ലോകത്തിന്റെ വളര്‍ച്ച തടയുന്ന ട്രംപ്

ലോകത്തിന്റെ വളര്‍ച്ച തടയുന്ന ട്രംപ്

ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരയുദ്ധ നടപടികള്‍ അതിരു കടക്കുന്നു

 

ലോകം പുതിയ സാമ്പത്തികപ്രശ്‌നങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. വെറും ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന ആഗോള സാമ്പത്തിക വീക്ഷണങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ലോകസാമ്പത്തികരംഗം ഈ വര്‍ഷം ഏകതാനമായ വിപുലീകരണത്തിലൂടെ കടന്നു പോകുകയാണ്. വികസിത സമ്പദ്ഘടനകളിലേക്കും വളര്‍ന്നുവരുന്ന വിപണികളിലേക്കും പടര്‍ന്നുപിടിക്കുന്നതിലൂടെ മാത്രമല്ല ശക്തമായ വളര്‍ച്ച ഉണ്ടായത്, അതിനേക്കാളുപരി, സുസ്ഥിരമായ വളര്‍ച്ചയ്‌ക്കൊപ്പം പണപ്പെരുപ്പം നിയന്ത്രിതമായതും ഇതിന് കാരണമാണ്. ചരക്കുകളും തൊഴില്‍ വിപണികളും തമ്മില്‍ ഇഴപിരിഞ്ഞു നില്‍ക്കുന്ന യുഎസ് സമ്പദ്‌വ്യസ്ഥയില്‍ പോലും ഈ സാഹചര്യത്തിനു മാറ്റമില്ലെന്നതാണു ശ്രദ്ധേയം.

ലക്ഷ്യമിട്ടിരുന്നതിനും താഴെയായി തുടരുന്ന നാണ്യപ്പെരുപ്പത്തിനൊപ്പം ശക്തമായ വളര്‍ച്ച കൂടിയായതോടെ സാമ്പ്രദായികമല്ലാത്ത സാമ്പത്തികനയങ്ങള്‍, യൂറോസോണിലും ജപ്പാനിലുമെന്ന പോലെ പൂര്‍ണതോതില്‍ നിലനിര്‍ത്തുകയോ അല്ലെങ്കില്‍ അമേരിക്കയിലേക്ക് വളരെ ക്രമാനുഗതമായി തിരിച്ചുവരാന്‍ അനുവദിക്കുകയോ ചെയ്തു. ശക്തമായ വളര്‍ച്ച, താഴ്ന്ന പണപ്പെരുപ്പം, എളുപ്പത്തിലുള്ള പണലഭ്യത എന്നിവയുടെ കൂട്ടുകെട്ട്, കമ്പോളത്തിലെ അസ്ഥിരത കുറയുന്നതിന്റെ സൂചന നല്‍കുന്നു. മാത്രമല്ല, സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനവും വളരെ കുറവായിരുന്നു, നിക്ഷേപകരുടെ മൃഗീയചോദനകള്‍ വളരെ ഉയരത്തിലായിരുന്നു. അത്, പല അപകടസാധ്യതയുള്ള ആസ്തികളുടെയും വില വര്‍ധിപ്പിക്കാനിടയാക്കി.

യുഎസും ആഗോള ഇക്വിറ്റികളും ഉയര്‍ന്ന വരുമാനം ഉണ്ടാക്കുമ്പോള്‍ത്തന്നെ, രാഷ്ട്രീയ-ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും വലിയതോതില്‍ നിയന്ത്രണവിധേയമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ്, ഡൊണാള്‍ഡ് ട്രംപിന് വിപണികള്‍ ഭരണത്തിന്റെ ആദ്യവര്‍ഷം സംശയത്തിന്റെ ആനുകൂല്യം നല്‍കിയിരുന്നു. നിക്ഷേപകര്‍ അദ്ദേഹത്തിന്റെ നികുതി വെട്ടിച്ചുരുക്കലുകളും നിയന്ത്രണങ്ങള്‍ നീക്കലും ആഘോഷിച്ചു. ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കോര്‍പ്പറേറ്റ് നികുതി പരിഷ്‌കരണങ്ങളെ നിക്ഷേപകര്‍ അഭിനന്ദിക്കുകയുണ്ടായി. കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ 35 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വെട്ടിക്കുറയ്ക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വരുമാന വര്‍ധനവിനുള്ള ചില നടപടികള്‍ ഇതിന്റെ ആക്കം കുറയ്ക്കുമെങ്കിലും സമ്പന്ന രാജ്യമായ അമേരിക്കയ്ക്ക് ചുമത്താവുന്ന നികുതിയുടെ ശരാശരിയില്‍ താഴെയാണിത്.

