ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും ഇപ്പോള്‍ ഫീച്ചറുകളാല്‍ സമ്പന്നം

ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും ഇപ്പോള്‍ ഫീച്ചറുകളാല്‍ സമ്പന്നം

മൂന്ന് മോഡലുകളുടെയും വില ടൊയോട്ട വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയിലെ ഇന്നോവ ക്രിസ്റ്റ, ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട്, ഫോര്‍ച്യൂണര്‍ വാഹനങ്ങള്‍ക്ക് ടൊയോട്ട കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി. എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍, റിയര്‍ ഫോഗ് ലാംപുകള്‍, ഫ്രണ്ട് എല്‍ഇഡി ഫോഗ് ലാംപുകള്‍, ഗ്ലാസ് ബ്രേക്ക് ആന്‍ഡ് അള്‍ട്രാസോണിക് സെന്‍സര്‍ സഹിതം ആന്റി തെഫ്റ്റ് അലാം എന്നീ ഫീച്ചറുകള്‍ ഇനി ഇന്നോവ ക്രിസ്റ്റ, ക്രിസ്റ്റ ടൂറിംഗ് സ്‌പോര്‍ട് വാഹനങ്ങളുടെ എല്ലാ വേരിയന്റുകളിലും ലഭിക്കും.

കൂടാതെ ഇന്നോവ ക്രിസ്റ്റ ജിഎക്‌സ് വേരിയന്റുകളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍, പഡില്‍ ലാംപുകള്‍ സഹിതം പവര്‍ ഫോള്‍ഡിംഗ് വിംഗ് മിററുകള്‍, സ്പീഡ് ആന്‍ഡ് ഇംപാക്റ്റ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക് / അണ്‍ലോക്ക് എന്നീ ഫീച്ചറുകള്‍ നല്‍കി.

പാസഞ്ചര്‍ സൈഡ് പവര്‍ സീറ്റ്, ഗ്ലാസ് ബ്രേക്ക് ആന്‍ഡ് അള്‍ട്രാസോണിക് സെന്‍സര്‍ സഹിതം ആന്റി തെഫ്റ്റ് അലാം, എമര്‍ജന്‍സി ബ്രേക്ക് സിഗ്നല്‍, റിയര്‍ ഫോഗ് ലാംപുകള്‍, ഇലക്ട്രോക്രോമാറ്റിക് ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍ എന്നീ പരിഷ്‌കാരങ്ങളോടെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ വരുന്നത്.

പുതിയ ഫീച്ചറുകള്‍ നല്‍കുകയും ഐആര്‍ഡിഎ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി) നിര്‍ദ്ദേശവും കണക്കിലെടുത്ത് ഇന്നോവ ക്രിസ്റ്റ, ഇന്നോവ ടൂറിംഗ് സ്‌പോര്‍ട്, ഫോര്‍ച്യൂണര്‍ വാഹനങ്ങളുടെ വില ടൊയോട്ട വര്‍ധിപ്പിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങള്‍ക്കും പാസഞ്ചര്‍ വാഹനങ്ങള്‍ക്കും അഞ്ചുവര്‍ഷ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും മൂന്നുവര്‍ഷ തേര്‍ഡ് പാര്‍ട്ടി പ്ലാനും ഐആര്‍ഡിഎ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

2018 ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ 2.7 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന് 14.65 ലക്ഷം രൂപയാണ് വില. നേരത്തെ 14.35 ലക്ഷം രൂപയായിരുന്നു. 2.8 ലിറ്റര്‍ ഇസഡ്എക്‌സ് ഡീസല്‍ ഓട്ടോമാറ്റിക് എന്ന ടോപ് സ്‌പെക് വേരിയന്റിന് 22.06 ലക്ഷം രൂപ വില വരും. നേരത്തെ 21.57 ലക്ഷം രൂപയായിരുന്നു.

2018 ഇന്നോവ ടൂറിംഗ് സ്‌പോര്‍ടിന്റെ 2.7 ലിറ്റര്‍ പെട്രോള്‍ വിഎക്‌സ് വേരിയന്റിന് 18.59 ലക്ഷം രൂപയാണ് വില. നേരത്തെ 18.15 ലക്ഷം രൂപ. ടോപ് സ്‌പെക് വേരിയന്റായ 2.8 ലിറ്റര്‍ ഇസഡ്എക്‌സ് ഓട്ടോമാറ്റിക്കിന് 23.06 ലക്ഷം രൂപ വില വരും. നേരത്തെ 22.70 ലക്ഷം രൂപ.

2018 ടൊയോട്ട ഫോര്‍ച്യൂണറിന്റെ 2.7 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന് 27.27 ലക്ഷം രൂപയാണ് വില. നേരത്തെ 26.69 ലക്ഷം രൂപ. 2.8 ലിറ്റര്‍ ഡീസല്‍ 4 വീല്‍ഡ്രൈവ് ഓട്ടോമാറ്റിക് വേരിയന്റിന് 32.97 ലക്ഷം രൂപ വില വരും. നേരത്തെ 32.48 ലക്ഷം രൂപ. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto