കൂടുതല്‍ വിസാ കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി ഇസ്രയേല്‍

കൂടുതല്‍ വിസാ കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി ഇസ്രയേല്‍

ന്യൂഡെല്‍ഹി: ദക്ഷിണേന്ത്യയില്‍ കൂടുതല്‍ വിസ ആപ്ലിക്കേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തയാറെടുത്തിരിക്കുകയാണ് ഇസ്രയേല്‍. ദക്ഷിണേന്ത്യയില്‍ നിന്നും സഞ്ചാരികളെ ഇസ്രയേലിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഒക്‌റ്റോബറില്‍ ഹൈദരാബാദില്‍ ദക്ഷിണേന്ത്യയിലെ ആദ്യ വിസാ കേന്ദ്രം തുറക്കുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥന്‍ അറിയിച്ചു.
തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഇസ്രയേലിലേക്കെത്തുള്ള വിസയ്ക്ക് വന്‍ ആവശ്യകതയാണ് ഉള്ളത്. അതിനാലാണ് ഹൈദരാബാദില്‍ ഒരു വിസ ആപ്ലിക്കേഷന്‍ കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ഇസ്രയേലിന്റെ ൂറിസം മന്ത്രാലയം ഡയറക്റ്റര്‍( ഇന്ത്യ, ഫിലിപ്പിയെന്‍സ്) ഹസന്‍ മാദ പറഞ്ഞു. വിസ കേന്ദ്രം ആരംഭിക്കുന്നതിനു മുന്നോടിയായി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബെംഗളൂരു, കൊച്ചി, ചെന്നൈ എന്നീ നഗരങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ എയര്‍ ഇന്ത്യ ന്യൂഡെല്‍ഹിയില്‍ നിന്നും ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. ഇന്ത്യയെയും ഇസ്രയേലിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും വേഗതയേറിയ നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസാണ് ഇത്. ഇതിനു പുറമെ ഇസ്രയേല്‍ വിമാനക്കമ്പനിയായ ഇഐ എഐ( ഋക അക) യ്ക്ക് നിലവില്‍ മുംബൈയില്‍ നിന്നും ടെല്‍ അവീവിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുമുണ്ട്.

Comments

comments

Categories: FK News
Tags: Visa centres