വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് സൗദി സംരംഭങ്ങള്‍

വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് സൗദി സംരംഭങ്ങള്‍

10 ശതമാനത്തിലധികം വളര്‍ച്ച നേടാമെന്ന് പല  ബിസിനസുകള്‍ക്കും പ്രതീക്ഷ

റിയാദ്: സൗദി അറേബ്യയിലെ നല്ലൊരു ശതമാനം ചെറുകിട, ഇടത്തരം ബിസിനസുകളും വരും മാസങ്ങളില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. 2017നെ അപേക്ഷിക്ക് സംരംഭകര്‍ മികച്ച തരത്തിലുള്ള വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഇവൈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വരുമാനത്തെ കുറിച്ചും ബിസിനസ് അവസരങ്ങളെ കുറിച്ചും കൂടുതല്‍ ആത്മവിശ്വാസമുള്ളവരാണ് സൗദിയിലെ ബിസിനസുകാരെന്ന് ഇവൈ ഗ്രോത്ത് ബാരോമീറ്റര്‍ വെളിപ്പെടുത്തുന്നു.

അതേസമയം കാഷ് ഫ്‌ളോയെ കുറിച്ച് പല സംരംഭകരും ആശങ്ക പ്രകടിപ്പിച്ചു. ടെക്‌നോളജി സംരംഭങ്ങളുടെ സാധ്യതകള്‍ വര്‍ധിക്കുന്നതായും വിലയിരുത്തലുണ്ട്. സൗദിക്ക് പുറത്തുള്ള വികസനത്തിനും മിക്ക കമ്പനികളും താല്‍പ്പര്യപ്പെടുന്നുണ്ട്.

സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ വലിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. ഉദാരവല്‍ക്കരണത്തില്‍ അധിഷ്ഠിതമായ നയങ്ങളിലാണ് സൗദി കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. പ്രാദേശികമായി തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കല വന്‍കിട കമ്പനികളും വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം സൗദിയിലുണ്ടെന്നാണ് കണക്കാക്കുന്നത്. ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ സൗദിയിലേക്ക് വികസിക്കേണ്ടതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുമുണ്ട്.

വിനോദം പോലുള്ള മേഖലകള്‍ കൂടുതല്‍ ഉദാരവല്‍ക്കരിക്കപ്പെട്ടതോടെ ഈ രംഗത്തെ ഭീമന്മാര്‍ സൗദിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി രംഗത്തെത്തിയിട്ടുമുണ്ട്. ഏറെക്കാലം രാജ്യത്ത് നിലിനിന്നിരുന്ന സിനിമാ വിലക്ക് നീക്കിയ പ്രിന്‍സ് മുഹമ്മദിന്റെ നടപടി ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂലമാറ്റങ്ങളാണ് വിനോദ മേഖലയില്‍ രാജ്യം പദ്ധതിയിടുന്നത്.

Comments

comments

Categories: Arabia
Tags: Soudhi