മില്‍ക്ക്ബാസ്‌ക്കറ്റ് പുതിയ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കും

മില്‍ക്ക്ബാസ്‌ക്കറ്റ് പുതിയ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കും

എന്‍ജിനീയറിംഗ് സംഘത്തെ വികസിപ്പിക്കാന്‍ പദ്ധതി

ഗുഡ്ഗാവ്: ഗ്രോസറി, പാല്‍ വിതരണ സ്റ്റാര്‍ട്ടപ്പായ മില്‍ക്ക്ബാസ്‌ക്കറ്റ് പുതിയ ഗവേഷണ, വികസന കേന്ദ്രം സ്ഥാപിക്കാനും എന്‍ജിനീയറിംഗ് സംഘത്തെ വികസിപ്പിക്കാനും പദ്ധതിയിടുന്നു. ഒന്‍പത് മാസത്തിനുള്ളില്‍ അഞ്ചിരട്ടിയായിട്ടാകും എന്‍ജിനീയറിംഗ് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ ഓട്ടോമേഷന്‍ മേഖലയിലാകും നിയമനങ്ങള്‍ നടത്തുക. ഗവേഷണ, വികസന കേന്ദ്രമാകും വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് സംഘം മുഴുവന്റെയും ആസ്ഥാനം. നിലവില്‍ 300 ജീവനക്കാരാണ് മില്‍ക്ക്ബാസ്‌ക്കറ്റിലുള്ളത്. ഇതില്‍ ഭൂരിപക്ഷം ജീവനക്കാരും വിതരണ ശൃംഖലയിലും ലോജിസ്റ്റിക്‌സ് വിഭാഗത്തിലുമാണ് ജോലി ചെയ്യുന്നത്.

ഇന്നു വരെ സുപരിചിതമായിരുന്ന സംവേദനമാധ്യമങ്ങളില്‍ മാറ്റം വരുത്തുമെന്നും സമീപഭാവിയില്‍ ഉപഭോക്താക്കളുടെ യാത്രയെ കൂടുതല്‍ ഏകീകരിക്കുന്ന മാതൃകകള്‍ പരീക്ഷിക്കുമെന്നും മെഷീന്‍ ലേണിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എഐ, എംഎല്‍) ഇതില്‍ അവിഭാജ്യ ഘടകമാകുമെന്നും സിഇഒ ആനന്ദ് ഗോയല്‍ പറഞ്ഞു. ബിഗാ ഡാറ്റാ, എഐ, എംഎല്‍ തുടങ്ങിയ വളര്‍ന്നു വരുന്ന ടെക്‌നോളജികള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി രണ്ടു ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനും മില്‍ക്ക്ബാസക്കറ്റ് പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഷീണ്‍ ലേണിംഗ് ടെക്‌നോളജിയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ പതിവായി ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ പ്ലാറ്റ്‌ഫോമിനാകും. പുതിയ ഗവേഷണ, വികസന കേന്ദ്രം ടെക് അധിഷ്ഠിത പ്ലാറ്റ്‌ഫോമില്‍ നിന്ന് ടെക്‌നോളജി മേഖലയിലെ മുന്‍നിര കമ്പനിയാകാനുള്ള മില്‍ക്ക്ബാസ്‌ക്കറ്റിന്റെ യാത്രയെ സഹായിക്കുമെന്ന് സിഇഒ അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News
Tags: Milkbasket