ബ്രിട്ടണിലെ പ്രതിസന്ധി റിയല്‍റ്റിരംഗത്തെ ബാധിക്കുന്നു

ബ്രിട്ടണിലെ പ്രതിസന്ധി റിയല്‍റ്റിരംഗത്തെ ബാധിക്കുന്നു

ഒരു ദശാബ്ദം മുമ്പുള്ള സാമ്പത്തികമാന്ദ്യകാലത്തേക്കാള്‍ വളരെ താഴ്ന്ന വിലയേ ഇന്ന് ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ക്കുള്ളൂ. വായ്പാപ്രതിസന്ധിയും സാമ്പത്തികമാന്ദ്യവും മൂലം രാജ്യത്തിന്റെ കെട്ടുറപ്പു നഷ്ടപ്പെട്ടു. വടക്കുകിഴക്കന്‍ അയര്‍ലണ്ടിലും വടക്കന്‍ അയര്‍ലണ്ടിലും ആസ്തിവില 41 ശതമാനം വരെ കുറഞ്ഞു. രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലും കാര്യമായ വിലവര്‍ധന ഉണ്ടായില്ല. സ്തംഭനാവസ്ഥയില്‍ തന്നെയായിരുന്നതിനാല്‍ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തും സ്‌കോട്ട്‌ലാന്‍ഡിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇതേ സാഹചര്യം തന്നെയായിരുന്നു.

എന്നാല്‍, മധ്യ-തെക്കന്‍ ഭാഗത്ത് ഇതിനെതിരേ ശക്തമായ കാറ്റാണ് അടിച്ചത്. ലണ്ടനില്‍ കുതിച്ചുയര്‍ന്ന വിപണിയില്‍ 60 ശതമാനം വരെ വില ഉയര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകസ്ഥാപനമായ ഹാര്‍ഗ്രീവ്‌സ് ലാന്‍സ്ഡൗണിന്റെ വിശകലനത്തില്‍ ഈ വിഭജനം, പ്രതിസന്ധിയെ തിരിഞ്ഞു നോക്കുന്ന ഒരു മെയില്‍ പരമ്പരയുടെ ഭാഗമാണെന്നു വെളിപ്പെടുത്തുകയുണ്ടായി. പത്തു വര്‍ഷത്തിനിടയിലെ വിജയികളെയും പരാജിതരെയും ഈ വിഭജനം വെളിപ്പെടുത്തി തന്നു. രാജ്യം വ്യക്തമായി പിളര്‍ന്നിരിക്കുന്നു എന്ന് ഈ കണക്കുകള്‍ കാണിക്കുന്നതായി കാന്‍ഡിഡ് മണിയിലെ ജസ്റ്റിന്‍ മോഡ്‌റേ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടണില്‍ ശരാശരി വീടിന്റെ വിലയില്‍ ഒരു കുതിപ്പ് ഉണ്ടായിരിക്കുന്നു. 3,253 പൗണ്ടിന്റെ വര്‍ധനവാണ് പ്രതിമാസ വര്‍ധന. 1.4 ശതമാനമാണ് വര്‍ദ്ധനവ് കാണിക്കുന്നത്. വാര്‍ഷിക വിലക്കയറ്റ നിരക്ക് ജൂണ്‍ മാസത്തില്‍ 1.8 ശതമാനത്തില്‍ നിന്ന് ഉയര്‍ന്നു. നവംബറിനു ശേഷം വീട്ടുവിലയിലുണ്ടായ വര്‍ധന 3,250 പൗണ്ടാണ്. ബ്രിട്ടീഷ് പ്രോപ്പര്‍ട്ടിവില ജൂലൈയില്‍ 3.3 ശതമാനം ഉയര്‍ന്ന് 230,280 പൗണ്ടായി. പ്രതിമാസ വളര്‍ച്ച 0.9 ശതമാനത്തില്‍ നിന്ന് 1.4 ശതമാനമായി ഉയര്‍ന്നു. ജൂണ്‍ മുതല്‍ ജൂലൈ വരെയാണ് ശരാശരി 3,253 പൗണ്ട് വില വര്‍ധിച്ചത്. നവംബറിനുശേഷം വീടിന്റെ വിലയനുപാതം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. വില്‍പ്പനയിലുണ്ടായ ഇടിവും നിരവധി വിപണികളില്‍ തിരിച്ചടി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഇതാണു സ്ഥിതി.

