ഈ കുട്ടികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്, പഠനത്തിലും ബിസിനസിലും

ഈ കുട്ടികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്, പഠനത്തിലും ബിസിനസിലും

കോളേജ് കാലഘട്ടത്തിലേക്ക് കടക്കുന്നതോടെ സ്വന്തമായി വരുമാനം കണ്ടെത്തി പഠനം തുടരണം എന്ന് ആഗ്രഹിക്കുന്ന ഇന്നത്തെ കാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാണ് തൃശൂര്‍ മാളയിലെ മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ ബയോടെക്‌നോളജി വിദ്യാര്‍ഥികള്‍. വരുമാനത്തിനായി കാമ്പസില്‍ തന്നെ അസോളക്കൃഷി തുടങ്ങിയിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥികള്‍.

പഠനത്തോടൊപ്പം വരുമാനത്തിനായി ഒരു മാര്‍ഗം തേടുന്നവരാണ് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍. കോളേജ് കാലഘട്ടത്തിലേക്ക് കടക്കുന്നതോടെ സ്വന്തമായി വരുമാനം കണ്ടെത്തി പഠനം തുടരണം എന്ന് ആഗ്രഹിക്കുന്ന ഇന്നത്തെ കാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാണ് തൃശൂര്‍ മാളയിലെ മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ ബയോടെക്‌നോളജി വിദ്യാര്‍ഥികള്‍. വരുമാനത്തിനായി കാമ്പസില്‍ തന്നെ അസോളക്കൃഷി തുടങ്ങിയിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥികള്‍. പൂര്‍ണ പിന്തുണയുമായി അധ്യാപകരും ഒപ്പമുണ്ട്.സ്വന്തം ഗവേഷണ ഫലമായി വികസിപ്പിച്ചെടുത്ത പ്രത്യേകയിനം അസോളയാണ് ഇവര്‍ കൃഷി ചെയ്യുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇന്നത്തെ കാലത്ത് ആരാണ് സംരംഭകരാകാന്‍ ആഗ്രഹിക്കാത്തത്? സംരംഭകത്വം എന്ന മേഖല അത്രകണ്ട് യുവജനങ്ങളുടെ മനസിലേക്ക് ഇറങ്ങിക്കഴിഞ്ഞു. വൈറ്റ് കോളര്‍ ജോലി നേടിയ ശേഷം അതില്‍ നിന്നും രാജി വച്ച് സ്വന്തം സംരംഭം തുടങ്ങിയവര്‍, പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു സംരംഭകത്വത്തില്‍ തിളങ്ങിയവര്‍, അടിക്കടി പരാജയം നേരിട്ടിട്ടും പിന്തിരിയാതെ നിന്ന് വിജയത്തില്‍ മുത്തമിട്ടവര്‍.. ഇത്തരത്തില്‍ വിവിധങ്ങളായ സംരംഭക കഥകളില്‍ ആകൃഷ്ടരായി സംരംഭകത്വത്തിലേക്കും കൃഷിയിലേക്കും എത്തുന്നവര്‍ ധാരാളമാണ്.

ഇത്തരത്തില്‍, തൃശൂര്‍ മാളയിലെ മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ ബയോടെക്‌നോളജി വിദ്യാര്‍ഥികള്‍ ആകൃഷ്ടരായത് കൃഷിയിലാണ്. അതും നല്ല ഒന്നാന്തരം പായല്‍ കൃഷിയില്‍. അസോളയാണ് തങ്ങളുടെ വരുമാനമാര്‍ഗമായി ഇവര്‍ തെരെഞ്ഞെടുത്തത്. കന്നുകാലികക്കും കോഴികള്‍ക്കും എല്ലാം ഭക്ഷണമായി നല്‍കുന്ന അസോളക്ക് നല്ല വിപണി സാധ്യതയുണ്ട് എന്ന് മനസിലാക്കികൊണ്ടാണ് ഈ വിദ്യാര്‍ത്ഥികള്‍ അസോള കൃഷിയിലേക്ക് ഇറങ്ങിയത്. പ്രോട്ടീനും ധാതുലവണങ്ങളും കൊണ്ട് സമ്പുഷ്ടീകരിച്ച അസോളയാണ് വിദ്യാര്‍ഥികള്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നത്. വിറ്റമിന്‍ എ, വിറ്റമിന്‍ ബി 12, ബീറ്റാ കരോട്ടിന്‍ എന്നിവയും ഇതില്‍ ധാരാളമായി അടങ്ങിട്ടിക്കുന്നു.

