ഇന്ത്യന്‍ കമ്പനികളുടെ വിദേശനിക്ഷേപത്തില്‍ ഇടിവ്

ഇന്ത്യന്‍ കമ്പനികളുടെ വിദേശനിക്ഷേപത്തില്‍ ഇടിവ്

വിദേശനിക്ഷേപം 36 ശതമാനത്തിലധികം ഇടിഞ്ഞ് 1.39 ബില്യണ്‍ യുഎസ് ഡോളറായെന്ന് കണക്കുകള്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ മാസത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ വിദേശ സംരംഭങ്ങളിലേക്കുള്ള വിദേശനിക്ഷേപം 36 ശതമാനത്തിലധികം ഇടിഞ്ഞ് 1.39 ബില്യണ്‍ യുഎസ് ഡോളറായെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. 2017 ജൂലൈ മാസത്തില്‍ വിദേശത്തുള്ള ഉപകമ്പനികളിലും സംയുക്ത സംരംഭങ്ങളിലും വായ്പ, ഇക്വിറ്റി, ഗ്യാരന്റി എന്നീ രൂപങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ 2.17 ബില്യണ്‍ യുഎസ് ഡോളറാണ് നിക്ഷേപം നടത്തിയത്.

2018 ജൂണില്‍ ആഭ്യന്തര കമ്പനികള്‍ ഇന്ത്യയ്ക്ക് പുറത്തുള്ള അവരുടെ സംരംഭങ്ങളില്‍ 2.07 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപമാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജൂലൈ മാസത്തില്‍ 1.39 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തിയതില്‍ 608.52 മില്യണ്‍ ഡോളര്‍ ഇക്വിറ്റി മൂലധനത്തിലൂടെയാണ്. വായ്പയിലൂടെ 406.74 മില്യണ്‍, ഗ്യാരന്റിയിലൂടെ 371.86 മില്യണ്‍ എന്നിങ്ങനെയാണ് നിക്ഷേപം നടന്നത്.

പ്രധാന നിക്ഷേപകരില്‍ ഒരു കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 187.39 മില്യണ്‍ യുഎസ് ഡോളര്‍ നെതര്‍ലന്‍ഡ്‌സിലുള്ള അവരുടെ മൊത്തം ഉപകമ്പനികളില്‍ നിക്ഷേപിച്ചു. സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ് ഇറ്റലിയില്‍ 66.67 മില്യണ്‍ നിക്ഷേപം നടത്തി. ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ് 54.65 മില്യണ്‍ ഡോളര്‍ യുകെയിലും ജെഎസ്ഡബ്ല്യു സ്റ്റീല്‍ 50.47 മില്യണ്‍ യുഎസിലും നിക്ഷേപം നടത്തി.

Comments

comments

Categories: Business & Economy