Archive

Back to homepage
FK News

റിസര്‍വ് ബാങ്കിന് പിന്തുണയുമായി ഫോണ്‍പേ

ബെംഗളൂരു: ഇന്ത്യയില്‍ പേമെന്റ് സേവനത്തിനായി ശേഖരിക്കപ്പെടുന്ന ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ രാജ്യത്തു തന്നെ സൂക്ഷിക്കണമെന്ന ആര്‍ബിഐ(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിര്‍ദേശത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫഌപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേ. ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക സേവന മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സുരക്ഷിതത്വത്തിന് വിവരങ്ങളുടെ പ്രാദേശികവല്‍ക്കരണം

Tech

കര്‍ഷകര്‍ക്കായി മാസ്റ്റര്‍കാര്‍ഡിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം

വിജയവാഡ: മാസ്റ്റര്‍കാര്‍ഡ് ആന്ധ്ര പ്രദേശ് സര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി മൊബീല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇ-റിതു പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക അവതരണം നടത്തിയത്. സുരക്ഷിതവും ലളിതവുമായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഫീച്ചര്‍ ഫോണ്‍ വഴി അവയുടെ പേമെന്റ്

Business & Economy

വിദേശ വിപണികള്‍ ഉന്നമിട്ട് ‘മേക്കേഴ്‌സ് ഓഫ് മില്‍ക്‌ഷേക്ക്‌സ്’

ഹൈദരാബാദ്: ഭക്ഷ്യ സ്റ്റാര്‍ട്ടപ്പായ മേക്കേഴ്‌സ് ഓഫ് മില്‍ക്‌ഷേക്ക്‌സ് ഫ്രാഞ്ചൈസി മാതൃകയില്‍ വിദേശ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതായി കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ രാഹുല്‍ തിരുമലപ്രഗദ. ഇതിന്റെ ഭാഗമായി അടുത്ത മാസം 15 ന് കാലിഫോര്‍ണിയയില്‍ മേക്കേഴ്‌സ് ഓഫ് മില്‍ക്‌ഷേക്ക്‌സ് ആദ്യ ഔട്ട്‌ലെറ്റ്

Tech

ഡാറ്റാ സെന്റര്‍ വികസനം; ഗൂഗിള്‍ 140 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

സാന്റിയോഗോ: ടെക് ഭീമന്‍ ഗൂഗിള്‍ ചിലിയിലെ തങ്ങളുടെ ഡാറ്റാ സെന്റര്‍ വികസിപ്പിക്കുന്നതിനായി 140 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ദശലക്ഷക്കണത്തിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സെന്റര്‍ ലാറ്റിനമേരിക്കയിലെ ഗൂഗിളിന്റെ ഇത്തരത്തിലുള്ള ഏക യൂണിറ്റാണ്്. പ്രവര്‍ത്തനമാരംഭിച്ച് ആറു വര്‍ഷത്തിനുശേഷമാണ് സെന്റര്‍ വികസിപ്പിക്കാന്‍

Tech

സെന്‍സര്‍ഷിപ്പിനെതിരെ ആമസോണ്‍; ഉപഭോക്താക്കളെ കുറയ്ക്കുമെന്ന് ആശങ്ക

ന്യൂഡെല്‍ഹി: സ്വന്തമായി സെന്‍സര്‍ഷിപ്പ് ചട്ടങ്ങള്‍ കൊണ്ടുവരാനുള്ള വീഡിയോ ഉള്ളടക്ക പ്ലാറ്റ്‌ഫോമുകളുടെ നീക്കത്തിനെതിരെ ആമസോണ്‍ രംഗത്ത്. ആമസോണ്‍ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത വീഡിയോ സ്ട്രീമിംഗ് സേവനമാണ് നല്‍കുന്നത്. സെന്‍സര്‍ഷിപ്പ് വഴി തങ്ങള്‍ പണം മുടക്കി കാണുന്ന സിനിമകളും ഷോകളും നിയന്ത്രിക്കുന്നത് ഉപഭോക്താക്കളുടെ

Business & Economy

ചെമ്മീന്‍ ഇറക്കുമതി മാനദണ്ഡങ്ങള്‍ കടുപ്പിച്ച് യുഎസ്

ന്യൂഡെല്‍ഹി: ചെമ്മീന്‍ ഇറക്കുമതി സംബന്ധിച്ച രണ്ട് മാനദണ്ഡങ്ങള്‍ കടുപ്പിക്കാന്‍ യുഎസ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത് ഇന്ത്യയുടെ കയറ്റുമതിയെ സാരമായി ബാധിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് യുഎസിന്റെ പുതിയ നീക്കം. കടലാമകളെ സംരക്ഷിക്കുന്നതിന്റെ

