റെയ്ൽവേ; നൂറ് ശതമാനം വൈദ്യുതീകരണത്തിന് അനുമതി

റെയ്ൽവേ; നൂറ് ശതമാനം വൈദ്യുതീകരണത്തിന് അനുമതി

ന്യൂഡെൽഹി: ഇന്ത്യയിലെ റെയ്ൽവെ പാതകളുടെ വൈദ്യുതീകരണം നൂറ് ശതമാനത്തിലെത്തിക്കാൻ റെയ്ൽവേക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി. രാജ്യത്ത് ശേഷിക്കുന്ന 13,675 കിലോമീറ്റർ റെയ്ൽവെ പാത വൈദ്യുതീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. പരിസ്ഥിതി സൗഹാർദമായ നടപടികളിലൂടെ യാത്രക്കാർക്ക് വേഗത്തിലും സുഗമമവുമായ യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര റെയ്ൽവെ മന്ത്രി പിയൂഷ് ഗോയൽ നൂറ ശതമാനം വൈദ്യുതീകരണം എന്ന ആശയം അവതരിപ്പിച്ചത്.
വൈദ്യുതീകരണം വഴി ഇറക്കുമതി ചെയ്യുന്ന ഡീസൽ ഇറക്കുമതിക്കായി ചെലവിടുന്ന തുക ലാഭിക്കാനാകും. കൂടാതെ മികച്ച സിഗ്നലിംഗ് സിസ്റ്റമായിരിക്കും വൈദ്യുതീകരണത്തിലൂടെ പ്രാവർത്തികമാക്കുക. ഇതിലൂടെ സുരക്ഷ ഉറപ്പാകുകയും ചെയ്യുന്നു. പഴയതിനേക്കാൾ 92 ശതമാനം കൂടുതൽ ശേഷിയുള്ള 5000 എച്ച്പി ഇലക്ട്രിക് എൻജിനുകളാണ്് ഉപയോഗിക്കുക.
പാതകൾ വൈദ്യുതീകരിക്കുന്നതിനായി ഇന്ത്യൻ റെയ്ൽവെ 14,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വൈദ്യുതീകരണ നടപടികൾ നടപ്പിലാക്കാൻ കഴിയുമെന്നാണ് റെയ്ൽവെയുടെ പ്രതീക്ഷ.

Comments

comments

Categories: FK News