സ്വിഗ്ഗി പാക്കേജിംഗ് അസിസ്റ്റ് പ്രോഗ്രാം ആരംഭിച്ചു

സ്വിഗ്ഗി പാക്കേജിംഗ് അസിസ്റ്റ് പ്രോഗ്രാം ആരംഭിച്ചു

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി പ്ലാറ്റ്‌ഫോമിലെ റെസ്‌റ്റൊറന്റ് പങ്കാളികള്‍ക്കായി ‘സ്വിഗ്ഗി പാക്കേജിംഗ് അസിസ്റ്റ്’ പ്രോഗ്രാം ആരംഭിച്ചു. പ്രോഗ്രാമിനു കീഴില്‍ റെസ്‌റ്റൊറന്റുകള്‍ക്ക് അവരുടെ മെനുവിന് അനുയോജ്യമായ വിവിധ പാക്കേജിംഗ് സൊലൂഷനുകള്‍ ലഭ്യമാകുന്നതാണ്. ആദ്യ ഘട്ടത്തില്‍ 30 ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കാണ് സേവനം ലഭ്യമാകുന്നത്. സ്വിഗ്ഗി, റെസ്‌റ്റൊറന്റുകളെ ഭക്ഷ്യവിഭവങ്ങള്‍ പായ്ക്ക് ചെയ്യുന്നതിനുള്ള സാമഗ്രികളുടെ വിതരണക്കാരായി ബന്ധിപ്പിക്കുകയും ചോര്‍ച്ചയും ചൂടിനെയും തടയുന്ന നിലവാരമുള്ള പരിസ്ഥിതിസൗഹൃദ പൊതിയല്‍ സാമഗ്രികള്‍ ലഭ്യമാക്കാന്‍ സഹായിക്കുകയും ചെയ്യും. ഈ സാമഗ്രികള്‍ വാങ്ങുന്നതിന് റെസ്റ്റൊറന്റുകള്‍ക്ക് അഞ്ചു ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും.

ഇപ്പോള്‍ ബെംഗളൂരു, മുംബൈ, പൂനെ നഗരങ്ങളില്‍ ആരംഭിച്ചിരിക്കുന്ന സ്വിഗ്ഗി പാക്കേജിംഗ് അസിസ്റ്റ് പ്രോഗ്രാം മൂന്നു മാസത്തിനുള്ളില്‍ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ സമീപനം ലക്ഷ്യമിട്ട് ചോളത്തിന്റെയും കരിമ്പിന്റെയും ചണ്ടികളുപയോഗിച്ചുള്ള പാത്രങ്ങളും സ്വിഗ്ഗി അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തെ പാക്കേജിംഗ് മേഖലയില്‍ കൂടുതല്‍ ഇന്നൊവേഷനുകള്‍ കൊണ്ടുവരുന്നതിനായി വിവിധ ഡിസൈന്‍ കണ്‍സള്‍ട്ടന്റുമാരായും നിര്‍മാതാക്കളുമായും കമ്പനി സഹകരിക്കുന്നുണ്ട്.

സ്വിഗ്ഗിയുടെ വിപണി എതിരാളികളായ സൊമാറ്റോ അടക്കമുള്ളവര്‍ പ്ലാസ്റ്റിക് മാലിന്യം പരമാവധി ഒഴിവാക്കികൊണ്ട് സുസ്ഥിരമായ മറ്റ് പാക്കേജിംഗ് രീതികള്‍ സ്വീകരിച്ചുവരുന്നുണ്ട്. സൊമാറ്റോ ഫുഡ് ഓര്‍ഡര്‍ നല്‍കുമ്പോള്‍ പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നത് ഇതിനുദാഹരണമാണ്.

Comments

comments

Categories: Business & Economy
Tags: Swiggy