എലിപ്പനി പ്രതിരോധം; ഒരു ലക്ഷം ഗുളികകള്‍ വിപിഎസ് ലേക്‌ഷോര്‍ കൈമാറി

എലിപ്പനി പ്രതിരോധം; ഒരു ലക്ഷം ഗുളികകള്‍ വിപിഎസ് ലേക്‌ഷോര്‍ കൈമാറി

പ്രവാസി സംരംഭകനായ ഡോ. ഷംഷീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള വിപിഎസ് ഗ്രൂപ്പ് പ്രളയാനന്തരമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്

കൊച്ചിയ/അബുദാബി: ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനുമായി (ISCCM) ചേര്‍ന്ന് എലിപ്പനി പ്രതിരോധത്തിനുള്ള ഒരു ലക്ഷം ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കൈമാറി.

കളക്റ്ററേറ്റില്‍ വെച്ചാണ് വിപിഎസ് ലേക്‌ഷോര്‍ സിഇഒ എസ് കെ. അബ്ദുള്ള എറണാകുളം ജില്ലാ കളക്റ്റര്‍ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഈ മരുന്നുകള്‍ കൈമാറിയത്.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി എറണാകുളം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലായി നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയിട്ടുണ്ട്. പ്രളയബാധിതരായ പതിനായിരത്തോളം പേര്‍ക്ക് ഈ ക്യാമ്പുകള്‍ പ്രയോജനപ്പെട്ടു.

കേരളത്തെ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ 50 കോടി രൂപയുടെ സഹായപദ്ധതി ആവിഷ്‌കരിക്കുമെന്നാണ് വിപിഎസ്‌ഹെല്‍ത്ത്‌കെയര്‍ സിഎംഡി ഡോ. ഷംഷീര്‍ വയലില്‍ നേരത്തെ പ്രഖ്യാപിച്ചത്.

റിബില്‍ഡ്‌കേരള എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനത്തിന്റെ സമഗ്ര പുനരധിവാസത്തില്‍ വിപിഎസ് ഗ്രൂപ്പ് പങ്കാളിയാകുന്നത്. പുനരധിവാസ ക്യാമ്പിലേക്കുള്ള മരുന്നുകള്‍, വസ്ത്രങ്ങള്‍, ഭക്ഷണപൊതികള്‍, കുടിവെള്ളം എന്നിവ ഉള്‍പ്പെടെയുള്ള നൂറു ടണ്‍ സാമഗ്രികള്‍ അബുദാബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തിയിരുന്നു.

ദുരന്തത്തിന് ഇരയായവര്‍ക്കായി ആരോഗ്യം, വിദ്യാഭ്യാസം, എന്നീ മേഖലകളില്‍ വിദഗ്ധരുടെ സഹായത്തോടെ വിവിധപദ്ധതികള്‍ വിപിഎസ് നടപ്പാക്കും. ദുരന്തബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാനും വിപിഎസ് ഗ്രൂപ്പ് മുന്‍കൈ എടുക്കും. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചു പുനരധിവാസത്തിനു ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചിരുന്നു.

ഗള്‍ഫിലും ഇന്ത്യയിലെ വിവിധനഗരങ്ങളിലുമുള്ള വിപിഎസ് ആശുപത്രി ശൃംഖലയുടെ മേധാവിയാണ് കോഴിക്കോട് നിവാസിയായ ഡോ. ഷംഷീര്‍ വയലില്‍. 13000 പേരാണ് വിപിഎസ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്.

Comments

comments

Categories: Arabia