പിന്നില്‍ ആഗോള ഘടകങ്ങള്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

പിന്നില്‍ ആഗോള ഘടകങ്ങള്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധികളാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രൂപയുടെ മൂല്യം താഴുന്നതില്‍ ആശങ്കപ്പെടാനില്ലെന്നും ഇത് സംബന്ധിച്ചുള്ള പ്രതികരണങ്ങള്‍ വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം ഇടിയുന്നതില്‍ റിസര്‍വ് ബാങ്ക് ഇടപെട്ട് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് …….. ഇടിഞ്ഞ് ……. എന്ന നിലയിലായിരുന്നു. ഇത് ഏഴാമത്തെ വ്യാപാര സെഷനിലാണ് രൂപ മൂല്യത്തകര്‍ച്ച നേരിടുന്നത്.
ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒന്നും തന്നെ രൂപയുടെ വിനിമയ നിരക്ക് ഇടിയാന്‍ കാരണമായിട്ടില്ല. ലോകത്തിലെ ഏറ്റവും വേഗതയില്‍ വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായ ഇന്ത്യയ്ക്ക് ഇതില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റെല്ലാ രാജ്യങ്ങളുടെയും കറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പണപ്പെരുപ്പം നാല് ശതമാനത്തിനുള്ളില്‍ നിലനിര്‍ത്താന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. ആഗോള ഘടകങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ച ജയ്റ്റ്‌ലി മറ്റ് രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന ഇന്ത്യയെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത് വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്നും പറഞ്ഞു.
ഇതൊരു ബാഹ്യഘടകം മാത്രമാണ്. അമേരിക്ക-ചൈന വ്യാപാരയുദ്ധം നടക്കുമ്പോള്‍ ഇന്ത്യ അതില്‍ ഭാഗമല്ല. എങ്കിലും അയല്‍രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യം കുറയുമ്പോള്‍ അത് ഇന്ത്യയെയും ബാധിക്കും. തുര്‍ക്കിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായി- ജയ്റ്റ്‌ലി പറഞ്ഞു.
ജനുവരി ഒന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുള്ള കാലയളവിനിടയില്‍ രൂപയുടെ മൂല്യം കണക്കാക്കുമ്പോള്‍ 10 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. അസംസ്‌കൃത എണ്ണവില വര്‍ധനയെ തുടര്‍ന്നാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. അതേസമയം, ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഒരു ബാരലിന് 77 യുസ് ഡോളറായാണ് കുറഞ്ഞത്.
യുഎസ്, ചൈന വ്യാപാര യുദ്ധവും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും തുര്‍ക്കി, അര്‍ജന്റീന എന്നീ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Business & Economy
Tags: Rupee slips

Related Articles