‘ഗോള്‍ഡ്’ സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ബോളിവുഡ് ചിത്രം

‘ഗോള്‍ഡ്’ സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ബോളിവുഡ് ചിത്രം

ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 25.25 കോടി രൂപ നേടിയിരുന്നു

റിയാദ്: സൗദിയില്‍ സിനിമാ ശാലകള്‍ തുറന്നതിന് മാസങ്ങള്‍ക്കു ശേഷം രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമായിരിക്കുകയാണ് അക്ഷയ്കുമാര്‍ അഭിനയിച്ച ഗോള്‍ഡ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം 1948ല്‍ ദേശീയ ഹോക്കി ടീം നേടിയ ആദ്യ ഒളിമ്പിക് മെഡല്‍ വിജയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഗോള്‍ഡ്. ഇന്ത്യയില്‍ കഴിഞ്ഞ മാസം പകുതിയോടെ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 25.25 കോടി രൂപ നേടിയിരുന്നു. ഈ വര്‍ഷത്തെ ബോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയവയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഗോള്‍ഡ് 100 കോടി ക്ലബിലും ഇതിനോടകം അംഗമായി കഴിഞ്ഞിട്ടുണ്ട്.

സൗദിയില്‍ ബോളിവുഡ് സിനിമയുടെ അരങ്ങേറ്റം കുറിച്ച ചിത്രത്തെ അധികൃതരും ആരാധകരും ഒരുപോലെ ഉറ്റുനോക്കുകയാണ്. അടുത്ത പത്ത് വര്‍ഷത്തേക്ക് വിനോദ വ്യവസായ മേഖലയില്‍ 64 ബില്യണ്‍ ഡോളറാണ് സൗദി ഭരണകൂടം നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞമാസം അവസാനത്തോടെ ലക്‌സ് എന്റര്‍ടെയ്ന്‍മെന്റിന് ഭരണകൂടം സിനിമാ വിതരണത്തിനായി നാലാമതായി ലൈസന്‍സ് നല്‍കിയത്.

സിനിമ പ്രദര്‍ശനത്തിന് രാജ്യത്ത് അനുമതി ലഭിച്ച ശേഷം സൗദി വിപണിയില്‍ വിവിധ സിനിമാ ശൃംഖലകള്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് രാജ്യത്ത് ആദ്യത്ത് സിനിമാ പ്രദര്‍ശനം അരങ്ങേറിയത്. ബ്ലാക്ക് പാന്തര്‍ ആയിരുന്നു ആദ്യം പ്രദര്‍ശനത്തിനെത്തിയ സിനിമ.

Comments

comments

Categories: Arabia
Tags: Bollywood, gold

Related Articles