനവിനാല്‍ അധികൃതര്‍ ഞെരുക്കുകയാണ്. സ്ഥലവില ഉയര്‍ന്നതോടെ പ്രദേശം അതിവേഗം കച്ചവടമേഖലയില്‍ നിന്ന് ജനാധിവാസമേഖലയായി മാറിക്കൊണ്ടിരിക്കുന്നു. നഗരത്തിരക്കില്‍ നിന്നു മാറിത്താമസിക്കാനാഗ്രഹിക്കുന്ന ധനികരും പെന്‍ഷന്‍കാരും അധികമായി ചേക്കേറുന്ന പ്രദേശമാണ് ഇന്ന് സിഡ്മൗത്ത്.

2017 ഏപ്രിലിലാണ് സര്‍ക്കാര്‍ ആദ്യത്തെ പുനര്‍മൂല്യനിര്‍ണയം നടത്തിയത്. ഏഴ് വര്‍ഷത്തെ കാലഘട്ടം ഗണിച്ചായിരുന്നു നിര്‍ണയം. ഇതിന്റെ അടിസ്ഥാനത്തില്‍ വാടകക്കെട്ടിടങ്ങളുടെ നികുതിനിരക്കുകളും കണക്കാക്കി. ബിസിനസിന്റെ നാലില്‍ മൂന്ന് ഭാഗവും അവരുടെ നിരക്കുകള്‍ വീഴുകയോ അല്ലെങ്കില്‍ അതേപടി തുടരുകയോ ചെയ്തിരുന്നു. ചിലര്‍ക്ക് ആയിരക്കണക്കിന് പൗണ്ടിന്റെ വാര്‍ഷിക നിരക്ക് വര്‍ദ്ധനവുണ്ടായി.

എക്കൗണ്ടന്‍സി സ്ഥാപനമായ പിഡബ്ള്യുസി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 2017- ല്‍ പ്രതിദിനം 16 ഹൈ സ്ട്രീറ്റ് സ്റ്റോറുകള്‍ അടച്ചിടേണ്ടി വരും. അതായത്, നികുതിവര്‍ധന നിലവില്‍ വന്നതിനു ശേഷം കഴിഞ്ഞ ഏപ്രിലോടെ 8,400 കടകള്‍ അടച്ചു പൂട്ടി പോകേണ്ടതാണ്. റിപ്പോര്‍ട്ടനുസരിച്ച്, മുന്‍വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ താരതമ്യേന കൂടുതല്‍ കടകള്‍ അടച്ചു പൂട്ടിയിരുന്നു. ആദ്യ പകുതിയെ അപേക്ഷിച്ച് ആസ്തി നികുതിയില്‍ വന്ന വര്‍ധനയായിരുന്നു ഇതിനു കാരണം.

നിരക്കുവര്‍ധനയ്ക്കെതിരായ വലിയ എതിര്‍പ്പു മൂലം സര്‍ക്കാര്‍ 435 ദശലക്ഷം അടിയന്തര പായ്ക്കെജ് പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന കടകള്‍ക്കായി നാല് വര്‍ഷത്തിനുള്ളില്‍ സഹായം നല്‍കുമെന്നാണ് വാഗ്ദാനം. അതില്‍ 300 മില്യണ്‍ പൗണ്ട് പ്രാദേശിക ഭരണകൂടത്തിന് അവരുടെ പരിധിയില്‍ വരുന്ന ചെറുകിടബിസിനസുകാര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് കൈകാര്യം ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ചെറുകിട കച്ചവടക്കാരെ സഹായിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അലന്‍ അടക്കമുള്ളവര്‍ ഇന്ന് കനത്ത കരം നല്‍കേണ്ടി വരുന്നതില്‍ നിന്ന് ഇതൊരു അവകാശവാദം മാത്രമാണെന്നു വ്യക്തം.

കഴിഞ്ഞ വര്‍ഷത്തെ വിവരങ്ങളുടെ കണക്കുകളനുസരിച്ച് പണം വാഗ്ദാനം ചെയ്തു ഒരു വര്‍ഷം ആകാറായിട്ടും പതിനായിരക്കണക്കിന് പൗണ്ട് വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. മാര്‍ച്ച് അവസാനത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തിയ 300 മില്യണ്‍ പൗണ്ടില്‍ നിന്ന് 175 മില്യണ്‍ പൗണ്ട് മാത്രമാണ് വകയിരുത്താന്‍ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ ഇതിന്റെ 56 ശതമാനം, 98 മില്ല്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരം മാത്രം നല്‍കിയിട്ടുള്ളൂവെന്നും വ്യക്തമാകുന്നു.

ഹൈസ്ട്രീറ്റ് കടയുടമകളില്‍ വലിയൊരു വിഭാഗം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തിരയുകയാണ്. ഇവരില്‍ 26 ശതമാനം പേര്‍ തങ്ങളുടെ ബിസിനസുകള്‍ പുതിയ പ്രദേശങ്ങളിലേക്കോ പരിസരപ്രദേശത്തെ വളപ്പുകളിലേക്കോ മാറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു. 31 ശതമാനം പേര്‍ തങ്ങളുടെ കടകള്‍ പൂട്ടി പിന്‍വാങ്ങാനും ഓണ്‍ലൈനിലേക്ക് കച്ചവടം ഒതുക്കുന്ന കാര്യവും പരിഗണിക്കുന്നു. തൊഴിലവസരങ്ങള്‍ 15 ശതമാനം കുറഞ്ഞതായി സര്‍വ്വേയില്‍ കണ്ടെത്തി.

രാജ്യത്തെ ആള്‍ത്തിരക്കുണ്ടായിരുന്ന പബ്ബുകളും അടച്ചുപൂട്ടിക്കഴിഞ്ഞിരിക്കുന്നു. ബ്രിട്ടണിലെ ഏറ്റവും ചെറിയ പബ്ബുകളില്‍ പോലും 1,000 പൗണ്ട് വരെ ബില്‍ കുറച്ചു നല്‍കാറുണ്ട്. എന്നാല്‍, ഇത് ഇനി പറ്റില്ലെന്ന് പബ്ബുടമകള്‍ പറയുന്നു. ബ്രിട്ടീഷ് ബിയര്‍ ആന്റ് പബ് അസോസിയേഷന്റെ കണക്ക് പ്രകാരം അവസാന പുനര്‍മൂല്യനിണയത്തിനു ശേഷം 1,560 പബ്ബുകളാണ് അടച്ചു പൂട്ടിയത്.

ഡിസ്ചാര്‍ജ് ഫണ്ട് ശരിയായി കൈമാറ്റം ചെയ്യപ്പെടാത്തത് നിരവധി ചെറിയ സ്വതന്ത്ര ചില്ലറ വ്യാപാരികളെ ബാധിക്കുന്നു. 2018- ല്‍ ഹൈസ്ട്രീറ്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് റീറ്റെയ്ല്‍ മേഖലയാണ്. ബ്രിട്ടീഷ് ഇന്‍ഡിപെന്‍ഡന്റ് റീറ്റെയ്‌ലര്‍ അസോസിയേഷന്‍ (ബി ഐ ആര്‍ ഐ) യുടെ അഭിപ്രായത്തില്‍ നികുതിനിരക്ക് വര്‍ധനയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം 1.05 ശതമാനം വില്‍പ്പനയാണ് നടന്നത്. ഹൈ സ്ട്രീറ്റിന്റെ നാശത്തെ പ്രതിഫലിപ്പിക്കുന്നതാണിതെന്ന് അസോസിയേഷന്‍ പറയുന്നു.

Comments

comments

Categories: Slider, World
Tags: britain