രാജീവ് രാജഗോപാല്‍ അക്‌സോനോബേല്‍ മാനേജിംഗ് ഡയറക്റ്റര്‍

രാജീവ് രാജഗോപാല്‍ അക്‌സോനോബേല്‍ മാനേജിംഗ് ഡയറക്റ്റര്‍

നിലവില്‍ കമ്പനിയുടെ ഗള്‍ഫ്, ആഫ്രിക്കന്‍ മേഖലകളുടെ മേല്‍നോട്ടം വഹിക്കുകയാണ് രാജീവ് രാജഗോപാല്‍

കൊച്ചി: മുന്‍നിര പെയിന്റ് കോട്ടിംഗ്‌സ് നിര്‍മാതാക്കളായ അക്‌സോനോബേല്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി രാജീവ് രാജഗോപാല്‍ നിയമിതനായി.
ഇപ്പോള്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് അദ്ദേഹം.

മാനേജ്‌മെന്റ് തലത്തിലെ മികവും ഇന്ത്യയിലെ ഡ്യൂലക്‌സ് പെയിന്റ് ബിസിനസ് ലാഭകരമാക്കി വളര്‍ത്തിയതില്‍ ഉള്ള മുന്‍കാല പരിചയവുമാണ് അദ്ദേഹത്തെ ഇന്ത്യയിലേയ്ക്ക് തിരിച്ചു വിളിക്കാനുള്ള കാരണമെന്ന് അക്‌സോനോബേല്‍ ഇന്ത്യ ചെയര്‍മാന്‍ അമിത് ജെയിന്‍ പറഞ്ഞു.

1792ല്‍ നെതര്‍ലന്‍ഡ്‌സില്‍ സ്ഥാപിതമായ അക്‌സോനോബേലിന് 80ലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ഇന്ത്യയില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് കമ്പനിക്കുള്ളത്.

Comments

comments

Categories: Business & Economy