കയറ്റുമതിയില്‍ 19.21 ശതമാനം വളര്‍ച്ച, വ്യാപാര കമ്മി 17.4 ബില്യണ്‍ ഡോളര്‍

കയറ്റുമതിയില്‍ 19.21 ശതമാനം വളര്‍ച്ച, വ്യാപാര കമ്മി 17.4 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ രാജ്യത്തെ കയറ്റുമതി 19.21 ശതമാനം വര്‍ധിച്ച് 27.84 ബില്യണ്‍ യുഎസ് ഡോളറിലെത്തി. പ്രെട്രോളിയം ഉള്‍പ്പടെയുള്ള മേഖലകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കയറ്റുമതി റെക്കോഡ് നേട്ടം കൈവരിച്ചെന്ന് വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു ട്വിറ്ററില്‍ അറിയിച്ചു. പെട്രോളിയം ഒഴികെയുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 17.43 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റിലെ വ്യാപാര ഇറക്കുമതി ചെലവിലും വര്‍ധനയുണ്ടായി. വ്യാപാര ഇറക്കുമതി 25.41 ശതമാനം വര്‍ധിച്ച് 45.24 ബില്യണ്‍ യുഎസ് ഡോളറിലെത്തി. അസംസ്‌കൃത എണ്ണയുടെ വില വര്‍ധനയാണ് ഇതിനു കാരണം. ഓഗസ്റ്റ് മാസത്തിലെ വ്യാപാര കമ്മി 17.4 ബില്യണ്‍ യുഎസ്് ഡോളറാണ്. ജൂലൈയില്‍ വ്യാപാര കമ്മി അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 18.02 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരുന്നു.

നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതി 16.13 ശതമാനം എന്ന റെക്കോഡ് വളര്‍ച്ച നേടിയിരുന്നു. അതേസമയം ആദ്യ അഞ്ച് മാസത്തിനുള്ളില്‍ ഇറക്കുമതി 17.34 ശതമാനം എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Export