വിവര സംരക്ഷണ ബില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും : ഐഎഎംഎഐ

വിവര സംരക്ഷണ ബില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും : ഐഎഎംഎഐ

ന്യൂഡെല്‍ഹി: രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് വിജയകരമായി നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഇപ്പോഴും പൂര്‍ണതോതില്‍ ലഭ്യമല്ലാത്ത സൗഹചര്യത്തില്‍ വിവര സംരക്ഷണ അതോറിറ്റി എന്ന പുതിയ നിയന്ത്രണ സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ) അഭിപ്രായപ്പെട്ടു. വ്യക്തി വിവര സംരക്ഷണ ബില്‍ 2018 ന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഐഎഎംഎഐ അംഗങ്ങളുമായി നടത്തിയ കണ്‍സള്‍ട്ടേഷന്‍ സെഷനിലാണ് ഇത്തരത്തിലുള്ള അഭിപ്രായം ഉയര്‍ന്നത്.

വ്യക്തി വിവര സംരക്ഷണ ബില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി സുപ്രീ കോടതി മുന്‍ ജഡ്ജി ബി എന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഉന്നതതല വിദഗ്ധസമിതിക്കു സമര്‍പ്പിച്ചിരിക്കുകയാണ്. വിവര സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമങ്ങളുടെ കാര്യക്ഷമായ നടത്തിപ്പ് ഉറപ്പു നല്‍കുന്ന സ്വതന്ത്ര നിയന്ത്രണ സ്ഥാപനമായ വിവര സംരക്ഷണ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അധ്യക്ഷനും ആറ് അംഗങ്ങളുമാണ് അതോറിറ്റിയിലുണ്ടാകുക. അതോറിറ്റിയുടെ തീരുമാനങ്ങള്‍ക്കുമേല്‍ അപ്പീല്‍ പോകുന്നതിന് പ്രത്യേക ടൈബ്യൂണല്‍ സ്ഥാപിക്കുകയോ നിലവിലുള്ള ടൈബ്യൂണലിന് ഈ അധികാരം നല്‍കുകയോ ചെയ്യാനാണ് ഉദ്ദേശ്യം.

സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നിയന്ത്രണ സംവിധാനം സങ്കീര്‍ണമാണെന്നും ബില്ലില്‍ പറയുന്ന മാനദണ്ഡങ്ങളനുസരിച്ച് വ്യക്തി വിരങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുന്നതിന് ലക്ഷ്യം, ശേഖരണം, സംഭരണം, എന്നിവ സംബന്ധിച്ച പരിമിതികളുണ്ടെന്നും. ഇത് സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച വലിയ വെല്ലുവിൡാണെന്നുമാണ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടത്. വിവരങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ പ്രാദേശിക (ഇന്ത്യയില്‍) തന്നെവേണമെന്നുള്ള ബില്ലില്‍ നിബന്ധനയുണ്ട്. ഇതിന് വലിയ പണമുടക്കും കാര്യക്ഷമമായ പ്രാദേശിക സൗകര്യങ്ങളും ആവശ്യമാണ്. അതിനാല്‍ വിദേശ വിപണികളിലേക്ക് വികസിക്കാനുള്ള ഇന്ത്യയിലെ ഇടത്തരം സ്റ്റാര്‍ട്ടപ്പുകളുടെ സ്വപ്‌നങ്ങള്‍ക്ക് ഈ നിബന്ധന വിലങ്ങുതടിയാകുമെന്ന് ഐഎഎംഎഐ നിരീക്ഷിച്ചു. ഇപ്പാള്‍ കരടു രൂപത്തിലുള്ള ബില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചശേഷം പാര്‍ലമെന്റ് അംഗീകാരവും നേടിയശേഷമായിരിക്കും നിയമമാകുക.

Comments

comments

Categories: FK News

Related Articles