ജിഎസ്ടി സ്ലാബുകള്‍ കുറച്ചേക്കും

ജിഎസ്ടി സ്ലാബുകള്‍ കുറച്ചേക്കും

ബെംഗളൂരു: ജിഎസ്ടിക്കു കീഴിലുള്ള നികുതി നിരക്കുകളുടെ സ്ലാബുകള്‍ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ബെംഗളൂരു മേഖലയിലെ സെന്‍ട്രല്‍ ടാക്‌സസ് പ്രിന്‍സിപ്പള്‍ചീഫ് കമ്മിഷണര്‍ എ കെ ജ്യോതിഷി പറയുന്നു. സമീപഭാവിയില്‍ ജിഎസ്ടി നിരക്കുകളുടെ എണ്ണം നിലവിലെ അഞ്ചില്‍ നിന്നും രണ്ടായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 90 ശതമാനം ഉല്‍പ്പന്ന-സേവനങ്ങളുടെയും നികുതി 18 ശതമാനം സ്ലാബില്‍ എത്തിക്കാനായതാണ് ഇത്തരത്തിലുള്ള നീക്കത്തിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരു ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്‌സ്( ബിസിഐസി) ‘ജിഎസ്ടി: ആവശ്യങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി പ്രാബല്യത്തില്‍ വന്നതുമുതല്‍ പുതിയ പരോക്ഷ നികുതി സമ്പ്രദായത്തെക്കുറിച്ച് നികുതിദായകര്‍ക്കുള്ള സംശയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ജിഎസ്ടി പരിവര്‍ത്തനത്തിനുള്ള നിയമമാണ്്. തുടക്കത്തില്‍ സംശയങ്ങള്‍ ഒരുപാടുണ്ടായിരുന്നുവെങ്കിലും ഇന്ന് നിയമത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളാന്‍ നികുതിദായകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നിയമം സ്വീകരിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ലഘൂകരിച്ച നടപടികളാണ് ജിഎസ്ടിയുടെതെന്ന് മനസ്സിലാകുമെന്ന് ജ്യോതിഷി പറയുന്നു.

Comments

comments

Categories: Business & Economy
Tags: GST