ഡാറ്റ്‌സണ്‍ റെഡിഗോ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ഡാറ്റ്‌സണ്‍ റെഡിഗോ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും ലിമിറ്റഡ് എഡിഷന്‍ വേര്‍ഷന്‍ ലഭിക്കുന്നത്

ന്യൂഡെല്‍ഹി : ഉത്സവ സീസണ്‍ അടുത്തെത്തിയിരിക്കേ ഡാറ്റ്‌സണ്‍ റെഡിഗോയുടെ ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് പുറത്തിറക്കി. 800 സിസി വേരിയന്റിന് 3.58 ലക്ഷം രൂപയും 1.0 ലിറ്റര്‍ വേരിയന്റിന് 3.85 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. റെഡിഗോയുടെ മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും ലിമിറ്റഡ് എഡിഷന്‍ വേര്‍ഷന്‍ ലഭിക്കുന്നത്. എഎംടി വേരിയന്റുകളുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ഉണ്ടായിരിക്കില്ല. വെളുപ്പ്, വെള്ളി, ചുവപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ ലിമിറ്റഡ് എഡിഷന്‍ ട്രിം ലഭിക്കും.

ആകര്‍ഷകമായ റെഡിഗോ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കുന്നതിലൂടെ ഉത്സവ സീസണ്‍ ഗംഭീരമാക്കാന്‍ തന്നെയാണ് ഡാറ്റ്‌സണ്‍ തീരുമാനമെന്ന് നിസാന്‍ മോട്ടോഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് പീറ്റര്‍ ക്ലിസ്സോള്‍ഡ് പറഞ്ഞു.

ലിമിറ്റഡ് എഡിഷനുവേണ്ടി ഡാറ്റ്‌സണ്‍ റെഡിഗോയുടെ ബാഹ്യരൂപം പരിഷ്‌കരിച്ചു. റൂഫ് റാപ്പ്, ബോഡി ഗ്രാഫിക്‌സ്, മുന്‍ഭാഗത്തും പിന്നിലും ബംപര്‍ അണ്ടര്‍കവര്‍ എന്നിവ കാണാം. ഗ്രില്ലിലും ചക്രങ്ങളിലും വശങ്ങളിലും റെഡ് ഇന്‍സെര്‍ട്ട്, ടെയ്ല്‍ഗേറ്റ് ഗ്രാഫിക്‌സ് എന്നിവ കാറിന്റെ ലുക്ക് വര്‍ധിപ്പിക്കുന്നു. കാറിനകത്ത് സീറ്റുകളില്‍ ചുവപ്പ്, കറുപ്പ് തുകല്‍ അപ്‌ഹോള്‍സ്റ്ററി നല്‍കി. ഡിസ്റ്റന്‍സ് ഡിസ്‌പ്ലേ ഫീച്ചര്‍ സഹിതം റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സറുകള്‍, ഗിയര്‍ നോബില്‍ സാറ്റിന്‍ ക്രോം ബേസല്‍, ഡോര്‍ ഹാന്‍ഡിലുകളില്‍ ക്രോം, കാര്‍പറ്റ് മാറ്റുകള്‍ എന്നിവയാണ് ഡാറ്റ്‌സണ്‍ റെഡിഗോ ലിമിറ്റഡ് എഡിഷനിലെ മറ്റ് ഫീച്ചറുകള്‍.

Comments

comments

Categories: Auto
Tags: Datsun