അസോളക്കൃഷി ആരംഭിക്കാം എന്ന തീരുമാനത്തില്‍ എത്തി ചേര്‍ന്നപ്പോള്‍ ആദ്യം മനസിലേക്ക് വന്ന ചോദ്യം എവിടെ കൃഷി ചെയ്യും എന്നതായിരുന്നു. കൂട്ടുത്തരവാദിത്വത്തില്‍ ഉള്ള കൃഷിയാകുമ്പോള്‍ സ്വന്തം വീടുകളില്‍ സാധ്യമല്ല. എല്ലാവര്ക്കും ഒരേപോലെ എത്തിച്ചേരാന്‍ കഴിയുന്ന ഒരിടം വേണം. അതിനായി ഒരു സ്ഥലം കണ്ടെത്താനോ പാട്ടത്തിന് എടുക്കാനോ ഇപ്പോള്‍ നിര്‍വാഹമില്ല.അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് എങ്കില്‍ പിന്നെ കൃഷി തങ്ങളുടെ കോളേജില്‍ തന്നെ അയാള്‍ എന്താ എന്ന ചിന്ത കൂട്ടത്തിലെ നേതാക്കളായ നിഖിലിനും ദീപക്കിനും ഉദിക്കുന്നത്.പിന്നെ വൈകിയില്ല ആ വഴി തന്നെ തെരെഞ്ഞെടുത്തു

ഗവേഷണത്തില്‍ കണ്ടെത്തിയ അസോള

എന്ത് ചെയ്താലും അതില്‍ തങ്ങളുടേതായ ഒരു ടച്ച് വേണം എന്നത് നിര്‍ബന്ധമാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക്. അതിനാല്‍ സ്വന്തം ഗവേഷണ ഫലമായി വികസിപ്പിച്ചെടുത്ത പ്രത്യേകയിനം അസോളയാണ് ഇവര്‍ കൃഷി ചെയ്യുന്നത്. ഈ അസോള പശുക്കള്‍ക്കു പതിവായി നല്‍കിയാല്‍ പാലുല്‍പാദനം ഇരുപതു ശതമാനം വര്‍ധിക്കുമെന്ന് ഈ വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാത്രമല്ല , കോഴിയും താറാവും ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളുടെയും മറ്റു വളര്‍ത്തുമൃഗങ്ങളുടെയുമെല്ലാം ആരോഗ്യകരമായ വളര്‍ച്ചയ്ക്കും തങ്ങള്‍ വികസിപ്പിച്ചെടുത്ത സ്‌പെഷ്യല്‍ അസോള മികച്ചതാണെന്ന് ഇവര്‍ പറയുന്നു.

ശുദ്ധജലത്തില്‍ പൊങ്ങിക്കിടന്നു വളരുന്ന പന്നല്‍വര്‍ഗ സസ്യമായ അസോള ഏറെ ലാഭകരമെന്നു പറയുമ്പോഴും കേരളത്തില്‍ ഇത് കൃഷി ചെയ്യുന്നവര്‍ വിരളമാണ് എന്നതാണ് വാസ്തവം.നട്ടാല്‍ മൂന്നു ദിവസംകൊണ്ട് ഇരട്ടിയാവുന്ന വളര്‍ച്ചനിരക്ക് ആണ് ഇവയുടെ പ്രത്യേകത. സ്വന്തമായി നിര്‍മിച്ച ടാര്‍പോളിന്‍ കുളത്തില്‍ അനായാസം വളര്‍ത്തുകയും ചെയ്യാം. സ്വതവേ ആരോഗ്യകരമായ വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെ വളര്‍ച്ചയ്ക്കും ഉല്‍പാദനശേഷിക്കും കൂടുതല്‍ പ്രയോജനപ്പെടുന്ന രീതിയില്‍ സമ്പുഷ്ടീകരിക്കാം എന്നതാണ് മെറ്റ്‌സിലെ ബയോടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയിരിക്കുന്നത്.

