ടിസ്‌വയുടെ പ്രീമിയം ലൈറ്റുകള്‍

ടിസ്‌വയുടെ പ്രീമിയം ലൈറ്റുകള്‍

ഹൈദരാബാദ്: ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ പ്രീമിയം ഭവന അലങ്കാര ലൈറ്റിംഗ് ബ്രാന്‍ഡായ ടിസ്‌വ, ഹൈദരാബാദില്‍ പുതിയ ഡിസൈനര്‍ ശ്രേണിയിലുള്ള ലൈറ്റുകള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളാണ് പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയത്. ഷാന്‍ഡലിര്‍ (അനേകം മെഴുകുതിരികളോ ദീപങ്ങളോ ഒരേ സമയത്ത് കത്തിക്കുന്ന വിധത്തില്‍ ഉണ്ടാക്കിയ വിളക്ക്), പെന്‍ഡന്റ്, ഭിത്തികളില്‍ നല്കാവുന്ന വാള്‍ ലൈറ്റുകള്‍ എന്നിവയെല്ലാം പുതിയ ഉല്‍പ്പന്ന നിരയില്‍ ഉള്‍പ്പെടുന്നു. ആധുനിക ഭവന നിര്‍മാതാക്കളെ ലക്ഷ്യമിട്ടുള്ള ഡിസൈനുകളും ഈ ശേഖരത്തിലുണ്ട്.

ആവശ്യക്കാര്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കല്‍ നടത്തുന്നതിനുള്ള അവസരമാണ് ടിസ്‌വ സ്റ്റോറുകളില്‍ ഒരുക്കിയിട്ടുള്ളത്. ഭാവം,നിറം,ഡിസൈന്‍,സ്‌റ്റൈല്‍ എന്നിങ്ങനെയുള്ള വ്യത്യസ്തത ഉല്‍പ്പന്നങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. വിവിധ നിറങ്ങളുടെ ഷേഡുകള്‍, തീവ്രത എന്നിവ നല്‍കുന്ന നൂതന ലൂമിനറികള്‍ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

ടിസ്‌വയുടെ പുതിയ ശേഖരണം തനിക്ക് ഏറെ ഇഷ്ടമായെന്ന് ഉദ്ഘാടന വേളയില്‍ സൈന നെഹ്‌വാള്‍ പറഞ്ഞു. മനോഹരമായി ഡിസൈന്‍ ചെയ്ത ഇവ ഏതൊരു സ്ഥലത്തും ഭംഗിയും മനോഹാരിതയും കൂട്ടിച്ചേര്‍ക്കുമെന്നും സൈന ചൂണ്ടിക്കാട്ടി. ഓരോ വ്യക്തികള്‍ക്കും അനുയോജ്യമായ രീതിയിലുള്ള ഡിസൈന്‍ ക്രമീകരണമാണ് ടിസ്‌വയുടേതെന്നും ഹൈദരാബാദില്‍ ഉടന്‍ തയാറാകുന്ന തന്റെ വീടിനെ ഈ ഉല്‍പ്പന്നങ്ങളിലൂടെ അലങ്കരിക്കുമെന്നും സൈന അറിയിച്ചു.

ഓരോ ഇടത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് തങ്ങള്‍ രൂപം നല്‍കിയതെന്ന് ടിസ്‌വ ലൈറ്റിംഗ് ആന്‍ഡ് പ്രീമിയം ഫാന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് വികാസ് ഗാന്ധി പറഞ്ഞു. ഉപഭോക്താക്കളിലെ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് പ്രീമിയം ഡിസൈനര്‍ ലൈറ്റുകള്‍ പരിചയപ്പെടുത്താനാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Current Affairs

Related Articles