ജൂണ്‍ മാസത്തില്‍ ബ്രിട്ടണിലെ വീടുകളുടെ ആഭ്യന്തര വില്‍പ്പന മൂന്ന് ശതമാനം ഇടിഞ്ഞു. എന്നാല്‍, ജൂണില്‍ അവസാനിക്കുന്ന രണ്ടാം പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് മാറ്റമില്ലാതെ തുടരുകയാണുണ്ടായത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ബാങ്ക് വായ്പക്കുള്ള ഉയര്‍ന്ന റേറ്റിംഗ്, വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തതിനാല്‍, വായ്പാദാതാക്കള്‍, മുന്‍വര്‍ഷത്തെ വിലകളില്‍ വര്‍ധന വരുത്തിയിരുന്നില്ല. ഇത് ബയേഴ്‌സിനെന്നതു പോലെ ലായ്രാദാതാക്കും ശുഭോദര്‍ക്കമാണ്. വീടിന്റെ വില വര്‍ധിക്കുന്നതു പോലെ, പലിശ നിരക്ക് വര്‍ദ്ധിക്കുന്നതും വളര്‍ച്ചയുള്ള സമ്പദ്‌വ്യവസ്ഥയുടെ ലക്ഷണമാണ്, അതിനാല്‍ വാര്‍ത്തകള്‍ക്കൊപ്പം, ക്ഷണികമായ വിപണിത്തിളക്കത്തില്‍ മങ്ങിപ്പോവുകയില്ല എന്ന് ഉറപ്പിക്കാനായാല്‍, വേനല്‍ക്കാലത്ത് മന്ദഗതിയിലായിരിക്കും വളര്‍ച്ച.

നഗരത്തിലുണ്ടായ സമ്പത്തിന്റെ അസന്തുലിത വിതരണമാണ് വലിയൊരുപരിധിവരെ, ഭവനനിര്‍മാണമേഖലയിലെ തകര്‍ച്ചാസാധ്യതയ്ക്കു കാരണം. മാന്ദ്യത്തിന്റെ നഷ്ടം യഥാര്‍ഥത്തില്‍ നഗരം പരിഹരിച്ചിട്ടില്ലായിരുന്നു. പ്രശ്‌നകാരികളായ വ്യവസായങ്ങള്‍ ഇതോടൊപ്പം വലിയ തോതില്‍ പോയിക്കഴിഞ്ഞിരുന്നു. അതേസമയം, രാജ്യത്തിന്റെ ഇതരഭാഗങ്ങള്‍ ബാക്കി തുക ചെലവും നികുതിയും സഹിതം രാജ്യത്തിനു കൊടുത്തു തീര്‍ക്കുകയും ചെയ്തു.

പ്രതിസന്ധി രാജ്യത്തുടനീളമുള്ള വീടുകളുടെ വിലയില്‍ വന്‍ഇടിവുണ്ടാക്കി. എന്നാല്‍, ലണ്ടനില്‍ മാര്‍ക്കറ്റ് തിരിച്ചുപിടിക്കാനായി. തലസ്ഥാനത്തെ വീടിന്റെ ശരാശരി വില 476,752 പൗണ്ടാണ്. എന്നാല്‍, നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലെ വീടുകളുടെ വില മാന്ദ്യത്തിനു തൊട്ടുമുമ്പ് എത്തിയ ഏറ്റവും ഉയര്‍ന്ന നിലയായ 292,632 പൗണ്ടിനേക്കാള്‍ 40 ശതമാനം കൂടുതലാണ്. തെക്കുകിഴക്കന്‍ ലണ്ടനിലെ ഭവനവില 36 ശതമാനം ഉയര്‍ന്ന് 325,107 പൗണ്ടിലെത്തി നില്‍ക്കുന്നു. വടക്കന്‍ അയര്‍ലണ്ടിലെ വില 41 ശതമാനം ഇടിഞ്ഞ്, പട്ടികയിലെ ഏറ്റവും താവ്ന്ന നിരക്കായ 132,795 പൗണ്ടിലെത്തി. അതേസമയം, വടക്കുകിഴക്കന്‍ പ്രദേശത്ത് ആസ്തിയുടെ ശരാശരി മൂല്യം 8 ശതമാനം കുറഞ്ഞ് 127,271 പൗണ്ടിലെത്തുകയുണ്ടായി.

