പിന്ററെസ്റ്റിന് 250 ദശലക്ഷം പ്രതിമാസ ഉപഭോക്താക്കള്‍

പിന്ററെസ്റ്റിന് 250 ദശലക്ഷം പ്രതിമാസ ഉപഭോക്താക്കള്‍

സാന്‍ഫ്രാന്‍സിസ്‌കോ: വിഷ്വല്‍ സെര്‍ച്ച് ഭീമന്‍മാരായ പിന്ററെസ്റ്റ്് പ്രതിമാസം 250 ദശലക്ഷം പേരാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തി. മറ്റേതൊരു സാമൂഹ്യ മാധ്യമത്തേക്കാളും കുറഞ്ഞ വേഗതയിലാണ് പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ചയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പ്ലാറ്റ്‌ഫോമിലെ ഉപഭോക്താക്കളില്‍ 80 ശതമാനം പേരും യുഎസിന് പുറത്തു നിന്നുള്ള പുതിയ ഉപഭോക്താക്കളാണ്. നിലവില്‍ പ്ലാറ്റ്‌ഫോമില്‍ 175 ദശലക്ഷം പിന്നുകളാണുള്ളത് (വിഷ്വല്‍ ബുക്ക്മാര്‍ക്കുകള്‍). കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് 75 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇഷ്ടപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ (115 ശതമാനത്തിലധികം), സ്റ്റെല്‍ ആശയങ്ങള്‍ (38 ശതമാനത്തിലധികം), കല (50 ശതമാനത്തിലധികം), പരീക്ഷിച്ച് നോക്കാവുന്ന ഡു ഇറ്റ് യുവര്‍ സെല്‍ഫ് പ്രോജക്റ്റുകള്‍ (35 ശതമാനത്തിലധികം) എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആശങ്ങളാണ് ഉപഭോക്താക്കള്‍ ഇവിടെ സേവ് ചെയ്യുന്നത്.

പിന്ററെസ്റ്റ് ഒരു ബില്യണ്‍ ഡോളറിലധികം വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് സമാഹരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മധ്യത്തോടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടത്താനും വാര്‍ഷിക വരുമാനം ഒരു ബില്യണിലെത്തിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Tech
Tags: pinterest