പ്രളയ ദുരിതം നേരിടുന്ന നാഗാലന്‍ഡുക്കാരെ സഹായിക്കണം: മുഖ്യമന്ത്രി

പ്രളയ ദുരിതം നേരിടുന്ന നാഗാലന്‍ഡുക്കാരെ സഹായിക്കണം: മുഖ്യമന്ത്രി

ആപത്ത്കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലന്‍ഡുകാരെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയക്കെടുതി കാരണം ദുരിതമനുഭവിക്കുന്ന നാഗാലന്‍ഡിനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലന്‍ഡും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്നു. ആപത്ത്കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലന്‍ഡുകാരെന്നും നാഗാലന്‍ഡ് ഉപമുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി തന്നെ കണ്ട് കേരളജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നതായും കേരളത്തിന് സഹായം നല്‍കിയതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ആ സ്‌നേഹം നമ്മുടെ മനസില്‍ എന്നും ഉണ്ടാകണം. പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നാഗാലന്‍ഡിനെ നമുക്കും സഹായിക്കാം. ഈ ദുരിതകാലത്ത് നമുക്ക് നാഗാലന്‍ഡ് ജനതയ്‌ക്കൊപ്പം നില്‍ക്കാം, കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലവര്‍ഷം ശക്തിപ്രാപിച്ചതാണ് നാഗാലന്‍ഡില്‍ പ്രളയത്തിന് പ്രധാന കാരണം. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 12ഓളം പേരാണ് മരിച്ചത്. 3,000ല്‍ അധികം കുടംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗലന്‍ഡ് മുഖ്യമന്ത്രി നെഫ്യു റിയോയെ ഫോണില്‍ വിളിച്ച് ഉറപ്പുനല്‍കി.

Comments

comments

Categories: FK News

Related Articles