യോര്‍ക്ക്ഷയര്‍, ഹംബര്‍, നോര്‍ത്ത് വെസ്റ്റ്, സ്‌കോട്ട് ലാന്‍ഡ്, വെയില്‍സ് തുടങ്ങിയ പ്രദേശങ്ങളിലെ വളര്‍ച്ച അഞ്ച്- എട്ട് ശതമാനത്തിനിടയ്ക്ക് സ്ഥിരതയാര്‍ജിച്ചിരിക്കുന്നു. സമാനമായ ഒരു വലിയ വിഭജനം വേതന വളര്‍ച്ചയിലും കാണാവുന്നതാണ്. ലണ്ടനിലും തെക്കുകിഴക്കന്‍ മേഖലയിലും തൊഴിലാളികളുടെ ശരാശരി വേതന നിരക്ക് 25 ശതമാനം വീതമാണ്. 2008 സെപ്തംബറില്‍ ലേമാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചക്ക് ശേഷം ഇത് 41,340 പൗണ്ടിനും 36,920 പൗണ്ടിനും ഇടയിലായിരുന്നു. ഈ കൂട്ടത്തിന്റെ മറുവശത്ത്, വടക്കുപടിഞ്ഞാറന്‍ നഗരങ്ങളിലെ വേതനം അല്‍പ്പമുയര്‍ന്ന് 12 ശതമാനത്തില്‍ മുകളിലായി നില്‍ക്കുകയാണ്, അതായത് 27,924 പൗണ്ട്.

രാജ്യത്ത് ഏറ്റവുമധികം വരുമാനമുള്ള പ്രദേശങ്ങളില്‍ മികച്ച രീതിയിലുള്ള വിതരണവും ഉറപ്പു വരുത്തിയിട്ടുണ്ട്, മറ്റ് ഭാഗങ്ങളുടെ വീണ്ടെടുക്കലാണ് അവശേഷിക്കുന്ന പ്രശ്‌നം. സമ്പൂര്‍ണ സാമ്പത്തികത്തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ലേമാന്‍ പാപ്പരാകാന്‍ തീരുമാനിക്കുകയായിരുന്നു. അതിനുശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചിരുന്നു. തുടര്‍ന്ന്, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വിപണിയിലിറക്കാന്‍ തീരുമാനമായതോടെ വിപണിയിലേക്ക് പണമൊഴുക്കു തുടങ്ങി.

ഈ നീക്കത്തിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. സമ്പന്നര്‍ക്ക് ധനം കുന്നുകൂട്ടാന്‍ പാവപ്പെട്ട തൊഴിലാളികളുടെ വേതനവര്‍ദ്ധനവു തടയുകയും സാധാരണക്കാരുടെ സമ്പാദ്യം ബാങ്ക് എക്കൗണ്ടുകളില്‍ കുമിഞ്ഞു കൂടാന്‍ ഇടയാക്കുക വഴി ബാങ്കുകള്‍ക്ക് ഭീമമായ വരുമാനമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രതിസന്ധിക്കുശേഷം 3,300-ല്‍ അധികം ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടേണ്ടി വന്നിരുന്നു.

ത്രൈമാസികമായും വാര്‍ഷികമായും വീടിന്റെ വില വര്‍ധിപ്പിച്ചതിന്റെ ഭാഗമായി വാര്‍ഷിക ഗൃഹനിര്‍മാണ വളര്‍ച്ച രേഖപ്പെടുത്തിയപ്പോഴും ഭവനനിര്‍മാണ പദ്ധതികള്‍ ലാഘവത്തോടെയാണ് ഇതിനെ കണ്ടത്. മോര്‍ട്ട്‌ഗേജ് അനുമതികളില്‍ അടുത്തകാലത്തു പുരോഗതിയുണ്ടെങ്കിലും, പുതുതായി വാങ്ങാന്‍ ലക്ഷ്യമിടുന്നവരുടെ അന്വേഷണങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ സര്‍വേ വിവരങ്ങള്‍ കാണിക്കുന്നത്, വര്‍ഷാവസാനത്തോടെ അംഗീകാരങ്ങള്‍ വിശാലമായി ലഭ്യമാകുമെന്ന സൂചനയാണ്. പലിശനിരക്കുകള്‍ 0.75 ശതമാനം വര്‍ധിപ്പിക്കുമെന്നതിനാല്‍ മോര്‍ട്ട്‌ഗേജ് ലഭ്യത, ഇടപാടുകള്‍ക്കു മേല്‍ കാര്യമായ സ്വാധീനമുണ്ടാക്കുകയുമില്ല.
ഹാലിഫാക്‌സ് നല്‍കിയ കണക്കനുസരിച്ച് ദേശവ്യാപകമായി 2.5 ശതമാനം വാര്‍ഷിക വിലവര്‍ധനവും 0.6 ശതമാനം പ്രതിമാസ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്. ബയര്‍മാരുടെയും വില്‍പ്പനക്കാരുടെയും എണ്ണത്തിലുള്ള കുറവ്, വിപണി വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നില്ലെന്ന് കരുതുന്നതായി റിയല്‍റ്റി ഏജന്റ്് യോപയുടെ ചീഫ് പ്രോപ്പര്‍ട്ടി അനലിസ്റ്റ് മൈക് സ്‌കോട്ട് പറഞ്ഞു. ഭവനനിര്‍മാണവിപണിയുടെ അടിസ്ഥാനം തന്നെ ഉറച്ച സാമ്പത്തികഅടിത്തറയുള്ളതാണ്. കാരണം ഒരുപാട് തൊഴിലവസരങ്ങള്‍, പണപ്പെരുപ്പത്തേക്കാള്‍ വേഗത്തില്‍ വളരുന്ന ശരാശരി വേതനം, കുറഞ്ഞ പലിശനിരക്ക് എന്നിവയാണ് ഇതിനാധാരം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവിലെ ബേസ് റേറ്റ് വര്‍ധന ഇതിനകം തന്നെ മോര്‍ട്ട്‌ഗേജ് പലിശനിരക്കുകളില്‍ വില നിശ്ചയിക്കാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്, ഇത് വിപണി നിയന്ത്രണത്തിനു സാധ്യത ഇല്ലാതാക്കി.

