ഓണ്‍ലൈന്‍ നിയമന ഇടപാടുകള്‍ അഞ്ചു ശതമാനം കുറഞ്ഞു

ഓണ്‍ലൈന്‍ നിയമന ഇടപാടുകള്‍ അഞ്ചു ശതമാനം കുറഞ്ഞു

ന്യൂഡെല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ നിയമന ഇടപാടുകള്‍ കഴിഞ്ഞ മാസം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെ കുറവുണ്ടായതായി മോണ്‍സ്റ്റര്‍ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട്. മോണ്‍സ്റ്റര്‍ എംപ്ലോയി ഇന്‍ഡെക്‌സ് അനുസരിച്ച് തുടര്‍ച്ചയായ മൂന്നാം മാസമാണ് നിയമന ഇടപാടുകളില്‍ കുറവ് ഉണ്ടായിരിക്കുന്നത്.

മേഖലാടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ 28 ശതമാനം കുറവനുഭവപ്പെട്ട് പ്രിന്റിംഗ് ആന്‍ഡ് പാക്കേജിംഗ് മേഖലയിലാണ് ഏറ്റവുമധികം ഇടിവ് ഉണ്ടായത്. കാര്‍ഷിക മേഖലയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകളില്‍ കഴിഞ്ഞ മാസം ഓണ്‍ലൈന്‍ നിയമന ഇടപാടുകള്‍ 23 ശതമാനം കുറവും രേഖപ്പെടുത്തി.

അതേ സമയം ഉല്‍പ്പാദന, നിര്‍മാണ മേഖലയില ഓണ്‍ലൈന്‍ നിയമന ഇടപാടുകള്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ മാസം 64 ശതമാനം വളര്‍ച്ചയ്ക്കാണ് ഈ മേഖല സാക്ഷ്യം വഹിച്ചത്. ഇക്കാലയളവില്‍ റീട്ടെയ്ല്‍ (48 %), ബാങ്കിംഗ്, സാമ്പത്തിക സേവന (14 %) രംഗങ്ങളിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: FK News