ജെറ്റ് എയര്‍വേസ് ആറു ദിവസത്തെ ആഗോള ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു

ജെറ്റ് എയര്‍വേസ് ആറു ദിവസത്തെ ആഗോള ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു

ഗള്‍ഫിലെ നഗരങ്ങളില്‍നിന്ന് ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ പദ്ധതി പ്രകാരം ഇളവുകളോടെ ടിക്കറ്റെടുക്കാം

അബുദാബി: ഇന്ത്യയിലെ പ്രഥമ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ്, 30 ശതമാനം വരെ സൗജന്യ നിരക്കില്‍ പ്രീമിയം, ഇക്കോണമി ക്ലാസുകളില്‍ ആറു ദിവസത്തെ ആഗോള ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒമ്പതുവരെയാണ് സൗജന്യനിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്.

കമ്പനിയുടേയും കമ്പനിയുടെ നെറ്റ്‌വര്‍ക്ക് പങ്കാളികളുടേയും ഫ്‌ളൈറ്റുകളില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള യാത്രയ്ക്കുള്ള 25 ലക്ഷം സീറ്റുകളിലേക്കാണ് ഇളവുകളോടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുവശത്തേക്കു മാത്രമായോ ഇരുവശത്തേക്കുമോ ടിക്കറ്റ് ബുക്ക് ചെയ്യാം.

എയര്‍ലൈനിന്റെ എല്ലാ ബുക്കിംഗ് ചാനലുകളിലും സെപ്റ്റംബര്‍ ഏഴുവരെയും എയര്‍ലൈന്‍ ആപ്പിലും വെബ്‌സൈറ്റിലും ഒമ്പതുവരെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

എയര്‍ലൈനിന്റെ ഇന്ത്യയിലേയും വിദേശത്തേയും 66 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം, ഗള്‍ഫിലെ നഗരങ്ങളില്‍നിന്ന് ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫാര്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും ഈ പദ്ധതിയില്‍ ടിക്കറ്റെടുക്കാം.

നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫാര്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും ടൊറന്റോ ഒഴികെ, എയര്‍ലൈനിന്റെ നെറ്റ്‌വര്‍ക്കുള്ള എല്ലാ നഗരങ്ങളിലേക്കും സൗജന്യനിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ടൊറന്റോയിലുള്ളവര്‍ക്കും ആംസ്റ്റര്‍ഡാമിലേക്കും തിരിച്ചും ഇന്ത്യയിലെ ജെറ്റ് എയര്‍വേസ് ലക്ഷ്യങ്ങളിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാം.

ഞങ്ങളുടെ അതിഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്തി സൗജന്യ നിരക്കില്‍ ആഗോളതലത്തില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് ജെറ്റ് എയര്‍വേസ് ഒരുക്കിയിട്ടുള്ളത്. കോഡ് ഷെയര്‍ പങ്കാളിത്തം വിപുലമായ ലക്ഷ്യങ്ങളിലേക്കുള്ള യാത്രാ അവസരമാണ് സൗജന്യനിരക്കില്‍ ഒരുക്കുന്നത്-ജെറ്റ് എയര്‍വേസ് വേള്‍ഡ്‌വൈഡ് സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രാജ് ശിവകുമാര്‍ പറഞ്ഞു. അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുഎഇയിലെ പ്രമുഖ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് പിന്തുണയ്ക്കുന്ന സംരംഭമാണ് ജെറ്റ്.

Comments

comments

Categories: FK News
Tags: Jet Airways