സെന്‍സെക്‌സ് 509.04 പോയ്ന്റ് ഇടിഞ്ഞു

സെന്‍സെക്‌സ് 509.04 പോയ്ന്റ് ഇടിഞ്ഞു

ന്യൂഡെല്‍ഹി: തുടര്‍ച്ചയായി രണ്ടാമത്തെ വ്യാപാര സെഷനിലും നഷ്ടം കുറിച്ച് ഓഹരി വിപണി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 509.04 പോയ്ന്റ് (1.34) ഇടിഞ്ഞ് 37413.13ലും നിഫ്റ്റി 150.60 പോയന്റ് താഴ്ന്ന് 11287.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, സിപ്ല, ഹിന്‍ഡാല്‍കോ എന്നിവയാണ് ഇന്നലെ വിപണിയില്‍ നഷ്ടം കുറിച്ച ഓഹരികള്‍. ടാറ്റ സ്റ്റീല്‍ ആണ് വിപണിയില്‍ ഏറ്റവും മോശം പ്രകടനം നടത്തിയത്. 3.98 ശതമാനം ഇടിഞ്ഞ് 589.10 രൂപയ്ക്കാണ് ടാറ്റ സ്റ്റീല്‍ വ്യാപാരം അവസാനിപ്പിച്ചത്. കോള്‍ ഇന്ത്യ, എംആന്‍ഡ്എം, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റസ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബിഎസ്ഇയിലെ 876 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1811 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ക്രൂഡ് ഓയില്‍ വില ഉയരുന്നതും വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളുമാണ് വിപണിയെ ബാധിച്ചത്. രൂപയുടെ മൂല്യമിടിവും വിപണിയെ ആശങ്കയിലാഴ്ത്തി. ഇന്നലെ തുടക്ക വ്യാപാരത്തില്‍ നില മെച്ചപ്പെടുത്തിയ രൂപ ഉച്ചയ്ക്കുശേഷം മോശം നിലവാരത്തിലേക്ക് പോയി. 18 പൈസ ഇടിഞ്ഞ് 72.682 എന്ന നിലവാരത്തിലായിരുന്നു ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപ. എക്കാലത്തെയും ഏറ്റവും താഴ്ന്ന മൂല്യമാണിത്.

Comments

comments

Categories: Business & Economy
Tags: sensex