69% ശതമാനം പാലുല്‍പ്പന്നങ്ങളും ഭക്ഷ്യസുരക്ഷാ നിവലാരമില്ലാത്തത്

69% ശതമാനം പാലുല്‍പ്പന്നങ്ങളും ഭക്ഷ്യസുരക്ഷാ നിവലാരമില്ലാത്തത്

89 ശതമാനം പാല്‍-പാലുല്‍പ്പന്നങ്ങളിലും മായം; അലക്ക് പൊടി, കാസ്റ്റിക് സോഡ, ഗ്ലൂക്കോസ്, വൈറ്റ്‌പെയ്ന്റ്, റിഫൈന്‍ഡ് ഓയില്‍ എന്നിവയാണ് മിക്ക ഉല്‍പ്പന്നങ്ങളിലും ചേര്‍ക്കുന്നത്

ലുധിയാന: രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന 68.7 ശതമാനം ക്ഷീര, ക്ഷീരോല്‍പ്പന്നങ്ങളും ഭക്ഷ്യ സുരക്ഷാ നിലവാര അതേറിറ്റിയുടെ (എഫ്എസ്എസ്എഐ) മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്. അലക്ക് പൊടി, കാസ്റ്റിക് സോഡ, ഗ്ലൂക്കോസ്, വൈറ്റ്‌പെയ്ന്റ്, റിഫൈന്‍ഡ് ഓയില്‍ എന്നിവയാണ് മായമായി മിക്ക ക്ഷീര-ക്ഷീരോല്‍പ്പന്നങ്ങളിലും ചേര്‍ക്കുന്നതെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗമായ മോഹന്‍ സിംഗ് അലുവാലിയ വ്യക്തമാക്കി. ഈ ഉല്‍പ്പന്നങ്ങളില്‍ 89.2 ശതമാനത്തോളം എണ്ണത്തിലും ഏതെങ്കിലും തരത്തിലുള്ള മായം ചേര്‍ക്കലിന് വിധേയമാകുന്നുണ്ടെന്നം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അലുവാലിയ വ്യക്തമാക്കി. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിദിനം 14.68 കോടി ലിറ്ററിന്റെ പാലുല്‍പ്പാദനമാണ് രാജ്യത്തുണ്ടായത്. പ്രതിദിനം 480 ഗ്രാമാണ് പ്രതിശീര്‍ഷ ഉപയോഗം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങളിലാണ് പാലില്‍ വ്യാപകമായി മായം ചേര്‍ക്കപ്പെടുന്നതെന്നും അലുവാലിയ ചൂണ്ടിക്കാട്ടി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘നാഷണല്‍ സര്‍വേ ഓണ്‍ മില്‍ക്ക് അഡല്‍ട്ടറേഷന്‍’ നടത്തിയ പരിശോധനയില്‍ പാലിലും പാലുല്‍പ്പന്നങ്ങളിലും അലക്ക് പൊടിയുടെയും മറ്റും സാന്നിധ്യം കണ്ടെത്തിയിരുന്നു. പാക്കിംഗിലും വൃത്തിയും ശുചിത്വവും പാലിക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി.

ദീര്‍ഘനേരം കേടുകൂടാതെ സൂക്ഷിക്കുന്നതിനും കൊഴുപ്പ് അനുഭവപ്പെടാനും വേണ്ടിയാണ് യൂറിയ, അന്നജം, ഗ്ലൂക്കോസ്, ഫോര്‍മാലിന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളും അലക്ക് പൊടികളും മറ്റ് മാലിന്യങ്ങളും പാലിലും പാലുല്‍പ്പന്നങ്ങളിലും കലര്‍ത്തുന്നത്. മനുഷ്യന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ക്ക് ഇടവരുത്തുന്നതാണ് ഇത്തരം വസ്തുക്കളെന്നാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്. ക്ഷീര-ക്ഷീരോല്‍പ്പന്നങ്ങളിലെ മായം എത്രയും പെട്ടെന്ന് പരിശോധിച്ച് നടപടികളെടുത്തില്ലെങ്കില്‍ 2025 ആകുമ്പോഴേക്കും രാജ്യത്തെ 87 ശതമാനം പൗരന്മാരും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കടിപ്പെടുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Comments

comments

Categories: FK News