പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്

പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്

ലോകത്തിലെ നിരവധി ലക്ഷ്യ സ്ഥാനങ്ങളിലെ ആകര്‍ഷകമായ വിനോദ കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വേസിലൂടെ മികച്ച ആനുകൂല്യങ്ങള്‍ നേടി യാത്ര ചെയ്യാന്‍ അവസരം

ദോഹ: പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസ് യാത്രക്കാര്‍ക്ക് പുതിയ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തിലെ നിരവധി ലക്ഷ്യ സ്ഥാനങ്ങളിലെ ആകര്‍ഷകമായ വിനോദ കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വേസിലൂടെ മികച്ച ഓഫറില്‍ യാത്ര ചെയ്യാം. കുടുംബമായോ, സുഹൃത്തുക്കളുമൊത്തോ സാഹസിക വിനോദ യാത്രകള്‍ പുറപ്പെടുന്നവര്‍ക്കു ഖത്തര്‍ എയര്‍വേസിന്റെ ഈ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താം. സെപ്റ്റംബര്‍ 10മുതല്‍ 18വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകുക.

ഖത്തര്‍ എയര്‍വേസിലൂടെ വിനോദ യാത്രകള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് മികച്ച നിരക്കിളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ ഹോട്ടല്‍ ബുക്കിംഗുകള്‍, കാര്‍ റെന്റല്‍, എഐ മഹാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സര്‍വീസ് എന്നിവയും ഖത്തര്‍ എയര്‍വേസ്.കോം എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭ്യമാകും.

വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ട്രിപ്പിള്‍ ക്യുമെയിലുകള്‍ നേടുന്നതിനോടൊപ്പം ക്യു മൈല്‍സ്.കോമില്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം.

‘ഗോയിങ് പ്ലേസ് ടുഗെതര്‍’ എന്ന തങ്ങളുടെ ബ്രാന്‍ഡ് സാരാംശത്തില്‍ ഖത്തര്‍ എയര്‍വേസ് ഉറച്ചു നില്‍ക്കുന്നുവെന്ന്’, പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കവെ ഖത്തര്‍ എയര്‍വേസ് ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ ഇഹാബ് അമിന്‍ പറഞ്ഞു.

നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളെ അവരുടെ അടുത്ത സാഹസിക വിനോദയാത്ര ഖത്തര്‍ എയര്‍വേസിനൊപ്പം ആസൂത്രണം ചെയ്യാന്‍ ഞങ്ങള്‍ ക്ഷണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആറു ഭൂഖണ്ഡങ്ങളിലായി 200ലധികം വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്നത്. 2018-19 കാലയളവില്‍ മാത്രം 16 പുതിയ സര്‍വീസുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 2018 വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്, സ്‌കൈട്രാക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Arabia