ജൂലൈ മാസത്തില്‍ ഇന്ത്യയിലെ മൊബീല്‍ വരിക്കാരുടെ എണ്ണം 100.40 കോടി

ജൂലൈ മാസത്തില്‍ ഇന്ത്യയിലെ മൊബീല്‍ വരിക്കാരുടെ എണ്ണം 100.40 കോടി

ഭാരതി എയര്‍ടെല്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാവ്. 344.88 ദശലക്ഷം വരിക്കാരാണ് എയര്‍ടെല്ലിനുള്ളത്

മുംബൈ: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം ജൂലൈ മാസത്തെ കണക്കുകള്‍ പ്രകാരം 100.40 കോടിയായി. ജിയോ വരിക്കാരുടെ എണ്ണം കൂടി ചേര്‍ത്താണിത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം, ഇന്റര്‍നെറ്റ്, സാങ്കേതിക വിദ്യ മേഖലകളിലെ സംഘടനകളുടെ അപെക്‌സ് ബോഡിയായ സിഒഎഐ ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

ഭാരതി എയര്‍ടെല്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാവ്. 344.88 ദശലക്ഷം വരിക്കാരാണ് എയര്‍ടെല്ലിനുള്ളത്. 223.34 ദശലക്ഷം വരിക്കാരുമായി വോഡഫോണാണ് രണ്ടാം സ്ഥാനത്ത്. മൊബൈല്‍ വരിക്കാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് യുപി ഈസ്റ്റ് സര്‍ക്കിളാണ്. ആകെ 86.74 ദശലക്ഷം വരിക്കാരാണ് ഈ സര്‍ക്കിളിലുള്ളത്.

രാജ്യത്തെ ടെലികോം മേഖലയില്‍ സുസ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്ന് സിഒഎഐ ഡയറക്റ്റര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് പറഞ്ഞു. രാജ്യത്തിന്റെ മുക്കിലും മൂലയിലും കണക്ടിവിറ്റി എത്തുന്നത് ഏറെ ഗുണകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഡിജിറ്റലാക്കി മാറ്റുന്നതിന് അടിയന്തരമായി സര്‍ക്കാര്‍ ഈ വ്യവസായ മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തേണ്ടതുണ്ട്. സുസ്ഥിര വളര്‍ച്ചയും നിക്ഷേപങ്ങളും പുതിയ കണ്ടെത്തലുകള്‍ നടത്തുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്.

ജൂലൈ 2018ലെ വരിക്കാരുടെ എണ്ണത്തില്‍ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ടാറ്റാ, ആര്‍കോം എന്നിവരുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ല.

Comments

comments

Categories: Tech
Tags: Mobile users