സ്ഥാനാര്‍ഥിയാകണോ ? എങ്കില്‍ എഫ്ബിയില്‍ 15,000 ലൈക്ക് സംഘടിപ്പിക്കൂ

സ്ഥാനാര്‍ഥിയാകണോ ? എങ്കില്‍ എഫ്ബിയില്‍ 15,000 ലൈക്ക് സംഘടിപ്പിക്കൂ

ഭോപ്പാല്‍: തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ പ്രധാന മാനദണ്ഡമായി എല്ലാ പാര്‍ട്ടികളും പൊതുവേ കരുതുന്നത്, സ്ഥാനാര്‍ഥി സമൂഹത്തില്‍ സ്വീകാര്യനായിരിക്കണമെന്നതാണ്. എന്നാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഘടകം നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം അല്‍പം വ്യത്യസ്ത നിറഞ്ഞതാണ്. സ്ഥാനാര്‍ഥി നവമാധ്യമങ്ങളില്‍ സ്വീകാര്യനായിരിക്കണമത്രേ. ഫേസ്ബുക്ക് പേജില്‍ 15,000 ലൈക്കുകളും, ട്വിറ്ററില്‍ 5,000 ഫോളോവേഴ്‌സും വേണമെന്നാണു നിബന്ധന. മധ്യപ്രദേശില്‍ ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി 2019 ജനുവരി ഏഴിന് അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും അടങ്ങുന്ന മുന്‍നിര പാര്‍ട്ടികള്‍ തുടങ്ങി കഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരോട് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സജീവമാകുവാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ(എംപിസിസി) ട്വിറ്റര്‍ എക്കൗണ്ട് ലൈക്ക് ചെയ്യണമെന്നും എംപിസിസിയുടെ ഓരോ ട്വീറ്റിനും ലൈക്ക് അടിക്കണമെന്നും ഓരോ പോസ്റ്റും റീട്വീറ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.പാര്‍ട്ടി പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് വിവരങ്ങള്‍ ഈ മാസം 15നകം എംപിസിസിയില്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: FK News