ഗവേഷണം തൊഴില്‍ സംരംഭമാകുന്നു

തങ്ങളുടെ നേട്ടത്തെ ഒരു തൊഴില്‍ സംരംഭമാക്കി മാറ്റിയാലോ എന്നു ചിന്തിച്ചപ്പോള്‍ കോളജും അധ്യാപകരും കേരള സ്റ്റാര്‍ട്ടപ് മിഷനും ഈ വിദ്യാര്‍ത്ഥികളുടെ ഒപ്പം നിന്നു. അംങ്ങനെയാണ് കൃഷി കാര്യമായത്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ ധനസഹായത്തോടെ കോളജിന്റെ ടെറസില്‍തന്നെ പരീക്ഷണടാങ്കുകളും ഒരുക്കി. ഇങ്ങനെ ഉല്‍പാദിപ്പിച്ച അസോള, മാളയില്‍ത്തന്നെയുള്ള രണ്ടു ഡെയറിഫാമുകളിലെ പശുക്കള്‍ക്ക് ഏതാനും ആഴ്ച തുടര്‍ച്ചയായി നല്‍കി.വരുമാനത്തിന്റെ ആദ്യ കണങ്ങള്‍ ലഭിക്കുന്നത് അവിടെ നിന്നുമാണ്. ഗവേഷണം വിജയിച്ചു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഫാമിലെ കറവ കുറവുള്ള ഒരു പശുവിനു ദിവസം 250 ഗ്രം എന്ന കണക്കില്‍ അസോള നല്‍കി.കുറച്ചു ദിനങ്ങള്‍ക്കുള്ളില്‍ത്തന്നെ പാലുല്‍പാദനത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായെന്നു ഇവര്‍ പറയുന്നു. ഇതോടെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചു.

ഒപ്പം നിന്നെന്ന് വിദ്യാര്‍ഥിസംഘത്തിലെ അംഗമായ നിഖില്‍. താമസിയാതെ, സ്റ്റാര്‍ട്ടപ്പ് മിഷന്റെ ധനസഹായത്തോടെ കോളജിന്റെ ടെറസില്‍തന്നെ പരീക്ഷണടാങ്കുകളും ഒരുക്കി. ഇങ്ങനെ ഉല്‍പാദിപ്പിച്ച അസോള, മാളയില്‍ത്തന്നെയുള്ള രണ്ടു ഡെയറിഫാമുകളിലെ പശുക്കള്‍ക്ക് ഏതാനും ആഴ്ച തുടര്‍ച്ചയായി നല്‍കി. കറവയിലുള്ള ഒരു പശുവിന് ദിവസം 250 ഗ്രം എന്ന കണക്കിലാണു നല്‍കിയത്. കുറച്ചു ദിനങ്ങള്‍ക്കുള്ളില്‍ത്തന്നെ പാലുല്‍പാദനത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായെന്നു വിദ്യാര്‍ഥികള്‍. അതോടെയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തിനു ധൈര്യം വന്നത്.

അസോള അതേപടിയും ഈര്‍പ്പം നീക്കി ഉണക്കിയ രൂപത്തിലുമാണ് ഇവര്‍ വിപണിയില്‍ എത്തിക്കുന്നത്. പച്ച കിലോ 80 രൂപ വില. ഉണക്കയ്ക്ക് 90 രൂപ. മൂന്നാം വര്‍ഷ ബിടെക് ബയോടെക്‌നോളജി വിദ്യാര്‍ഥികളായ നിഖില്‍, അരുണ്‍ എന്നിവരാണ് സംരംഭത്തിനു നേതൃത്വം നല്‍കുന്നത്. ഒപ്പം, പാര്‍വതി, അരുണിമ, അക്ഷയ്, നയന, ഗായത്രി, ശ്രുതി എന്നീ വിദ്യാര്‍ഥികളും ഡോ.ബാലസുന്ദരന്‍, ദീപക് വര്‍ഗീസ്, വി.എം. നിഷാദ് എന്നീ അധ്യാപകരുമുണ്ട് പിന്തുണയായി കൂടെ.തൃശൂരില്‍ ഈയിടെ നടന്ന സംരംഭകസംഗമത്തില്‍ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൂടുതല്‍ ടാങ്കുകള്‍ ക്രമീകരിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്. കുടുംബശ്രീപോലുള്ള സംഘടനകളുമായി ചേര്‍ന്ന് വിപണനവും ഈ വിദ്യാര്‍ത്ഥി സംരംഭകര്‍ ലക്ഷ്യമിടുന്നു.

Comments

comments

Categories: FK News

Related Articles