ഏറ്റവും വലിയ മൊബീല്‍ എക്‌സ്പീരിയന്‍സ് സെന്ററുമായി സാംസംഗ്

ഏറ്റവും വലിയ മൊബീല്‍ എക്‌സ്പീരിയന്‍സ് സെന്ററുമായി സാംസംഗ്

ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ മൊബീല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ ബെംഗളൂരുവില്‍ സാംസംഗ് ആരംഭിച്ചു. നോയിഡയില്‍ ഏറ്റവും വലിയ മൊബീല്‍ ഫാക്റ്ററി ആരംഭിച്ച്് രണ്ട് മാസങ്ങള്‍ക്കുള്ളിലാണ് പുതിയ പദ്ധതി കമ്പനി ആരംഭിക്കുന്നത്. ‘മേക്ക് ഫോര്‍ ഇന്ത്യ’ എന്ന കമ്പനിയുടെ ഉദ്യമത്തിന്റെ വിപുലീകരണമാണ് ബെംഗളൂരുവിലെ എക്‌സ്പീരിയന്‍സ് സെന്റര്‍ എന്ന് സാംസംഗ് ഇന്ത്യയുടെ മൊബീല്‍ ബിസിനസ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്‍ദീപ് സിംഗ് പറഞ്ഞു. രാജ്യത്ത് മറ്റിടങ്ങളിലും ഇത്തരത്തില്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലുള്ള ജനപ്രീതിയാര്‍ജിച്ച ഒപ്പേറാ ഹൗസിലാണ് എക്‌സ്പീരിയന്‍സ് സെന്റര്‍. ഉപഭോക്താക്കള്‍ക്ക് ടെക്‌നോളജി, ലൈഫ്‌സ്റ്റൈല്‍, ഇന്നൊവേഷന്‍ എന്നിവയുടെ അനുഭവങ്ങള്‍ ലഭ്യമാക്കും.
വിര്‍ച്വല്‍ റിയാലിറ്റി( വി ആര്‍), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( എഐ), ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്( ഐ ഒ ടി) തുടങ്ങിയ നവീന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പുത്തന്‍ അനുഭവമാണ് സാംസംഗ് ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി 4ഡി സ്വേ ചെയര്‍, 4 ഡി വിപ്ലാഷ് പള്‍സര്‍ തുടങ്ങിയ വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍ സെന്ററില്‍ ഉപയോക്താക്കള്‍ക്കായി നല്‍കും.

Comments

comments

Categories: Tech