Business & Economy

സംസ്ഥാനങ്ങള്‍ക്ക് 22,700 കോടി രൂപയുടെ അപ്രതീക്ഷിത നേട്ടം: എസ്ബിഐ റിസര്‍ച്ച്

ന്യൂഡെല്‍ഹി: വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കുന്നതും കാരണം നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനത്തില്‍ 22,700 കോടിയിലധികം രൂപയുടെ അധിക ലാഭമുണ്ടാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ്

Tech

അഞ്ച് മുന്‍നിര ടെക് കമ്പനികളുടെ നിയമനങ്ങളില്‍ വര്‍ധന

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ രാജ്യത്തെ അഞ്ച് മുന്‍നിര സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കമ്പനികളുടെ നിയമനങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 24,047 പേരെയാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ടിസിഎസും കൊഗ്നിസെന്റും ഇന്‍ഫോസിസും വിപ്രോയും എച്ച്‌സിഎല്‍ ടെക്‌നോളജീസും സംയുക്തമായി കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം

Business & Economy

വില വര്‍ധന എഫ്എംസിജി കമ്പനികള്‍ക്ക് തിരിച്ചടിയാകും

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡ് ഓയില്‍ വില ഉയരുന്നതും എഫ്എംസിജി മേഖലയെയും ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. ചെലവിടല്‍ തുക വര്‍ധിക്കുത് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജിഎസ്ടി നിയമത്തിന് കീഴില്‍ കൊള്ളലാഭം നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച റെഗുലേറ്ററി സംവിധാനത്തിന്റെ നിരീക്ഷണം

Business & Economy

അര്‍ദ്ധ ശതകോടീശ്വരന്മാരുടെ എണ്ണം 70 ശതമാനം വര്‍ധിക്കും

ന്യൂഡെല്‍ഹി: സാമ്പത്തിക മേഖലയിലുണ്ടായ മികച്ച വളര്‍ച്ച രാജ്യത്തെ അര്‍ദ്ധ ശതകോടീശ്വരന്മാരുടെ ( 500 മില്യണ്‍ ഡോളറോ അതിനു മുകളിലോ അറ്റ ആസ്തിയുള്ളവര്‍) എണ്ണം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ട്. 2022 ഓടെ അര്‍ദ്ധ

Tech

സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രതിസന്ധി

ന്യൂഡെല്‍ഹി: സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രതിസന്ധി നേരിടുന്നതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയുടെ ഭാഗമായ ഏകദേശം മൂന്നില്‍ രണ്ടുഭാഗം ഇന്ത്യന്‍ കമ്പനികളും സൈബര്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തങ്ങള്‍ സജ്ജരല്ലെന്ന് കരുതുന്നതായി കണ്‍സള്‍ട്ടിംഗ് സംരംഭമായ ഡെലോയ്റ്റ് തയാറാക്കിയ സര്‍വേ

FK News

സാറ പേഴ്‌സൊണേറ്റ് ട്വിറ്റര്‍ ക്ലയ്ന്റ് സൊലൂഷന്‍സ് മേധാവി

ന്യൂഡെല്‍ഹി: ഗ്ലോബല്‍ ട്വിറ്റര്‍ ക്ലയ്ന്റ് സൊലൂഷന്‍സ് (ടിസിഎസ്) മേധാവിയായി സാറ പേഴ്‌സൊണേറ്റ് നിയമിതയായി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മീഡിയ, എന്റര്‍ടെയ്ന്‍ന്മെന്റ് കമ്പനിയായ ‘റിഫൈനറി29’ ന്റെ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു സാറ. ” ട്വിറ്ററിന്റെ ടിസിഎസ് മേധാവിയായി സാറയെ സന്തോഷത്തോടെ

FK News

തൊണ്ണുറുകള്‍ക്ക് ശേഷം ഇന്ത്യയില്‍ ദാരിദ്ര്യമുക്തരായത് 17 കോടി പേര്‍

  ന്യൂഡെല്‍ഹി: കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് ഇന്ത്യ അനുകരണീയമായ മാതൃക തീര്‍ത്തെന്ന് റിപ്പോര്‍ട്ട്. 1990 ന് ശേഷം 17 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനായെന്ന് അമേരിക്ക ആസ്ഥാനമാക്കിയ ആഗോള മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിന്‍സേ

Business & Economy

ഗുരുഗ്രാമില്‍ നിന്ന് ഫാക്റ്ററി മാറ്റാന്‍ മാരുതി ആലോചിക്കുന്നു

മുംബൈ: രാജ്യത്തെ ഓട്ടോമൊബീല്‍ രംഗത്തെ മുന്‍നിരക്കാരായ മാരുതി സുസുകി ഗുരുഗ്രാം ആസ്ഥാനമായുള്ള നിര്‍മാണ യൂണിറ്റ് മാറ്റി സ്ഥാപിക്കാന്‍ ആലോചിക്കുന്നു. കൂടുതല്‍ നിര്‍മാണ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഹരിയാനയില്‍ തന്നെ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തേക്കാണ് ഉല്‍പ്പാദനശാല മാറ്റുക. തെക്കന്‍ ഗുരുഗ്രാമില്‍