മുമ്പോട്ടുപോക്ക് ദ്രുതഗതിയിലായിരുന്നു. നടപ്പുവര്‍ഷം ചിത്രം വളരെ വ്യത്യസ്തമാകുകയും ചെയ്തു. ആഗോള സമ്പദ്‌രംഗം മന്ദഗതിയില്‍ തുടരുമ്പോഴും, വളര്‍ച്ച ഇനിയും ഏകതാനമല്ല. യൂറോപ്പ്, ബ്രിട്ടണ്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും നിരവധി എമര്‍ജിംഗ് വിപണികളായി രാജ്യങ്ങളിലെയും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണ്. അമേരിക്കന്‍, ചൈനീസ് സമ്പദ്‌വ്യവസ്ഥ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുമ്പോഴും അമേരിക്കന്‍സാമ്പത്തികരംഗം അസ്ഥിര സാമ്പത്തിക ഉത്തേജനത്തിലൂടെയാണ് മുമ്പോട്ടുള്ള യാത്ര സുഗമമാക്കുന്നത്. ഇതിനേക്കാള്‍ മോശമാണ് ചൈന-അമേരിക്ക വ്യാപാരയുദ്ധം മൂലം ആഗോളവളര്‍ച്ച ഭീഷണി നേരിടുന്ന സാഹചര്യം.

ട്രംപ് ഭരണകൂടം സ്റ്റീല്‍, അലുമിനിയം, ചൈനീസ് ചരക്കുകള്‍ എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, യൂറോപ്പിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നിന്നുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതികള്‍ ചുമത്താനും അവര്‍ ആലോചിക്കുന്നുണ്ട്. മാര്‍ച്ച് ഒന്നിന് ഉരുക്കിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും ഇറക്കുമതിത്തീരുവ ചുമത്തിയതോടെയാണ് ആഗോള സാമ്പത്തികരംഗത്ത് പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്. അമേരിക്കയെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ചൈന തുടങ്ങിയതോടെയാണ് ലോകവ്യാപാരരംഗത്ത് ആശങ്കയ്ക്കു തുടക്കമായത്. ഏപ്രില്‍ ഒന്നിന് യുഎസില്‍ നിന്നുള്ള 128 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ചുമത്താന്‍ ചൈന തീരുമാനിച്ചു. ഇതിനു മറുപടിയായി അമേരിക്ക അവിടെ നിന്നുള്ള കൂടുതല്‍ സാധനങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം പ്രഖ്യാപിച്ചു.

ഇപ്പോള്‍ നാഫ്റ്റയുടെ പുനര്‍നിര്‍ണയവും തടസ്സപ്പെട്ടിരിക്കുന്നു. അങ്ങനെ, ഒരു സമ്പൂര്‍ണ വ്യാപാരയുദ്ധത്തിനുള്ള സാഹചര്യം വര്‍ധിക്കുകയാണ്. അതേസമയം, അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ പൂര്‍ണതയിലേക്കെത്തുന്നതിനൊപ്പം വര്‍ദ്ധിച്ചുവരുന്ന എണ്ണ, ചരക്ക് വിലകള്‍ക്കൊപ്പം സാമ്പത്തിക-ഉത്തേജന നയങ്ങള്‍ ആഭ്യന്തര പണപ്പെരുപ്പത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. തല്‍ഫലമായി, യുഎസ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും, അതിന്റെ ബാലന്‍സ് ഷീറ്റിന്റെ കെട്ടഴിക്കുകയുംവേണം. 2017-ല്‍ നിന്നു വ്യത്യസ്തമായി ഡോളര്‍ ശക്തിപ്പെട്ടിരിക്കുന്നു. ഇത് കൂടുതല്‍ വലിയ അമേരിക്കന്‍ വ്യാപാരക്കമ്മിയിലേക്കും ട്രംപ് ആവിഷ്‌കരിച്ച സംരക്ഷണ നയങ്ങളിലേക്കും നയിക്കും. എന്നാല്‍ ട്രംപ് കുറ്റപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളെയാണ്.

