ഓട്ടോമേഷന്‍ എനിവെയര്‍ കൂടുതല്‍ നഗരങ്ങളിലേക്ക്

ഓട്ടോമേഷന്‍ എനിവെയര്‍ കൂടുതല്‍ നഗരങ്ങളിലേക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ കമ്പനിയായ ഓട്ടോമേഷന്‍ എനിവെയര്‍ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആംസ്റ്റര്‍ഡാം, ഫ്രാങ്കഫര്‍ട്ട്, മിയാമി, പാരിസ്, സോള്‍, ടൊറന്റോ, വാഷിംഗ്ടണ്‍ നഗരങ്ങളിലേക്കാണ് കമ്പനി പുതിയതായി ചുവടുവെക്കുന്നത്. ഇതോടെ ആഗോളതലത്തിലെ ഓട്ടോമേഷന്‍ എനിവെയറിന്റെ ഓഫീസുകളുടെ എണ്ണം 19 ആയി. ആഭ്യന്തര വിപണിയായ യുഎസില്‍ നാലും ഇന്ത്യയില്‍ മൂന്നും ഓഫീസുകളാണ് കമ്പനിക്കുള്ളത്.

സാന്‍ജോയ്, കാലിഫോര്‍ണിയ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി പരമ്പരാഗത-ലളിതവല്‍ക്കരിച്ച ചൈനീസ് ഭാഷ, ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, കൊറിയന്‍, സ്പാനീഷ് തുടങ്ങിയ ഭാഷകളില്‍ പ്രാദേശിക വെബ്‌സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യുന്നുണ്ട്. കൂടുതല്‍ ഭാഷകളെ കൂടി പിന്തുണയ്ക്കാന്‍ കമ്പനി പദ്ധതിയിടുന്നുമുണ്ട്. കഴിഞ്ഞ ജൂലൈയില്‍ 250 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കമ്പനി സമാഹരിച്ചിരുന്നു.

വിപണി വിപുലീകരണം, കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഘടനയുടെ അന്താരാഷ്ട്രവല്‍ക്കരണം, പ്രാദേശിക ഭാഷ പിന്തുണ തുടങ്ങിയ പദ്ധതികളിലൂടെ കമ്പനിയുടെ ഉപഭോക്താക്കള്‍ക്കായി ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ തടസങ്ങള്‍ മറികടക്കാനാണ് ഓട്ടോമേഷന്‍ എനിവെയര്‍ ശ്രമിക്കുന്നതെന്ന് ചീഫ് കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ പീറ്റര്‍ മീചന്‍ അറിയിച്ചു.

Comments

comments

Categories: FK News

Related Articles