ലണ്ടനില്‍ പുതിയ ഭവനങ്ങളുടെ വില്‍പ്പന മൂന്നു മാസത്തിനിടെ അഞ്ചു തവണയാണു കൂപ്പുകുത്തിയിരിക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിവരശേഖരണ വിദഗ്ധ സ്ഥാപനം മോലിയര്‍ ലണ്ടന്‍, നഗരത്തിലെ 684 ഡെവലപ്പര്‍മാരില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. തൊട്ടു മുമ്പത്തെ മാസത്തെ അപേക്ഷിച്ചു നോക്കിയാലും പതനം വലുതാണ്. പുതിയതായി തുടങ്ങിയ സൈറ്റുകളുടെ വില്‍പ്പനയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. എന്നിട്ടും പുതിയ കെട്ടിടങ്ങള്‍ നിര്‍മാണമാരംഭിച്ചിരിക്കുകയാണ്. അതായത്, വില്‍ക്കാതെ അവശേഷിക്കുന്ന ഭവനങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നര്‍ത്ഥം. നിരവധി ഡെവലപ്പര്‍മാര്‍ക്ക് വില്‍പ്പന മുരടിപ്പ് അഭിമുഖീകരിക്കേണ്ടി വരും, ഒരു പക്ഷേ തുടക്കം പോലും സുഖകരമല്ലാത്ത അടിയന്തര സാഹചര്യമാകും ഉണ്ടാകുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബാര്‍ക്ലെയ്‌സ്, എച്ച്എസ്ബിസി, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് തുടങ്ങിയയ്ക്ക് 8,400 ശാഖകളാണ് 2008 വരെ ഉണ്ടായിരുന്നത്. എന്നാല്‍ ഇവയില്‍ ഇന്ന് ഏതാണ്ട് 5,100 എണ്ണം മാത്രമേ തുറന്നുകിടക്കുന്നുള്ളൂ.
ആര്‍ബിഎസ് ആണ് ഇതിനോട് ഏറ്റവും അടുത്തു നില്‍ക്കുന്നത്. 1,423 ശാഖകള്‍, അതായത് ആര്‍ബിഎസ് ബാങ്കിംഗ് ശൃംഖലയിലെ മൂന്നില്‍ രണ്ട് ഭാഗം അടച്ചു പൂട്ടി. എക്കൗണ്ട് ഉടമകളുടെ 46 ബില്യണ്‍ പൗണ്ട് എഴുതിത്തള്ളിയതിനു ശേഷമാണ് ബാങ്കിന് അതിജീവിക്കാനായത്. ഇപ്പോഴും ബാങ്കിന്റെ 62.4 ശതമാനം ഓഹരികള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

ലോയ്ഡ്‌സ് 600 ലധികം ശാഖകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. നൂറുകണക്കിന് പേരെ പിരിച്ചുവിട്ട ശേഷമാണ് ടിഎസ്ബി രൂപീകരിച്ചത്. ക്രമക്കേടുകളുടെ പേരില്‍ വന്‍കിട ബ്രിട്ടീഷ് ബാങ്കുകള്‍ക്ക് മാന്ദ്യത്തിനു ശേഷം 71 ബില്ല്യണ്‍ പൗണ്ട് പിഴ ചുമത്തി. ലോയ്ഡ്‌സിനാണ് ഏറ്റവും കൂടുതല്‍ പിഴയൊടുക്കേണ്ടി വന്നത്, 23.4 ബില്ല്യണ്‍ പൗണ്ട്. ഇടപാടുകളിലെ ക്രമക്കേടിനും 2008 വരെയുള്ള പെയ്‌മെന്റ് പ്രൊട്ടക്ഷന്‍ കുഭകോണത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുമൊക്കെയാണ് ഭീമമായ പിഴ ചുമത്തിയത്.

Comments

comments

Categories: Top Stories