അതേസമയം, ഉയര്‍ന്ന നാണയപ്പെരുപ്പത്തിന്റെ സാധ്യത, യൂറോപ്യന്‍ കേന്ദ്രബാങ്കിനെപ്പോലും ആഗോളതലത്തില്‍ ധനപരമായ താല്‍പര്യമനുസരിച്ചുള്ള സാങ്കല്‍പ്പിക മോണിറ്ററിംഗ് നയങ്ങള്‍ ക്രമേണ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. കരുത്താര്‍ജിച്ച ഡോളര്‍, ഉയര്‍ന്ന പലിശനിരക്കുകള്‍, കുറഞ്ഞ ദ്രവ്യത എന്നിവ കമ്പോളത്തിന് നല്ലതല്ല. അതുപോലെ തന്നെ, സാവധാനവളര്‍ച്ചയും, ഉയര്‍ന്ന പണപ്പെരുപ്പവും കുറഞ്ഞ പണ-നയ സൗകര്യവും നിക്ഷേപക വികാരത്തെ ശക്തിപ്പെടുത്തും. ശക്തമായ കോര്‍പറേറ്റ് വരുമാനത്തെക്കൂടാതെ അമേരിക്കയും ആഗോള ഇക്വിറ്റി മാര്‍ക്കറ്റുകളും അടുത്ത മാസങ്ങളില്‍ വശങ്ങളിലേക്കു പ്രവഹിക്കുകയാണ്.

ഫെബ്രുവരി മുതല്‍, പണപ്പെരുപ്പ വര്‍ദ്ധനയും ഇറക്കുമതി നികുതികളും സൃഷ്ടിക്കുന്ന ഭീഷണിയും വന്‍കിട ടെക്‌നിക്കുകള്‍ക്കെതിരായ പ്രതികരണവുമാണ് ഇക്വിറ്റി മാര്‍ക്കറ്റിനെ തകര്‍ത്തത്. തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ വളര്‍ന്നുവരുന്ന വിപണികള്‍ക്കും ഇറ്റലിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ജനകീയ ഗവണ്‍മെന്റുകള്‍ക്കു നേരെ ഉയര്‍ന്ന ഭീഷണിയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നുവരുന്നുണ്ട്. സാമ്പത്തികരംഗവും വിപണിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം ദോഷകരമാകുന്നു. ഈ മന്ദഗതി ചില സമ്പദ്‌വ്യസ്ഥകളെയെങ്കിലും ഞെരുക്കിയേക്കാം. ഇത് ഇക്വിറ്റി, ബോണ്ട്, ക്രെഡിറ്റ് വിപണികളെ കൂടുതല്‍ സാമ്പത്തിക പരിമിതികളിലേക്കു നയിച്ചേക്കാം.

2010 മുതലുണ്ടായിട്ടുള്ള സാമ്പത്തികമാന്ദ്യവും റിസ്‌ക്-ഓഫ് എപ്പിസോഡുകളും മാര്‍ക്കറ്റ് തിരുത്തലുകളും മന്ദഗതിയിലുള്ള വളര്‍ച്ചയും താഴ്ന്ന പണപ്പെരുപ്പവും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ പ്രധാന കേന്ദ്രബാങ്കുകള്‍ വളര്‍ച്ചയെപറ്റി പറയുമ്പോള്‍ പണപ്പെരുപ്പനിരക്ക് കുറയുകയാണുണ്ടായത്. എന്നിരുന്നാലും ഒരു ദശകത്തില്‍ ആദ്യമായി, ഏറ്റവും വലിയ അപകടസാധ്യതകള്‍ മന്ദഗതിയിലുള്ള വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവുമാണ്. ഒരു വ്യാപാരയുദ്ധത്തില്‍ നിന്ന് ഉണ്ടാകാവുന്ന നിഷേധാത്മകമായ വിതരണ ഷോക്ക് ഈ അപകടങ്ങളില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയപ്രേരിതമായ വിതരണ നിയന്ത്രണങ്ങള്‍ കാരണം എണ്ണവില ഉയരും. ഇത് അമേരിക്കയിലെ പണപ്പെരുപ്പ ഗാര്‍ഹിക നയങ്ങളെയും ബാധിക്കുന്നു.

