ഇമാര്‍ ഇക്കണോമിക് സിറ്റി സിഇഒ രാജിവെച്ചു

ഇമാര്‍ ഇക്കണോമിക് സിറ്റി സിഇഒ രാജിവെച്ചു

സൗദി അറേബ്യന്‍ സര്‍ക്കാരിന്റെയും ദുബായിലെ ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെയും സംയുക്ത സംരംഭമാണ് ഇമാര്‍ ഇക്കണോമിക് സിറ്റി. ഇവരാണ് കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി വികസിപ്പിക്കുന്നത്

റിയാദ്: ഇമാര്‍ ഇക്കണോമിക് സിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തുനിന്നും ഫഹദ് അല്‍ റഷീദ് രാജിവെച്ചു. സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ തദാവുളില്‍ നല്‍കിയ പ്രസ്താവനയിലാണ് ഇമാര്‍ ഇക്കണോമിക് സിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യന്‍ സര്‍ക്കാരിന്റെയും ദുബായിലെ ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെയും സംയുക്ത സംരംഭമാണ് ഇമാര്‍ ഇക്കണോമിക് സിറ്റി. ഇവരാണ് കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി വികസിപ്പിക്കുന്നത്.
ബ്രസല്‍സിന്റെ വലുപ്പം വരുന്ന ഈ സാമ്പത്തിക നഗരം രണ്ട് ദശലക്ഷം പേരെ ഉള്‍ക്കൊള്ളിക്കുന്ന രീതിയിലാണ് പദ്ധതിയിട്ടിരിക്കുന്നത്.

മേധാവിയുടെ പുറത്തുപോകലിനെ തുടര്‍ന്ന് ഡെപ്യൂട്ടി സിഇഒ അഹമ്മദ് ലിന്‍ജവി സിഇഒയുടെ ചുമതല ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. സൗദി അറേബ്യയിലെ പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിള്‍ ഇന്റര്‍നാണഷണലില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ലിന്‍ജവി. 2006 മുതല്‍ അദ്ദേഹം ഇമാര്‍ ഇക്കണോമിക് സിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

11 വര്‍ഷത്തോളം ഇമാര്‍ ഇക്കണോമിക് സിറ്റിയുടെ സിഇഒസ്ഥാനത്തിരുന്ന ശേഷമാണ് ഫഹദ് അല്‍ റഷീദ് പടിയിറങ്ങുന്നത്. നിലവില്‍ 45ഓളം വിനോദ, ടൂറിസം പദ്ധതികളാണ് ഗ്രൂപ്പിന്റെ കീഴില്‍ നിര്‍മാണം പുരോഗമിക്കുന്നത്. ഇതില്‍ 30 എണ്ണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകാവുന്ന തരത്തിലാണ് പുരോഗതി പ്രാപിക്കുന്നത്.

കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി വികസിപ്പിക്കുന്നതിനായി ഏകദേശം 533 മില്ല്യണ്‍ ഡോളറോളം തുക ഇമാര്‍ ഇക്കണോമിക് സിറ്റി പലയിനത്തിലായി ഇതിനോടകം ചെലവാക്കിയിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Emaar