ഊര്‍ജം ലാഭിക്കാന്‍ കാര്‍ണിവല്‍ സിനിമാസ്

ഊര്‍ജം ലാഭിക്കാന്‍ കാര്‍ണിവല്‍ സിനിമാസ്

മുംബൈ: രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലസ് ശൃംഖലകളിലൊന്നായ കാര്‍ണിവല്‍ സിനിമാസ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) അധിഷ്ഠിത എനര്‍ജി, സര്‍വീസസ് മാനേജ്‌മെന്റ് കമ്പനിയായ സെബ്രലൊടിയുമായി പങ്കാളിത്തതില്‍ ഏര്‍പ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട കാര്‍ണിവല്‍ തീയറ്ററുകളില്‍ ഊര്‍ജ ഉപഭോഗം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിര്‍ണയിക്കുന്നതിനും വേണ്ടിയാണ് പങ്കാളിത്തം സൃഷ്ടിച്ചിട്ടുള്ളത്.

ഊര്‍ജം കൈകാര്യം ചെയ്യുന്നതിനും, ഉപകരണങ്ങളിലെ തകരാറിനെ കുറിച്ച് മുന്‍കൂട്ടി കണ്ടെത്തുന്നതിനും, മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും സഹായിക്കുന്ന രീതിയില്‍ മുന്നറിയിപ്പ് നല്‍കുന്ന ഉപകരണ സൗകര്യമാണ് ഈ ഐഒടി പ്ലാറ്റ്‌ഫോം നല്‍കുന്നത്. ടിക്കറ്് ബുക്ക് ചെയ്യപ്പെടുന്നതിനനുസരിച്ച് തീയേറ്ററിനുള്ളിലെ ശീതീകരണ സംവിധാനം സ്വയം നിയന്ത്രിക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും.

സെബ്രലൊടി പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നതിലൂടെ തങ്ങളുടെ ഊര്‍ജ്ജ ബില്ലില്‍ 30 ശതമാനം കുറവുണ്ടാകുമെന്ന് കാര്‍ണിവല്‍ സിനിമാസ് സിഇഒ മോഹന്‍ ഉമ്രോദ്കര്‍ പറഞ്ഞു. സിനിമാ ഹാളില്‍ എത്ര ആള്‍ക്കാരുണ്ടെന്നതും അന്തരീക്ഷ ഊഷ്മാവടക്കം പരിതസ്ഥിതികളും അളന്നും വായു ഗമനം, താപനില, മര്‍ദ്ദം തുടങ്ങിയ ഘടകങ്ങള്‍ ക്രമീകരിക്കുന്ന യന്ത്രങ്ങള്‍ ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിപ്പിച്ചുമാണ് ഐഒടി അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോം നേട്ടമുണ്ടാക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News

Related Articles