ഒന്‍പതാമത്തെ ഗ്രഹത്തെ കണ്ടെത്തിയെന്ന വാദവുമായി ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞന്‍

ഒന്‍പതാമത്തെ ഗ്രഹത്തെ കണ്ടെത്തിയെന്ന വാദവുമായി ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞന്‍

ടോക്യോ: സൗരയൂഥത്തില്‍ ഒന്‍പത് ഗ്രഹങ്ങളുണ്ടായിരുന്നു. പിന്നീട് പ്ലൂട്ടോ ഗ്രഹമായിരുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ തീര്‍ച്ചപ്പെടുത്തി. അതോടെ ഗ്രഹങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങി. ഇപ്പോഴിതാ ഗ്രഹങ്ങള്‍ ഒന്‍പതെണ്ണമുണ്ടെന്നു അറിയിച്ചു കൊണ്ട് വീണ്ടും ശാസ്ത്രലോകം രംഗത്തുവന്നിരിക്കുന്നു. ജപ്പാനിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടോക്യോയിലെ ഒരു ജ്യോതിശാസ്ത്രജ്ഞനാണു നെപ്റ്റിയൂണ്‍ എന്ന ഗ്രഹത്തിനു പിന്നില്‍ ഒരു ഗ്രഹം ഒളിച്ചിരിക്കുന്നുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്. പ്ലാനറ്റ് 9 എന്നാണ് ഇപ്പോള്‍ പുതിയ ഗ്രഹത്തെ വിളിക്കുന്നത്. സൗരയൂഥത്തിന്റെ അങ്ങേയറ്റത്ത് ഒരു ചെറുഗ്രഹത്തെ 2014-ല്‍ കണ്ടെത്തിയതോടെയാണു ഒന്‍പതാമത്തെ ഗ്രഹം നിലനില്‍ക്കുന്നുണ്ടെന്ന നിഗമനത്തില്‍ ശാസ്ത്രലോകം എത്തിച്ചേര്‍ന്നത്.

Comments

comments

Categories: FK News