തത്സമയ വെബ് ഷോയില്‍ മസ്‌ക് പുകവലിച്ചു, ഓഹരി വില ഇടിഞ്ഞു

തത്സമയ വെബ് ഷോയില്‍ മസ്‌ക് പുകവലിച്ചു, ഓഹരി വില ഇടിഞ്ഞു

ന്യൂയോര്‍ക്ക്: തത്സമയ വെബ് ഷോയ്ക്കിടെ, ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ ചീഫ് എക്‌സിക്യുട്ടീവ് എലോണ്‍ മസ്‌ക് പുകവലിച്ചതിനെ തുടര്‍ന്നു ടെസ്‌ലയുടെ ഓഹരി വിലയിടിഞ്ഞു. കമ്പനിയുടെ ട്രേഡിംഗ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഓഹരി വില വെള്ളിയാഴ്ച കൂപ്പുകുത്തി. കമ്പനിയുടെ ഓഹരി വില 6.3 ശതമാനത്തോളം ഇടിഞ്ഞ് 263.24 ഡോളറിലെത്തി.Joe Rogan Experience എന്ന പ്രമുഖ പോഡ് കാസ്റ്റിലാണു മസ്‌ക് പുകവലിച്ചത്. കൊമേഡിയനായ ജോയ് റോഗന്റേതാണ് പോഡ് കാസ്റ്റ്. ലക്കങ്ങളായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന ഓഡിയോ, വീഡിയോ ഫയലുകളുടെ പരമ്പരയാണു പോഡ്കാസ്റ്റ്. ആശയപ്രചരണം, വിദൂരവിദ്യാഭ്യാസം, വിനോദം തുടങ്ങിയ പല രംഗങ്ങളിലും പോഡ്കാസ്റ്റിംഗ് വ്യാപകമാണിന്ന്. മസ്‌ക്കിന്റെ പുകവലി വിവാദമായതിനെ തുടര്‍ന്നു ടെസ്‌ലയുടെ ചീഫ് എക്കൗണ്ടിംഗ് ഓഫീസറും, എച്ച്ആര്‍ ഓഫീസറും ജോലി രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഓഹരി വിലയും ഇടിഞ്ഞു.

Comments

comments

Categories: Slider, World
Tags: share market