രണ്ട് മാസം മാത്രം നീണ്ടു നിന്ന 2015-16 ലെ റിസ്‌ക്-ഓഫ് കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഫെബ്രുവരി മുതല്‍ നിക്ഷേപകര്‍ റിസ്‌ക്-ഓഫ് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വിപണികള്‍ ഇപ്പോഴും പിന്നോട്ടോ വശങ്ങളിലേക്കോ നീങ്ങുന്നു. എന്നാല്‍ ഈ സമയത്ത് ഫെഡറല്‍ റിസര്‍വ്വും മറ്റ് കേന്ദ്രബാങ്കുകളും സാമ്പത്തികനയങ്ങള്‍ കര്‍ശനമാക്കാന്‍ തുടങ്ങുന്നു. പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതോടെ നയങ്ങള്‍ക്ക് കമ്പോളത്തിന്റെ രക്ഷയ്‌ക്കെത്താന്‍ കഴിയില്ല. 2018- ലെ മറ്റൊരു വലിയ വ്യത്യാസം, ട്രംപിന്റെ നയങ്ങള്‍ കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു എന്നതാണ്. വ്യാപാരയുദ്ധത്തിനു കളമൊരുക്കുന്നതിനു പുറമേ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്ക സൃഷ്ടിച്ച ആഗോള സാമ്പത്തിക, ഭൗമതന്ത്രക്രമങ്ങളെയും ട്രംപ് അട്ടിമറിക്കുന്നു.

മാത്രമല്ല, ട്രംപ് ഭരണകൂടത്തിന്റെ എക്കാലത്തേയും മിതമായ വളര്‍ച്ചാ വര്‍ദ്ധനനയങ്ങള്‍ നമുക്കു പിന്നിലുണ്ട്. വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇനിയും പൂര്‍ണമായി അനുഭവപ്പെടേണ്ടതുണ്ട്. ട്രംപിന്റെ സംരക്ഷിത സാമ്പത്തിക, വ്യാപാര നയങ്ങള്‍ സ്വകാര്യനിക്ഷേപത്തെ സഹായിക്കുകയും യുഎസ്എയില്‍ നേരിട്ടുള്ള വിദേശനിക്ഷേപവും വിപുലമായ ബാഹ്യ ധനകമ്മിയും കുറക്കുന്നു. അദ്ദേഹത്തിന്റെ കുടിയേറ്റവിരുദ്ധ നിലപാട് പക്വതപ്രാപിക്കുന്ന സമൂഹത്തിനു വേണ്ടി വരുന്ന തൊഴിലാളികളുടെ പിന്തുണ ഇല്ലാതാക്കും. ഭാവിയിലെ പരിസ്ഥിതി സൗഹൃദ സമ്പദ് വ്യവസ്ഥയില്‍ അമേരിക്കയുടെ മത്സരക്ഷമത പ്രയാസകരമാക്കിത്തീര്‍ക്കും. സ്വകാര്യ മേഖലയെ ഭീഷണിപ്പെടുത്തുന്നത് യുഎസില്‍ നിക്ഷേപിക്കുന്നതിനു കമ്പനികളെ വിമുഖരാക്കും.

