ഡോ വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം

ഡോ വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം

രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളായ സേവ്യര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് (എക്‌സ്എല്‍ആര്‍ഐ) ‘സുസ്ഥിര വികസനം’ എന്ന വിഷയത്തില്‍ അഞ്ചാമത് ഡോ വര്‍ഗീസ് കുര്യന്‍ മെമ്മോറിയല്‍ പ്രഭാഷണം സെപ്റ്റംബര്‍ 22ന് നടത്തും. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ വര്‍ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം നടത്തുന്ന പ്രഭാഷണം എക്‌സ്എല്‍ആര്‍ഐ ജംഷഡ്പൂര്‍ ക്യാംപസിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത വികസന പ്രവര്‍ത്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ ജീന്‍ ഡ്രെസെയാണ് പ്രഭാഷണം നടത്തുക. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക വികസനവുമെന്ന വിഷയത്തിലാണ് അദ്ദേഹം പ്രസംഗിക്കുക.

”ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക വികസന പദ്ധതിക്ക് രൂപം നല്‍കിയ ചിന്തകനും വിപ്ലവകാരിയും സാമൂഹിക സംരംഭകനുമായിരുന്നു ഡോ വര്‍ഗീസ് കുര്യന്‍. തൊഴില്‍, വരുമാനങ്ങള്‍, വായ്പ, പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗ സമത്വവും ശാക്തീകരണവും, ജാതി അതിര്‍വരമ്പുകള്‍ തകര്‍ക്കല്‍, ജനാധിപത്യത്തിന്റെ അടിസ്ഥാന നിലവാരം എന്നിവക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ സ്വയം സുസ്ഥിര വ്യവസായമായി ക്ഷീരോല്‍പ്പാദനത്തെ മാറ്റിയ ബില്യണ്‍-ലിറ്റര്‍ ഐഡിയയായിരുന്നു അദ്ദേഹത്തിന്റേത്്”, എക്‌സ്എല്‍ആര്‍ഐ ഡയറക്റ്റര്‍ ഫാ ഇ അബ്രഹാം പറഞ്ഞു.

‘വലിയൊരു ദാര്‍ശനികന് കൃതജ്ഞത രേഖപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ എളിയ ഒരു സംരംഭമാണ് വര്‍ഗീസ് കുര്യന്‍ അനുസ്മരണം. വളര്‍ന്നു വരുന്ന ബിസിനസ് മേധാവികള്‍ക്കും സാമൂഹിക സംരംഭകര്‍ക്കും സംരംഭകത്വ മനോഭവത്തിന്റെ മൂല്യങ്ങള്‍ ബോധ്യപ്പെടുത്താനും പ്രചോദനം നല്‍കാനും ഈ വാര്‍ഷിക പ്രഭാഷണം ലക്ഷ്യമിടുന്നു”, എക്‌സ്എല്‍ആര്‍ഐയിലെ ഫാ അരുപ് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് സസ്‌റ്റെയ്‌നബിലിറ്റി ചെയര്‍പേഴ്‌സണ്‍ പ്രൊഫ മധുകര്‍ ശുക്ല പറഞ്ഞു.

Comments

comments

Categories: More