ശൈലേഷ് റാവു ടിപിജി ഗ്രോത്തിന്റെ ഇന്ത്യാ മേധാവി

ശൈലേഷ് റാവു ടിപിജി ഗ്രോത്തിന്റെ ഇന്ത്യാ മേധാവി

ഒക്‌റ്റോബറില്‍ രാജിവെച്ച വിശ്വരൂപ് നരെയ്‌ന്റെ സ്ഥാനത്തേക്കാണ് ശൈലേിന്റെ നിയമനം

മുംബൈ: സ്വകാര്യ ഓഹരി സ്ഥാപന ടിപിജി ഗ്രോത്തിന്റെ ഇന്ത്യാ വിഭാഗം തലവനായി ശൈലേഷ് റാവു നിയമിതനായി. കമ്പനിയുടെ സീനിയര്‍ അഡൈ്വസറാണ് നിലവില്‍ അദ്ദേഹം. കഴിഞ്ഞ ഒക്‌റ്റോബറില്‍ രാജിവെച്ച വിശ്വരൂപ് നരെയ്‌ന്റെ സ്ഥാനത്തേക്കാണ് ശൈലേിന്റെ നിയമനം. യുഎസ് ആസ്ഥാനമായുള്ള ടിപിജിയുടെ മധ്യനിര വിപണികളുടേയും ഇക്വിറ്റികളുടേയും നിക്ഷേപ പ്ലാറ്റ്‌ഫോമാണ് ടിപിജി ഗ്രോത്ത്.

ഇന്ത്യ, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ സാങ്കേതിക ഉല്‍പ്പന്നനിരയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ശൈലേഷ് കൈകകാര്യം ചെയ്യുക. ടിപിജി ഗ്രോത്തിന്റെ ആഗോള ഫണ്ടില്‍ നിര്‍ണാക സ്ഥാനം ചെലുത്തുന്ന ദി റൈസ് ഫണ്ടിന് വേണ്ടി സീനിയര്‍ അഡൈ്വസറായി സ്ഥാനമനുഷ്ടിച്ച് വരികയായിരുന്നു അദ്ദേഹം. പുതിയ ചുമതലയോടൊപ്പം ഇന്ത്യ, ദക്ഷിണ പൂര്‍വേഷ്യ എന്നിവിടങ്ങളിലെ ദി റൈസ് ഫണ്ടിന്റെ പ്രവര്‍ത്തനങ്ങളും ഇദ്ദേഹം നയിക്കും. ഇന്ത്യയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈറ്റ്ഹൗസ് ഫണ്ട്‌സിലും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ശൈലേഷ്. മുന്‍പ് ട്വിറ്ററിന്റേയും ഗൂഗിളിന്റേയും ഭാഗമായി പ്രവര്‍ത്തിച്ച അനുഭവ പരിചയവുമുണ്ട്.

ജൂലൈയില്‍ മറ്റ് നിക്ഷേപകരുമായി ചേര്‍ന്ന് ബിഗ്ട്രീ എന്റടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡില്‍ 100 ദശലക്ഷം ഡോളര്‍ നിക്ഷേപം ടിപിജി നടത്തിയിരുന്നു. ഓണ്‍ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയുടെ മാതൃ സ്ഥാപനമാണ് ബിഗ്ട്രീ. ഇന്ത്യന്‍ കണ്‍സ്യൂമര്‍ മേഖലയില്‍ സജീവ നിക്ഷേപകരായ ടിപിജി, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രേഖ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികളും നിയന്ത്രിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: Shailesh rao