ആത്മീയ ഗ്രന്ഥങ്ങള്‍, ഡിവിഡി എന്നിവയ്ക്ക് ജിഎസ്ടി നല്‍കണം

ആത്മീയ ഗ്രന്ഥങ്ങള്‍, ഡിവിഡി എന്നിവയ്ക്ക് ജിഎസ്ടി നല്‍കണം

ന്യൂഡെല്‍ഹി: പേമെന്റിന്റെ അടിസ്ഥാനത്തില്‍ മത സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന ആത്മീയ ഗ്രന്ഥങ്ങള്‍, മാസികകള്‍, ഡിവിഡി, ഭക്ഷണം, താമസം എന്നിവ ജിഎസ്ടിയുടെ കീഴില്‍ വരുമെന്ന് മഹാരാഷ്ട്രയിലെ അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ്‌സ് ( എഎആര്‍) ഫോര്‍ ജിഎസ്ടി വ്യക്തമാക്കി. ഉള്‍പ്പെടുത്തിയേക്കും. ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും സേവനങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടില്ലെന്നാണ് വിലയിരുത്തല്‍.
ആത്മീയ സംഘടനയായ ശ്രീമദ് രാജ്ചന്ദ്ര ആധ്യാത്മിക് സത്‌സംഗ് സാധന കേന്ദ്രയുടെ ഇതു സംബന്ധിച്ച അപേക്ഷയിലാണ് എഎആറിന്റെ ഉത്തരവ്. സംഘടന പ്രധാനമായും മത-ആത്മീയ പഠനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നത്. ആത്മീയത പഠിപ്പിക്കുന്നത് സിജിഎസ്ടി ആക്റ്റ് പ്രകാരം ബിസിനസായി കണക്കാക്കാന്‍ ആകില്ലെന്ന് സംഘടന വാദിച്ചു. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത ആത്മീയ സംഘടനകള്‍ ആത്മീയ ഗ്രന്ഥങ്ങള്‍, ഡിവിഡികള്‍, ശില്‍പ്പങ്ങള്‍ എന്നിവ വില്‍ക്കുന്നതും ആത്മീയ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വാടക ഈടാക്കി താമസ സൗകര്യം നല്‍കുന്നതും ഇന്‍കം ടാക്‌സ് ആക്റ്റ 12എഎ പ്രകാരം നികുതി ക്ക് വിധേയമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
ഇത്തരത്തില്‍ ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന മത സംഘടനകള്‍ ജിഎസ്ടിയുടെ നിയമങ്ങള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും ഓരോ സാമ്പത്തിക വര്‍ഷത്തിലും സംഘടനയുടെ വരവ് ചെലവ് കാണിക്കേണ്ടതാണെന്നും അതോറിറ്റി നിര്‍ദേശിക്കുന്നു.

Comments

comments

Categories: Business & Economy
Tags: GST