ഹോണ്ട ടൂവീലറിന് പ്രിയമേറുന്നു

ഹോണ്ട ടൂവീലറിന് പ്രിയമേറുന്നു

ബെംഗളൂരു: ദക്ഷിണ-പശ്ചിമ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വാഹനങ്ങള്‍ സെല്‍ഫ് ഡ്രൈവിന് വാടകയ്ക്കു നല്‍കുന്ന പ്രമുഖ സ്ഥാപനമായ ഡ്രൈവ്‌സിയുമായി പുതിയ ബിസിനസ് കരാര്‍ ഉറപ്പിച്ചു.ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ മെട്രോ യാത്രക്കാര്‍ക്ക് ഇനി ആക്റ്റീവ 5ജിയും ക്ലിക്കും ഉള്‍പ്പടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഹോണ്ട സ്‌കൂട്ടറുകള്‍ യാത്രയ്ക്കു തെരഞ്ഞെടുക്കാം. 3000 സ്‌കൂട്ടറുകളാണ് ഹോണ്ട ഇതിനായി ലഭ്യമാക്കിയിട്ടുള്ളതെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിംഗ് ഗുലേരിയ, ഡ്രൈവ്‌സി സഹ സ്ഥാപകനും സിഇഒയുമായ അശ്വര്യ പ്രതാപ് സിംഗ്, സഫയര്‍ ഹോണ്ട ഡയറക്റ്റര്‍ മൊഹമ്മദ് ഹഫീസ് എന്നിവര്‍ ചേര്‍ന്ന് ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലാണ് പുതിയ ബിസിനസ് ഡീല്‍ പ്രഖ്യാപിച്ചത്. ത്വരിതഗതിയിലുള്ള നഗരവല്‍ക്കരണവും പൊതു ഗതാഗത അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതയും ഇന്ത്യയിലെ നഗരങ്ങളില്‍ ട്രാഫിക്ക് തിരക്ക് രൂക്ഷമാക്കുന്നുണ്ട്. ജോലിക്കു പോകുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ ടൂവീലറുകളിലെ പങ്കാളിത്ത യാത്ര സജീവമായയതായും കമ്പനി വിശദീകരിച്ചു.
പങ്കാളിത്ത യാത്ര അന്വേഷിച്ചുകൊണ്ടിരുന്ന യുവ തലമുറയാണ് ഇന്ത്യയിലെ ഷെയേര്‍ഡ് മൊബിലിറ്റിയെ നയിക്കുന്നതെന്ന് യാദ്‌വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. അതിന് ഏറ്റവും പ്രിയപ്പെട്ട വാഹനം ടൂവീലറാണെന്നതാണ് ഈ ബിസിനസിന്റെ വിജയം. ഇതോടെ വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്ന കൂടുതല്‍ കമ്പനികള്‍ ഹോണ്ടയെയാണ് ആദ്യം സ്വീകരിക്കുന്നതെന്നും ഡ്രൈവ്‌സി അവരുടെ വാഹന ശ്രേണി 3000 ആക്കി ഉയര്‍ത്താന്‍ ഹോണ്ടയില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ നന്ദിയുണ്ടെന്നും യാദ്‌വീന്ദര്‍ സിംഗ് ഗുലേരിയ കൂട്ടിച്ചേര്‍ത്തു.

2014ല്‍ പത്ത് പങ്കാളിത്ത യാത്രാ കമ്പനികളുമായി ഈ ബിസിനസിലേക്ക് കടന്ന ഹോണ്ട ഇന്ന് 30 സ്ഥാപനങ്ങളുമായി സഹകരിച്ച് ബെംഗളൂരു, ഡെല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ജയ്പൂര്‍, കൊച്ചി, അഹമ്മദാബാദ്, ഗുര്‍ഗാവ്, ഗോവ തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. പങ്കാളിത്ത യാത്രാ സര്‍വീസ് സ്ഥാപനങ്ങള്‍ ഏതു തരം പ്രവര്‍ത്തനങ്ങള്‍ക്കായാലും ആദ്യം തെരഞ്ഞെടുക്കുന്നത് ഹോണ്ട ഉല്‍പ്പന്നങ്ങളാണ്. പങ്കാളികളാകുന്ന ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന വിശ്വാസം തന്നെയാണ് ഹോണ്ടയെ പ്രിയപ്പെട്ടതാക്കുന്നത്.

നിഷ്‌ക്രിയ ആസ്തികള്‍ ഉപയോഗിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങളും പുതിയ വിപണികളും സൃഷ്ടിക്കാനാകുമെന്ന തിരിച്ചറിവാണ് പങ്കാളിത്ത ഇക്കണോമിയിലേക്ക് ആകര്‍ഷിച്ചതെന്നും പങ്കാളിത്തത്തിലും കണക്റ്റഡ് ആയിരിക്കുന്നതിലുമാണ് ലോകത്തിന്റെ ഭാവിയെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറുമായുള്ള സഹകരണത്തിലേക്ക് ഉറ്റുനോക്കുകയാണെന്നും അശ്വര്യ പ്രതാപ് സിംഗ് പറഞ്ഞു.

Comments

comments

Categories: Auto
Tags: Honda