കാര്‍മുക്ത റിയല്‍ എസ്‌റ്റേറ്റ് പദ്ധതി നിര്‍മിക്കുന്നത് അല്‍ ഹമദ് ബില്‍ഡിംഗ് കമ്പനി

കാര്‍മുക്ത റിയല്‍ എസ്‌റ്റേറ്റ് പദ്ധതി നിര്‍മിക്കുന്നത് അല്‍ ഹമദ് ബില്‍ഡിംഗ് കമ്പനി

ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അലിഫ് ഗ്രൂപ്പ് തങ്ങളുടെ ഫഌഗ്ഷിപ്പ് പദ്ധതിയായ അല്‍ മംഷ പ്രൊജക്റ്റിനായി അല്‍ ഹമദ് ബില്‍ഡിംഗ് കോണ്‍ട്രാക്റ്റിംഗ് കമ്പനിയെ നിയമിച്ചു

ഷാര്‍ജ: എമിറേറ്റിലെ ആദ്യ ഫുള്ളി വാക്കെബിള്‍ കമ്യൂണിറ്റി എന്ന നിലയില്‍ ഒരുങ്ങുന്ന അല്‍ മംഷ പദ്ധതി വികസിപ്പിക്കുന്നതിനായുള്ള കരാര്‍ അല്‍ ഹമദ് ബില്‍ഡിംഗ് കോണ്‍ട്രാക്റ്റിംഗ് കമ്പനിക്ക് ലഭിച്ചു. പദ്ധതിയുടെ പ്രധാന കോണ്‍ട്രാക്റ്ററായി അല്‍ ഹമദ് ഗ്രൂപ്പിനെ നിയമിച്ചതായി ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അലിഫ് ഗ്രൂപ്പ് അറിയിച്ചു. അലിഫ് ഗ്രൂപ്പിന്റെ പതാകവാഹക പദ്ധതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

മിക്‌സഡ് യൂസ് പദ്ധതിയെന്ന നിലയിലായിരിക്കും ഇതിനെ ബ്രാന്‍ഡ് ചെയ്യുക. അല്‍ മംഷ പദ്ധതിക്ക് വേണ്ടിവരുന്ന മൊത്തം നിക്ഷേപം 810 മില്ല്യണ്‍ ഡോളറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആധുനിക ജീവിതശൈലി പ്രദാനം ചെയ്യുന്ന തരത്തിലുള്ള പ്രൊജക്റ്റില്‍ റീട്ടെയ്ല്‍, സൈഡ് വാക്ക്, വാക്ക് വേകള്‍ തുടങ്ങി നിരവധി സംവിധാനങ്ങളുണ്ടാകും.

തീര്‍ത്തും കാര്‍മുക്ത പ്രൊജക്റ്റായിരിക്കും ഇതെന്നതാണ് മറ്റൊരു സവിശേഷത. സുരക്ഷിതമായ നിക്ഷേപ ആവാസവ്യവസ്ഥയാണ് ഷാര്‍ജ എമിറേറ്റ് ഒരുക്കുന്നത്. ഇവിടുത്തെ അത്യാധുനിക അടിസ്ഥാനസൗകര്യ മേഖലയും മികച്ച നിയമസംവിധാനങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന ഘടകങ്ങളാണ്-അലിഫ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ഇസ്സാ അതായ പറഞ്ഞു.

മൂന്ന് ദശലക്ഷം സ്‌ക്വയര്‍ ഫീറ്റിലായിരിക്കും അല്‍ മംഷ പദ്ധതി ഉയരുക. ക്ലസ്റ്റര്‍ സ്വിമ്മിംഗ് പൂളുകള്‍, ഹെല്‍ത്ത് ക്ലബ്ബ്, ജിം സംവിധാനങ്ങള്‍, നഴ്‌സറികള്‍, ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍, കുട്ടികള്‍ക്കായി പ്രത്യേക മേഖല, റീട്ടെയ്ല്‍ ഏരിയ തുടങ്ങിയവയെല്ലാം ഉണ്ടാകും.

ഡ്യൂപ്ലക്‌സുകളുടെയും പെന്റ്ഹൗസുകളുടെയും എക്‌സ്‌ക്ലൂസിവ് കളക്ഷന്‍ കൂടാതെ സ്റ്റുഡിയോ അപ്പോര്‍ട്ട്‌മെന്റുകളും വണ്‍, ടു, ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളുമാണ് പദ്ധതിയിലുണ്ടാകുകയെന്ന് അലിഫ് അറിയിച്ചു. മ്യൂസിക്ക് കണ്‍സര്‍ട്ടുകള്‍, ആര്‍ട്ട് എക്‌സിബിഷനുകള്‍, ഫ്രൈഡേ മാര്‍ക്കറ്റ്, ഫിറ്റ്‌നെസ് ഇവെന്റുകള്‍ തുടങ്ങിയവയെല്ലാം നടത്താനുള്ള സൗകര്യങ്ങളും അല്‍ മംഷ പദ്ധതിയിലുണ്ട്.

Comments

comments

Categories: Arabia
Tags: Real estate