Banking

ജെപിക്കെതിരെ പാപ്പരത്ത കേസുമായി ഐസിഐസിഐ

  ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജയ്പ്രകാശ് അസോസിയേറ്റ്‌സിനെതിരെ പാപ്പരത്ത കേസ് നല്‍കി. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) അലഹബാദ് ബെഞ്ചിലാണ് പരാതി സമര്‍പ്പിച്ചത്. 1,260 കോടിയോളം രൂപയുടെ വായ്പാ

FK News

എയ്‌റോസ്‌പേസ് നിര്‍മ്മാണ ഹബ്ബായി ഇന്ത്യ മാറുമെന്ന് രാജീവ് കൗള്‍

  ന്യൂഡെല്‍ഹി: ആവശ്യകതയും മത്സരവും വര്‍ധിക്കുന്നതിനൊപ്പം ഇന്ത്യ ഒരു എയ്‌റോസ്‌പേസ് നിര്‍മ്മാണ കേന്ദ്രമായി മാറുമെന്ന് ഏക്വസ് എയ്‌റോസ്‌പേസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ രാജീവ് കൗള്‍. ആഗോളതലത്തില്‍ അസാധാരണമായ രീതിയില്‍ പുതിയ വിമാനങ്ങളുടെ ആവശ്യകത ഉയര്‍ന്നു കഴിഞ്ഞു. 2018-19 സാമ്പത്തിക

FK News

മുംബൈയിലെ സ്‌റ്റേഷനുകളില്‍ എസി ടോയ്‌ലെറ്റുകള്‍ വരുന്നു

  മുംബൈ: മുഖം മിനുക്കുന്ന ഇന്ത്യന്‍ റെയ്ല്‍വേയില്‍ ഇനി ശീതീകരിച്ച ടോയ്‌ലെറ്റുകളും. സെന്‍ട്രല്‍ റെയ്ല്‍വേ ഡിവിഷന് കീഴിലുള്ള ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലും (സിഎസ്എംടി) താനെ റെയ്ല്‍വേ സ്റ്റേഷനിലും ഉടന്‍ എയര്‍കണ്ടീഷന്‍ (എസി) ചെയ്ത ആഡംബര ടോയ്‌ലറ്റുകള്‍ കൊണ്ടുവരുമെന്ന് റെയ്ല്‍വേ വൃത്തങ്ങള്‍

Arabia

ടാറ്റ ഗ്ലോബല്‍ ബിവറേജസ് അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ പുനര്‍ക്രമീകരിച്ചു

കൊച്ചി/ദുബായ്: ടാറ്റ ഗ്ലോബല്‍ ബിവറേജസ് (ടിജിബി) കൂടുതല്‍ ബിസിനസ് മികവ് ലക്ഷ്യമിട്ട് അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ പുനക്രമീകരിച്ചു. യുകെ, യൂറോപ്പ്, മിഡില്‍ഈസ്റ്റ്, ആഫ്രിക്ക എന്നിവയുള്‍പ്പെടുന്ന ഇഎംഇഎ, കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവ ഉള്‍പ്പെടുന്ന സിഎഎ യൂണിറ്റുകള്‍ ഇനിമുതല്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ഡിവിഷന്‍ എന്ന

Arabia

പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്

ദോഹ: പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസ് യാത്രക്കാര്‍ക്ക് പുതിയ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തിലെ നിരവധി ലക്ഷ്യ സ്ഥാനങ്ങളിലെ ആകര്‍ഷകമായ വിനോദ കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വേസിലൂടെ മികച്ച ഓഫറില്‍ യാത്ര ചെയ്യാം. കുടുംബമായോ, സുഹൃത്തുക്കളുമൊത്തോ സാഹസിക വിനോദ യാത്രകള്‍ പുറപ്പെടുന്നവര്‍ക്കു

Arabia

11 ബില്ല്യണ്‍ ഡോളറിന്റെ വായ്പ; പുതിയ തേരോട്ടത്തിന് സൗദി വെല്‍ത്ത് ഫണ്ട്

റിയാദ്: 11 ബില്ല്യണ്‍ ഡോളര്‍ വായ്പയെടുക്കുന്ന വമ്പന്‍ കരാറില്‍ സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ (സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപ നിധി) പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഈ ആഴ്ച്ച ഒപ്പുവെക്കും. ഇതാദ്യമായാണ് പിഐഎഫ് വായ്പയെടുക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