കാനറാ ബാങ്കിന് എംഡിയെയും സിഇഒയെയും വേണം

കാനറാ ബാങ്കിന് എംഡിയെയും സിഇഒയെയും വേണം

കാനറ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്റര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ പദവിയിലേക്ക് ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ (ബിബിബി) അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷമാണ് പദവികളുടെ കാലാവധി. ബാങ്കിന്റെ എംഡി, സിഇഒ പദവികള്‍ വഹിച്ചിരുന്ന രാകേഷ് കുമാര്‍ ശര്‍മ 2018 ജൂലൈ 31ന് വിരമിച്ചതോടെയാണ് നിയമനത്തിന് കളമൊരുങ്ങിയിരിക്കുന്നത്. 2015 സെപ്റ്റംബര്‍ 11 മുതല്‍ ശര്‍മ ബാങ്കിന്റെ എംഡി, സിഇഒ പദവികളില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

ചാര്‍ജ് ഏറ്റെടുക്കുന്ന ദിവസം മുതലാണ് മൂന്ന് വര്‍ഷത്തെ കാലാവധി ആരംഭിക്കുക. 60 വയസ് പെന്‍ഷന്‍ പ്രായ മാനദണ്ഡവും ബാധകമായിരിക്കുമെന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തില്‍ ബിബിബി വ്യക്തമാക്കുന്നു. തെരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ നേതൃപാടവവും കഴിവുകളും നിര്‍ണയിക്കുന്നതിന് ഒരു അഡൈ്വസറി കമ്പനി ബിബിബിയെ സഹായിക്കും. ബിബിബിക്ക് ലഭിക്കുന്ന അപേക്ഷകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നതില്‍ അഡൈ്വസറി കമ്പനിക്ക് പങ്കുണ്ടാവില്ല. അന്തിമപട്ടികയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുമായി ബ്യൂറോ കൂടിക്കാഴ്ച നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശകള്‍ അയക്കുകയുമാണ് നടപടിക്രമം.

45-57 വയസ് പ്രായ പരിധിയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. മികച്ച ട്രാക്ക് റെക്കോര്‍ഡും മുഖ്യധാരാ ബാങ്കിംഗില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ബാങ്കിന്റെ ബോര്‍ഡ് തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളുമായിരിക്കണം ഉദ്യോഗാര്‍ത്ഥിയെന്ന് യോഗ്യതാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നു. 2018 സെപ്റ്റംബര്‍ 21 നകം അപേക്ഷ സമര്‍പ്പിക്കണം.

Comments

comments

Categories: Banking
Tags: Canara Bank