ജൈവവൈവിധ്യത്തിലുണ്ടായ ആഘാതം പഠിക്കും: മുഖ്യമന്ത്രി

ജൈവവൈവിധ്യത്തിലുണ്ടായ ആഘാതം പഠിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യ മേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ജൈവവൈവിധ്യ മേഖലയിലെ മാറ്റം പഠിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേര്‍സിറ്റി മാനേജ്‌മെന്റു് കമ്മിറ്റികളുമായി ചേര്‍ന്നാണ് പഠനം നടത്തുകയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പ്രാദേശികമായി സൂക്ഷ്മമായ സര്‍വെ നടത്താനാണ് തീരുമാനം. ഒരു മാസത്തിനകം ഇത് പൂര്‍ത്തിയാകും. വിദഗ്ധരടങ്ങിയ സംസ്ഥാനതല സമിതി സര്‍വെയും പഠനവും നിരീക്ഷിക്കും. ജൈവവൈവിധ്യ മേഖലയിലെ വിദഗ്ധരായ നൂറ് പേരെ പഠനത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തും. ഈ റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാകും സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുക.
നേരത്തേ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പുതിയ നിര്‍മാണങ്ങള്‍ നിയന്ത്രിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: FK News
Tags: Kerala flood

Related Articles