ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കല്‍ വാള്‍മാര്‍ട്ടിന്റെ അറ്റ വരുമാനത്തെ ബാധിച്ചേക്കും

ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കല്‍ വാള്‍മാര്‍ട്ടിന്റെ അറ്റ വരുമാനത്തെ ബാധിച്ചേക്കും

അടുത്ത ഏതാനും വര്‍ഷത്തേക്ക് ഫ്‌ളിപ്കാര്‍ട്ട് നഷ്ടം നേരിടുമെന്നാണ് മൂഡിസിന്റെ വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്നത് വാള്‍മാര്‍ട്ടിനെ പ്രതികൂലമായി ബാധിച്ചേക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തെയും അടുത്ത സാമ്പത്തിക വര്‍ഷത്തെയും അറ്റ വരുമാനത്തില്‍ ഫഌപ്കാര്‍ട്ടുമായുള്ള കരാര്‍ സ്വാധീനം ചെലുത്തുമെന്ന് വാള്‍മാര്‍ട്ട് അടുത്തിടെ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗ്‌സില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് ഏറ്റെടുത്തത്. 16 ബില്യണ്‍ ഡോളറിന്റേതാണ് കരാര്‍. ഇത് ഫഌപ്കാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വാള്‍മാര്‍ട്ട് കരുതുന്നത്. ഫഌപ്കാര്‍ട്ടിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെയും അടുത്ത സാമ്പത്തിക വര്‍ഷത്തെയും അറ്റ വരുമാനത്തില്‍ കരാറിന്റെ പരിണിതഫലം കാണാനാകുമെന്നംവാള്‍മാര്‍ട്ട് പറയുന്നു.
അടുത്ത ഏതാനും വര്‍ഷത്തേക്ക് ഫഌപ്കാര്‍ട്ട് നഷ്ടം നേരിടുമെന്നാണ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫഌപ്കാര്‍ട്ടില്‍ വാള്‍മാര്‍ട്ട് നടത്തിയത് ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് മൂഡീസ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഒക്‌റ്റോബര്‍-ഡിസംബര്‍ പാദം ആരംഭിക്കുന്നതോടെ ഫഌപ്കാര്‍ട്ടിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വാള്‍മാര്‍ട്ട് ആരംഭിക്കും. ഒരു മാസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് വാള്‍മാര്‍ട്ട് നോക്കുന്നത്.
തങ്ങള്‍ റീട്ടെയ്ല്‍ പാരിസ്ഥിതിയെ കുറിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എങ്ങനെയാണ് ഈ മേഖലയുടെ പ്രവര്‍ത്തനം എന്നതിനെ കുറിച്ചും കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ യുഎസില്‍ നടന്ന നിക്ഷേപകരുടെ സമ്മേളനത്തില്‍ വാള്‍മാര്‍ട്ട് സിഇഒ ഡഗ്ലസ് മക്മില്ലന്‍ പറഞ്ഞിരുന്നു.
ചൈനയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ കമ്പനി പഠിച്ചെടുത്തിട്ടുണ്ട്. ഇതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇന്ത്യയില്‍ നിന്നും പഠിക്കും. വലിയ അവസരങ്ങളുള്ള വിപണികളില്‍ സാന്നിധ്യം ശക്തമാക്കാനാണ് അടിസ്ഥാപരമായി വാള്‍മാര്‍ട്ട് ആഗ്രഹിക്കുന്നതെന്നും ഇന്ത്യയില്‍ ഫഌപ്കാര്‍ട്ടുമായുള്ള കരാറിലേക്ക് കമ്പനിയെ കൊണ്ടെത്തിച്ചത് ഈ പ്രവണതയാണെന്നും ഡഗ്ലസ് പറഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശക്തമായ ഒരു മാനേജ്‌മെന്റ് ടീമുള്ള കമ്പനിയാണ് ഫഌപ്കാര്‍ട്ട്. മികച്ച വളര്‍ച്ചാ അവസരമാണ് ഇന്ത്യന്‍ വിപണിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Tech