ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്ക് പരിഷ്‌കരിക്കുന്നു

ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്ക് പരിഷ്‌കരിക്കുന്നു

എല്ലാ വേരിയന്റുകളിലും ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 പരിഷ്‌കരിക്കുന്നു. ഹാച്ച്ബാക്കിന് ദക്ഷിണ കൊറിയന്‍ കമ്പനി കൂടുതല്‍ ഫീച്ചറുകള്‍ നല്‍കും. എക്‌സെന്റ് കോംപാക്റ്റ് സെഡാന്‍ പോലെ, ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍) എന്നീ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കും.

കൂടാതെ ഹാച്ച്ബാക്കിന്റെ താഴ്ന്ന വേരിയന്റുകളില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉറപ്പാണ്. മാഗ്ന വേരിയന്റില്‍ സ്റ്റാന്‍ഡേഡായി റൂഫ് റെയിലുകളും ഡോറുകളില്‍ സൈഡ് ഇംപാക്റ്റ് ബീമുകളും സ്‌പോര്‍ട്‌സ് വേരിയന്റില്‍ സ്റ്റാന്‍ഡേഡായി എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകളും റിയര്‍ സ്‌പോയ്‌ലറും നല്‍കും.

1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഇന്ത്യയില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 വില്‍ക്കുന്നത്. പെട്രോള്‍ വേര്‍ഷന്‍ ഓപ്ഷണല്‍ 4 സ്പീഡ് ഓട്ടോമാറ്റിക്കിലും ലഭിക്കും. പരിഷ്‌കരിക്കുമ്പോള്‍ കാറിന് വില കൂടുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം. ന്യൂ-ജെന്‍ ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഓള്‍-ന്യൂ മോഡല്‍ പുറത്തിറക്കുന്നതിന് സമയമെടുക്കും.

Comments

comments

Categories: Auto
Tags: Grand i10