ഒരു വര്‍ഷത്തേക്ക് ആഘോഷ പരിപാടികളില്ല

ഒരു വര്‍ഷത്തേക്ക് ആഘോഷ പരിപാടികളില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ ആഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി. കേരളം നേരിട്ട രൂക്ഷമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം, ചലച്ചിത്രോല്‍സവം തുടങ്ങിയ എല്ലാ ആഘോഷങ്ങളും ഒഴിവാക്കുന്നതായി അറിയിച്ചാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. വിനോദ സഞ്ചാര വകുപ്പിന്റേതുള്‍പ്പടെയുള്ള എല്ലാ വകുപ്പുകളുടേയും ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം പരിപാടികള്‍ക്കായി നീക്കിവെച്ചിട്ടുള്ള തുക അതത് വകുപ്പ് മേധാവികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും പൊതുഭരണ വകുപ്പ് നിര്‍ദേശിച്ചു.
മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നതിന് മുന്‍പാണ് തീരുമാനം പൊതുഭരണ വകുപ്പിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്. പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ ഓണഘോഷ പരിപാടികള്‍ നേരത്തെ റദ്ദാക്കിയിരുന്നു. പ്രളയദുരന്തം കൂടുതല്‍ ആഘാതമേല്‍പ്പിച്ച ആലപ്പുഴയില്‍ ഡിസംബര്‍ അഞ്ചു മുതല്‍ ഒമ്പതുവരെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.

Comments

comments

Categories: Top Stories
Tags: Kerala