ദക്ഷിണേന്ത്യയില്‍ വന്‍വികസന പദ്ധതികള്‍ക്കൊരുങ്ങി സ്റ്റേവെല്‍ ഹോള്‍ഡിംഗ്‌സ്

ദക്ഷിണേന്ത്യയില്‍ വന്‍വികസന പദ്ധതികള്‍ക്കൊരുങ്ങി സ്റ്റേവെല്‍ ഹോള്‍ഡിംഗ്‌സ്

ബഹ്‌റൈനില്‍ സ്റ്റേവെല്ലുമായി ആരംഭിച്ച തങ്ങളുടെ കൂട്ടുകെട്ട് ഇന്ത്യയിലേയ്ക്കും വ്യാപിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ലീഷര്‍ ഇന്‍ വികെഎല്‍ കൊച്ചി ഉടമ ഡോ. വര്‍ഗീസ് കുര്യന്‍

കൊച്ചി/മനാമ: ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ ഹോട്ടല്‍ മാനേജ്‌മെന്റ് ഗ്രൂപ്പുകളിലൊന്നായ സ്റ്റേവെല്‍ ഹോള്‍ഡിംഗ്‌സിന്റെ ഇന്ത്യയിലെ ലീഷര്‍ ഇന്‍ ഹോട്ടലുകളുടെ ശ്രേണി വികസനത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ ലീഷര്‍ ഇന്‍ ഹോട്ടലായ ലീഷര്‍ ഇന്‍ വികെഎല്‍ കൊച്ചി ഈ വര്‍ഷം അവസാനത്തോടെ കൊച്ചി ചിലവന്നൂരില്‍ തുറക്കും.

ജലാഭിമുഖമായുള്ള ഹോട്ടലില്‍ 53 മുറികളുണ്ടാകും. കുമരകത്ത് ഈയിടെ തുറന്ന പാര്‍ക്ക് റീജിസ് അവേദയ്ക്കു ശേഷം ഗ്രൂപ്പ് കേരളത്തില്‍ തുറക്കുന്ന രണ്ടാമത് പ്രോപ്പര്‍ട്ടിയാകും ഇത്. പ്രിന്‍സ് ഹോട്ടല്‍സ് ഇന്‍കോര്‍പ്പറേറ്റഡ് എന്ന സ്ഥാപനം സ്റ്റേവെല്‍ ഹോള്‍ഡിംഗ്‌സിനെ ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഉദ്ഘാടനവുമാകും ഇത്.

ദക്ഷിണേന്ത്യയില്‍ വന്‍വികസന പദ്ധതികള്‍ക്കാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്റ്റേവെല്‍ ഹോള്‍ഡിംഗ്‌സ് പ്രസിഡന്റും ഡയറക്റ്ററുമായ സൈമണ്‍ വാന്‍ പറഞ്ഞു. ഈ വര്‍ഷം തുടക്കത്തില്‍ ഡോ. വര്‍ഗീസ് കുര്യന്റെ ഉടമസ്ഥതയിലുള്ള ബഹ്‌റൈനിലെ പാര്‍ക്ക് റീജിസ് ലോട്ടസുമായി പങ്കാളിത്തമാരംഭിച്ചതിന്റെ തുടര്‍ച്ചയായാണ് അതേ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഹോട്ടലായ ലീഷര്‍ ഇന്‍ വികെഎലുമായും ഇപ്പോള്‍ പങ്കാളിത്തത്തിലേര്‍പ്പെട്ടിരിക്കുന്നത്.

ആതിഥേയ വ്യവസായത്തിലെ ആവശ്യങ്ങള്‍ മാറി വരുകയാണെന്നും പ്രോപ്പര്‍ട്ടികളുടെ രൂപകല്‍പ്പന മുതല്‍ മികച്ച കണക്റ്റിവിറ്റി സൗകര്യങ്ങള്‍വരെയുള്ള കാര്യങ്ങളില്‍ തങ്ങള്‍ ബദ്ധശ്രദ്ധരാണെന്നും സ്റ്റേവെല്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ഇന്ത്യ എംഡി രോഹിത് വിജ് പറഞ്ഞു. ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഏഴാമത് പ്രോപ്പര്‍ട്ടിയാകും ലീഷര്‍ ഇന്‍ വികെഎല്‍ കൊച്ചി. കുമരകം, ജയ്പൂര്‍, ഗോവ, ഗുരുഗ്രാം, ജോധ്പൂര്‍ എന്നിവിടങ്ങളിലാണ് ഗ്രൂപ്പിന്റെ മറ്റു ഹോട്ടലുകള്‍.

ബഹ്‌റൈനില്‍ സ്റ്റേവെല്ലുമായി ആരംഭിച്ച തങ്ങളുടെ കൂട്ടുകെട്ട് ഇന്ത്യയിലേയ്ക്കും വ്യാപിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ലീഷര്‍ ഇന്‍ വികെഎല്‍ കൊച്ചി ഉടമ ഡോ. വര്‍ഗീസ് കുര്യന്‍ പറഞ്ഞു.

ലോകമെമ്പാടുമായി സ്റ്റേവെല്‍ ഹോള്‍ഡിംഗ്‌സും അതിന്റെ മാതൃകമ്പനിയായ പ്രിന്‍സ് ഹോട്ടലിനും കീഴില്‍ ഇപ്പോള്‍ 74 ഹോട്ടലുകളുണ്ട്. ദി പ്രിന്‍സ് അകടോകി, ദി പ്രിന്‍സ്, ഗ്രാന്‍ഡ് പ്രിന്‍സ്, പോളിസ്, പാര്‍ക്ക് റീജിസ്, പ്രിന്‍സ്, ലീഷര്‍ ഇന്‍ പ്ലസ്, പ്രിന്‍സ് സ്മാര്‍ട് ഇന്‍, ലീഷര്‍ ഇന്‍ ശ്രേണികളിലാണ് ഗ്രൂപ്പിന് ഹോട്ടലുകള്‍ അറിയപ്പെടുന്നത്. ഇവയ്ക്കു പുറമെ പ്രിന്‍സിന് 50 ഹോട്ടലുകളും 31 ഗോള്‍ഫ് കോഴ്‌സുകളും 9 സ്‌കീ റിസോര്‍്ട്ടുകളുമുണ്ട്. 19 ഹോട്ടലുകളുള്ള ചൈനയിലെ മാന്‍ഹട്ടന്‍ ഗ്രൂപ്പ്, 11 ഹോട്ടലുകളുള്ള ഗള്‍ഫ് മേഖലയിലെ ക്രിസ്റ്റല്‍ ഗ്രൂപ്പ് എന്നിവയുമായുള്ള പങ്കാളിത്തിന് പുറമേയാണിത്. ഹോട്ടലുകളുടെ എണ്ണം സമീപഭാവിയില്‍ത്തന്നെ 250 ആക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

Comments

comments

Categories: Arabia
Tags: Bahrin