ട്രംപിനു കര്‍ശനമായ താക്കീതാണ് ഐഎംഎഫ് നല്‍കിയിരിക്കുന്നത്. അമേരിക്കയും അതിന്റെ വ്യാപാര പങ്കാളികളും സൃഷ്ടിക്കുന്ന ഇപ്പോഴത്തെ ഭീഷണി 2020- ഓടെ 0.5% എന്ന തോതില്‍ ആഗോള വളര്‍ച്ചയുടെ തോത് കുറയ്ക്കുകയാണ്. ആഗോളതലത്തില്‍ നഷ്ടപ്പെടാന്‍ പോകുന്നത് ഏകദേശം 430 ബില്യണ്‍ ഡോളറിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനം ആണ്. എല്ലാ രാജ്യങ്ങളും പ്രത്യാഘാതം സഹിക്കേണ്ടി വരുമെങ്കിലും ആഗോള വിപണികളെ നിയന്ത്രിക്കുന്ന അമേരിക്കയാകും അതിന്റെ ആഘാതം ഏറ്റവും അനുഭവിക്കേണ്ടി വരുക. കാരണം ലോകവിപണിയില്‍ ഏറ്റവും നികുതി ചുമത്തപ്പെടുന്നത് യുഎസ് കയറ്റുമതി ചരക്കുകള്‍ക്കാണ്. അതു കൊണ്ടു തന്നെ ഏറെ ദുര്‍ബലമായിത്തീരും യുഎസ് സമ്പദ് വ്യവസ്ഥയുടെ അവസ്ഥ.

കാലാകാലങ്ങളില്‍, വളര്‍ച്ച വര്‍ദ്ധിപ്പിക്കാനുദ്ദേശിക്കുന്ന അമേരിക്കന്‍ നയങ്ങള്‍ വളര്‍ച്ച പരിമിതമാക്കുന്ന നടപടികളിലൂടെ താഴ്ത്തപ്പെടും. ഭാവിയിലെ ലാഭമെടുപ്പിനു വേണ്ടി അനിശ്ചിതത്വത്തെ ആശ്രയിച്ചാണ് മൂല്യം അനുമാനിക്കപ്പെടുന്നത് എന്നതിനാല്‍ ഓഹരികളെ സംബന്ധിച്ച് ഇതു പ്രശ്‌നമാകുന്നു. ദീര്‍ഘകാല ചരിത്രത്തെ ആശ്രയിച്ചല്ല മൂല്യനിര്‍ണയം നടത്തുന്നത്, മറ്റൊരു ദിശയിലേക്കു തെളിക്കുന്ന സാഹചര്യം കൂടി പരിഗണിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ഇതേക്കുറിച്ച് ധനകാര്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആഗോള വാണിജ്യയുദ്ധം ഒരു ശക്തമായ സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം മുന്നറിയിപ്പു തരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം അമേരിക്കന്‍ സമ്പദ്ഘടന വളരെയധികം വളര്‍ച്ച കൈവരിച്ചാലും, ധനപരമായ ഉത്തേജനപരിപാടിയുടെ പ്രത്യാഘാതങ്ങള്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ ഇല്ലാതാകും.

ഉയര്‍ന്ന ഇക്വിറ്റി മൂല്യങ്ങളും താഴ്ന്ന ഓഹരി വിലയുമുള്ള ഓഹരിവിപണികളില്‍, നല്ല വിലയ്ക്ക് വില്‍പ്പന നടക്കുന്നുണ്ട്. ഈ പ്രവണത തുടരുകയാണെങ്കില്‍ വിപണികളുടെ തകര്‍ച്ചയിലേക്കാണ് അതു ചെന്നെത്തുക. വിപണികള്‍ കൂടുതല്‍ അപകടസാധ്യതയിലാകുന്നു. പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട് ഫെഡറല്‍ റിസര്‍വ് അതിന്റെ ദീര്‍ഘകാല സന്തുലിത നയം മറികടക്കുകയും ചെയ്യും. ഇങ്ങനെ, മൃദുവായ ലാന്‍ഡിംഗ് കഠിനമായതിനു വഴിമാറും. അപ്പോഴേക്കും, സംരക്ഷണനയം ഉയര്‍ത്തുന്നത് ഗുരുതരമായ അപകടസാധ്യതയാണ്. ഒരു ഇടിവ് മൂലം, അസ്ഥിരമായ ആഗോള വിപണികളുെ നില ഒരുപക്ഷേ ഇതിനേക്കാള്‍ കൂടുതല്‍ രൂക്ഷമായി മാറിയേക്കാം. ആയിക്കഴിഞ്ഞു. കുറഞ്ഞ അസ്ഥിരതയുടെ കാലഘട്ടത്തിനു ശേഷവും ഇവിടെ റിസ്‌ക്-ഓഫ് യുഗം ഇവിടെ നിലനില്‍ക്കാന്‍ സാധ്യതയുണ്ട്.

Comments

comments

Categories: World
Tags: Trump