ഫസ്റ്റ്ബില്‍ഡ് ടി-വര്‍ക്കുമായി സഹകരിക്കുന്നു

ഫസ്റ്റ്ബില്‍ഡ് ടി-വര്‍ക്കുമായി സഹകരിക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് കോ-ക്രിയേറ്റിംഗ് സമൂഹമായ ഫസ്റ്റ്ബില്‍ഡ്, സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ ടി-വര്‍ക്ക്‌സുമായി കരാര്‍ ഒപ്പുവെച്ചു. ഡിസൈനിംഗ്, എന്‍ജിനീയറിംഗ്, ബില്‍ഡിംഗ് എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സമൂഹമാണ് യുഎസ് ഹോം അപ്ലെയന്‍സസ് കമ്പനിയായ ജിഇ അപ്ലെയന്‍സസ് പിന്തുണയ്ക്കുന്ന ഫസ്റ്റ്ബില്‍ഡ്്. പുതുതലമുറയിലെ ഗൃഹോപകരണങ്ങളും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക് മേഖലയിലെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹനം ലക്ഷ്യമിട്ട് തെലങ്കാന സര്‍ക്കാര്‍ രൂപം നല്‍കിയ സംരംഭമാണ് ടി-വര്‍ക്ക്.

ഇപ്പോള്‍ ആരംഭിക്കാനൊരുങ്ങുന്ന പുതിയ ക്രിയേറ്റീവ് സെന്റര്‍ ഹൈദരാബാദ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാകും.തുറന്ന ഉല്‍പ്പന്ന ഇന്നൊവേഷനിലൂടെ സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും വിപണിയില്‍ ആദ്യമെത്തിക്കാനും ഇന്ത്യയിലെ വളര്‍ന്നു വരുന്ന നിര്‍മാണ സമൂഹവുമായി സംവദിക്കാനുമാണ് കരാര്‍ ലക്ഷ്യമിടുന്നത്. വളര്‍ന്നു വരുന്ന ക്രിയേറ്റര്‍മാര്‍ക്ക് പുതിയ തലമുറയിലെ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന തുറന്ന ഒരു സമൂഹത്തെ ഇവിടെ ലഭ്യമാകും. ഉപകരണങ്ങളുടെ ഒരു പുതിയ ലോകം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഫസ്റ്റ്ബില്‍ഡ് ഇപ്പോള്‍ തന്നെ ആയിരക്കണത്തിന് നിര്‍മാതാക്കളുമായി സഹകരിക്കുന്നുണ്ട്.

തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവു ജിഇ അപ്ലെയന്‍സസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മെലാനി കുക്ക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ ഏറ്റവും വലിയ വിപണി എന്ന നിലയില്‍ ഫസ്റ്റ്ബില്‍ഡ് ഇന്ത്യയുടെ യാത്ര ആരംഭിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ടി-വര്‍ക്ക്‌സ് എന്ന് മെലാനി കുക്ക് അഭിപ്രായപ്പെട്ടു. 2014 ല്‍ യുഎസിലെ ലൂയിവില്ലെയിലും കഴിഞ്ഞ വര്‍ഷം ചൈനയിലെ ഷാംഗ്്ഹായിലും ഫസ്റ്റ്ബില്‍ഡ് വിപണികള്‍ തുറന്നിരുന്നു.

Comments

comments

Categories: Business & Economy
Tags: First build